ബാങ്കിൽ പോയത് പേരക്കുട്ടികളുടെ സ്വർണ്ണം എടുക്കാൻ: ക്വാറന്റീന്‍ ലംഘിച്ചിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജന്റെ ഭാര്യ

തിരുവനന്തപുരം: താൻ ക്വാറന്റീൻ ലംഘിച്ചിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജന്റെ ഭാര്യ. താൻ ക്വാറന്റീനിലല്ലായിരുന്നില്ലെന്നും ഇന്ദിര പ്രതികരിച്ചു. മന്ത്രിയുടെ ഫേസബുക്ക് പേജ് വഴിയായിരുന്നു പ്രതികരണം. പേരക്കുട്ടിയുടെ പിറന്നാളിന് ബാങ്ക് ലോക്കറിൽ നിന്ന് സ്വർണ്ണമെടുക്കാനാണ് പോയതെന്നും മന്ത്രിയുടെ ഭാര്യ പറഞ്ഞു. ലോക്കറിൽ നിന്ന് ആഭരണം എടുത്ത് പത്ത് മിനുട്ടിനുള്ളിൽ ബാങ്കിൽ നിന്നിറങ്ങിയെന്നും ആ സമയത്ത് താൻ ക്വാറന്റീനിലായിരുന്നില്ലെന്നും ഇന്ദിര പറഞ്ഞു.

”കഴിഞ്ഞ വ്യാഴാഴ്ച ഞാൻ ബാങ്കിൽ പോയിരുന്നു. എന്റെ പേരക്കുട്ടികളുടെ പിറന്നാളാണ് 25നും 27നും. അവരുടെ സ്വർണ്ണമെടുക്കാനാണ് ഞാൻ ബാങ്കിൽ പോയത്. എന്റെ പേരക്കുട്ടികൾക്ക് സമ്മാനം കൊടുക്കുന്നത് അത്രയും മോശം പ്രവർത്തിയണോ! സ്വർണ്ണമെടുത്ത് പത്തുമിനുട്ടിനുള്ളിൽ ബാങ്കിൽ നിന്ന് ഇറങ്ങി. അപ്പോൾ ഞാൻ ക്വാറന്റീനിലായിരുന്നില്ല. അടുത്ത ദിവസം തന്നെ തിരുവനന്തപുരത്തേക്ക് പോകും. പിന്നെ 25 ന് ശേഷമേ തിരിച്ചുവരു എന്നുള്ളതുകൊണ്ടാണ് ബാങ്കിൽ പോയത്. അല്ലെങ്കിൽ പോകില്ലായിരുന്നു…” – ഇന്ദിര ഫേസ്ബുക്കിലൂടെ പറഞ്ഞു.

Loading...

അതേസമയം ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര ക്വാറന്റീൻ ലംഘിച്ച് കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തി അടിയന്തര ലോക്കർ ഇടപാട് നടത്തിയത് കേന്ദ്ര അന്വേഷണ ഏജൻസി പരിശോധിക്കുന്നു. ഇവരുടെ മകൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള ചിത്രങ്ങൾ സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് ഇന്ദിര ബാങ്കിലെത്തി ലോക്കർ തുറന്നത്.

ഇതേ ശാഖയിൽ സീനിയർ മാനേജരായി വിരമിച്ചതാണ് ഇന്ദിര. കോവിഡ് പരിശോധനയ്ക്കായി സാംപിൾ നൽകിയതിനു ശേഷം ക്വാറന്റീനിൽ കഴിയവേ ഈ മാസം 10ന് ഉച്ചയോടെ ഇവർ ബാങ്കിലെത്തുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ പ്രകാരം, സ്രവ പരിശോധനയ്ക്കു ശേഷം ഫലം വരുന്നതുവരെ ക്വാറന്റീനിൽ കഴിയണം. ബാങ്കിൽ നിന്നു തിരിച്ചെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ഇന്ദിരയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. ബാങ്കിലെ 3 പേർ ക്വാറന്റീനിൽ പോകേണ്ടിവരികയും ചെയ്തു.

മനോരമ നല്‍കിയ വ്യാജ വാര്‍ത്തയില്‍ ഭാര്യ ഇന്ദിരയുടെ പ്രതികരണം

മനോരമ നല്‍കിയ വ്യാജ വാര്‍ത്തയില്‍ ഭാര്യ ഇന്ദിരയുടെ പ്രതികരണം

Opublikowany przez E.P Jayarajana Poniedziałek, 14 września 2020