ഇനി വരുന്നത് ഉപതിരഞ്ഞെടുപ്പിന്റെ കാലം.. ആറ് മണ്ഡലങ്ങളില്‍ മത്സരം കനക്കും

ലോക്സഭാ തിരഞ്ഞെടുപ്പിലെ എംഎല്‍എമാരുടെ വിജയത്തോടെ സംസ്ഥാനത്ത് ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വരും. എംഎല്‍എമാര്‍ ജയിച്ച വട്ടിയൂര്‍കാവ്, എറണാകുളം, കോന്നി, അരൂര്‍ എന്നിവയ്ക്ക് പുറമേ പാലാ, മഞ്ചേശ്വരം എന്നിവിടങ്ങളിലും ഉപതിരഞ്ഞെടുപ്പുണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പ് പോലെ മൂന്നു മുന്നണികള്‍ക്കും പ്രതീക്ഷ നല്‍കുന്ന മണ്ഡലങ്ങളാണിത്

കെ മുരളീധരന്‍, ഹൈബി, അടൂര്‍ പ്രകാശ് എന്നീ എംഎല്‍എമാര്‍ വിജയിച്ചു. അരുര്‍ എംഎല്‍എ ആരിഫും ഇടതുപക്ഷത്തിന് ആശ്വാസ വിജയം നല്‍കി. എംഎല്‍എമാരായ വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍, പ്രദീപ് കുമാര്‍, സി ദിവാകരന്‍, പി വി അന്‍വര്‍ എന്നിവര്‍ തോറ്റു. നാല് എംഎല്‍എമാര്‍ ജയിച്ചതോടെ വട്ടിയൂര്‍കാവ്, എറണാകുളം, കോന്നി, അരൂണ്‍ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് വേണ്ടിവരും.

Loading...

കെ എം മാണിയുടെ വിയോഗത്തില്‍ ഒഴിവു വന്ന പാലായിലും അബ്ദുള്‍ റസാഖിന്റെ മരണത്തോടെ ഒഴിവ് വന്ന മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ തവണ 89 വോട്ടിന് മഞ്ചേശ്വരവും കഴിഞ്ഞ നിയമസഭാ മത്സരത്തില്‍ രണ്ടാമതെത്തിയ വട്ടിയൂര്‍കാവും എന്‍ഡിഎയ്ക്ക് പ്രതീക്ഷയുള്ളവയാണ്.