ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ യു.എസ് സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് എര്‍ദോഗന്‍

ഖഷോഗ്ജി വധത്തില്‍ സൗദി ഭരണകൂടത്തിനെതിരെ കടുത്ത നിലപാട് യു.എസ് സ്വീകരിച്ചില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് എര്‍ദോഗന്‍ . ഇത്രയും ഭീകരമായ ഒരു സംഭവം നടന്നിട്ട് അമേരിക്ക മൗനം പാലിക്കുന്നതെന്താണെന്ന് എനിക്കു മനസിലാവുന്നില്ല. ഞങ്ങള്‍ നല്‍കിയ റെക്കോര്‍ഡിങ്ങുകള്‍ സി.ഐ.എ അംഗങ്ങള്‍ കേട്ടിട്ടുപോലും.’ തുര്‍ക്കി ബ്രോഡ്കാസ്റ്റര്‍ ടി.ആര്‍.ടി സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍ എര്‍ദോഗന്‍ പറഞ്ഞു.

ഖഷോഗ്ജി വധത്തില്‍ സൗദി സര്‍ക്കാര്‍ ബന്ധം വെളിവാക്കുന്ന റെക്കോര്‍ഡിങ്ങുകള്‍ തുര്‍ക്കിയുടെ പക്കലുണ്ടെന്ന് എര്‍ദോഗന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. സി.ഐ.എയ്ക്ക് തുര്‍ക്കി ഇത് കൈമാറിയിരുന്നതായി സി.ഐ.എ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Loading...

‘ ഒരു അതിക്രമം നടന്നിട്ടുണ്ട്, ഒരു കൊലപാതകം നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് എല്ലാം വ്യക്തമായി കിട്ടണം. ഈ കൊലപാതകം ഒരു സാധാരണ കൊലപാതകമല്ല.’ അദ്ദേഹം വ്യക്തമാക്കി.സൗദി സര്‍ക്കാറിന്റെ ഉന്നത കേന്ദ്രങ്ങളില്‍ നിന്നാണ് ജമാല്‍ ഖഷോഗ്ജിയെ കൊലചെയ്യാനുള്ള ഉത്തരവിട്ടതെന്നും എര്‍ദോഗന്‍ ആരോപിച്ചു.