എറണാകുളം ജില്ലയിൽ ഒരു കുടുംബത്തിലെ 12 പേർ ഉള്‍പ്പടെ 47 പേർക്ക് രോഗം കൂടി കോവിഡ്: അഞ്ച് പേരുടെ രോഗ ഉറവിടം അവ്യക്തം

കൊച്ചി: എറണാകുളം ജില്ലയിൽ 47 പേർക്ക് രോഗം കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 30 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ രോഗ ഉറവിടവും അവ്യക്തമാണ്. ആലുവക്കടുത്ത് കീഴ്മാട് ഒരു കുടുംബത്തിലെ 12 പേർക്ക് കൊവിഡ് രോഗം സമ്പർക്കത്തിലൂടെ പകർന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച ഒരാളുടെ വീട്ടിൽ വിവാഹ ഉറപ്പിക്കൽ ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗം പകർന്നത്. ആലുവ നഗരസഭയിലെ രണ്ട് ശുചീകരണ തൊഴിലാളികൾക്കും, സെക്യൂരിറ്റി ജീവനക്കാരനും അടുത്ത ബന്ധുവിനും രോഗം സ്ഥിരീകരിച്ചു. ചെല്ലാനത്ത് 4 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഈ മേഖലയിൽ മാത്രം രോഗികൾ 15 പേരായി. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 274 ആയി.

ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള അടുത്ത ബന്ധുവായ 62 വയസ്സുള്ള ചെല്ലാനം സ്വദേശി, ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ അടുത്ത ബന്ധുവായ 43 വയസ്സുള്ള ചെല്ലാനം സ്വദേശിനി, ജൂലൈ 8 ന് രോഗം സ്ഥിരീകരിച്ച മരട് സ്വദേശിയുടെ സഹപ്രവർത്തകയായ 53 വയസ്സുള്ള ഇടപ്പള്ളി സ്വദേശിനിയും, അവരുടെ അടുത്ത ബന്ധുവായ 21 വയസ്സുകാരിയും, ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുള്ള വെണ്ണല സ്വദേശിനിയുടെ സമ്പർക്കപ്പട്ടികയിലുള്ള 24 വയസ്സുള്ള തമ്മനം സ്വദേശിനി, ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന ആലപ്പുഴ ജില്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സഹപ്രവർത്തകരായ 29 ,54 വയസ്സുള്ള കുമ്പളങ്ങി സ്വദേശി, 50 വയസ്സുള്ള പുത്തൻകുരിശ് സ്വദേശി, 26 വയസ്സുള്ള പാണ്ടിക്കുടി സ്വദേശി, 51 വയസ്സുള്ള തൃക്കാക്കര സ്വദേശി എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

Loading...

ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 11, 5, 45,17, 2, 9, 13,16 ,42 ,36 ,47 ,69 വയസ്സുള്ള കുടുംബാംഗങ്ങള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 38 വയസ്സുള്ള കവളങ്ങാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാം തന്നെ ഇദ്ദേഹത്തിന്റെ കുടുംബത്തിൽ നടന്ന വളയിടൽ ചടങ്ങിൽ പങ്കെടുത്തവരാണ്. ഇന്ന് 67 വയസ്സുള്ള വെളിയത്തുനാട് സ്വദേശി ആലുവ, മരട് മാർക്കറ്റുകൾ സന്ദർശിച്ചിട്ടുണ്ട്. ആലുവയിലെ ഒരു കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായ 67 വയസ്സുള്ള കീഴ്മാട് സ്വദേശിയും, അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ 64 വയസുകാരിയും 35 വയസ്സുള്ള ചൂർണിക്കര സ്വദേശി രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്.

27 വയസ്സുള്ള ചെല്ലാനം സ്വദേശി, ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 27 വയസ്സുള്ള ആലുവയിലുള്ള ഹോട്ടൽ ജീവനക്കാരനായ ചൂർണ്ണിക്കര സ്വദേശി, ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 45 വയസ്സുള്ള സ്വകാര്യ ബസ് ജീവനക്കാരനായ കീഴ്മാട് സ്വദേശി, ആലുവ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ 23 വയസ്സുള്ള ആലുവ സ്വദേശി, ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ 25 വയസ്സുള്ള എടത്തല സ്വദേശി, 40 വയസുള്ള ചെല്ലാനം സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച മത്സ്യതൊഴിലാളിയുമായി സമ്പർക്കത്തിൽ വന്നിരുന്നു. ഇന്ന് മരണപ്പെട്ട 79 വയസ്സുള്ള രായമംഗലം സ്വദേശിയുടെയും പരിശോധനാഫലം പോസിറ്റീവ് ആണ്.