നല്ലവന്‍ എന്ന സിനിമയില്‍ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് സിനിമാ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് എസ്തര്‍. എസ്തറിന്റെ അമ്മ നടത്തിയിരുന്ന കുക്കറി ഷോയ്ക്കിടയില്‍ എടുത്ത ചില ചിത്രങ്ങള്‍ സംവിധായകന്‍ അജി ജോണ്‍ കാണാനിടയായതാണ് എസ്തറിനെ സിനിമയില്‍ എത്തിച്ചത്. നല്ലവനിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ ‘ഒരു നാള്‍ വരും’ എന്ന സിനിമയിലേക്ക് ക്ഷണം ലഭിച്ചു. തൂടര്‍ന്ന് കോക്ക്‌ടെയില്‍, കുഞ്ഞനന്തന്റെ കട, ആഗസ്റ്റ് ക്ലബ്ബ്, ദൃശ്യം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ദൃശ്യത്തിലെ പ്രകടനം ശ്രദ്ദേയമായി. ദൃശ്യത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകളിലും അഭിനയിച്ചു. ഇപ്പോഴിതാ മലയാളത്തിലെ പുതുമുഖ നായികമാരുടെ നിരയിലേക്ക് മാറ്റം നടത്തി കഴിഞ്ഞു.
ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘ഓള്’ എന്ന ചിത്രത്തിലെ നായിക വേഷം അവതരിപ്പിച്ചു കൊണ്ടാണ് എസ്തര്‍ ബാലതാരമെന്ന ഇമേജ് തന്നില്‍ നിന്ന് നുള്ളി മാറ്റിയത്. തന്റെ ചേട്ടനും അനിയനും സിനിമാ താരങ്ങള്‍ ആണെന്ന് തുറന്നു പറയുകയാണ് എസ്തര്‍. വീട്ടില്‍ ഞങ്ങള്‍ മൂന്നു മക്കളാണ്.ഞാന്‍ രണ്ടാമത്തെയാളാണ്. മൂത്തത് ചേട്ടന്‍ ഇവാന്‍ അനുജന്‍ എറിക്. രണ്ടുപേരും സിനിമയിലുണ്ട്. വിമാനവും ടേക്ക് ഓഫുമാണ് എറിക്കിനെ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റുന്ന സിനിമകള്‍. ഇവാന്‍ ഇടയ്‌ക്കൊക്കെ സിനിമയില്‍ വന്നുപോകുന്ന ആളാണ്. അഭിനയത്തേക്കാള്‍ കൂടുതല്‍ അവനിഷ്ടം ക്യാമറയാണ്’. അതുപോലെ തന്നെ പലരും എന്നോട് ചോദിക്കാറുണ്ട്. ഞാന്‍ പക്വതയോടെയാണല്ലോ സംസാരിക്കുന്നതെന്ന്. ഇത് മനപൂര്‍വം സംസാരിക്കുന്നതൊന്നുമല്ല.
കുട്ടിക്കാലത്തും ഞാന്‍ ഇങ്ങനെ തന്നെയായിരുന്നു. വലിയ കുട്ടിക്കളി ഒന്നും അന്നും എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷെ എനിക്ക് കിട്ടിയ വേഷങ്ങളൊക്കെയും എന്റെ സ്വഭാവത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അത് കൊണ്ട് പലര്‍ക്കും എന്നോട് നേരിട്ട് സംസാരിക്കുമ്‌ബോള്‍ ഞാന്‍ ജാഡയാണോ എന്ന് തോന്നാറുണ്ട്. ജാഡയൊന്നുമില്ല. പക്ഷെ ചെറുപ്പം മുതലേ ഞാന്‍ ബോള്‍ഡ് തന്നെയാണ്.