മോഹന്‍ലാലിന്റെ മകളുടെ മേക്ക് ഓവര്‍ കണ്ട് ഞെട്ടി, താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ…

മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു മോഹന്‍ലാല്‍ നായകനായ ‘ദൃശ്യം’ എന്ന ചിത്രം. സിനിമയില്‍ മോഹന്‍ലാലിന്റെ ഇളയമകളായി അഭിനയിച്ച എസ്‌തേര്‍ എന്ന കൊച്ചു സുന്ദരിയെ ആരും പെട്ടെന്ന് മറക്കാന്‍ ഇടയില്ല. ലാലേട്ടന്റെ മകളായി ശ്രദ്ധേയ പ്രകടനം തന്നെയാണ് എസ്‌തേര്‍ അനില്‍ കാഴ്ചവെച്ചിരുന്നത്. എസ്തറിന്റെ കരിയറിലും ഈ ചിത്രം വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ദൃശ്യത്തിന്റെ തന്നെ തമിഴ്, തെലുങ്ക് പതിപ്പുകളിലും മകളായി അഭിനയിച്ചത് എസ്തര്‍ തന്നെയായിരുന്നു. ഷെയ്ന്‍ നിഗത്തിന്റെ നായികയായി ഓള് എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രം നിരവധി ചലച്ചിത്ര മേളകളില്‍ അടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു.

വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ അനില്‍ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളായായി ആണ് എസ്തറിന്റെ ജനനം. ഇവാന്‍ എന്ന ഒരു ജ്യേഷ്ഠനും എറിക്ക് എന്ന ഒരു അനുജനും ഇവര്‍ക്കുണ്ട്. എസ്തറിന്റെ അനുജന്‍ എറിക്കും സിനിമയില്‍ ബാലതാരമായി ചുവടുറപ്പിച്ചിരിക്കയാണ്. വിമാനം എന്ന സിനിമയില്‍ പൃഥിരാജിന്റെ കുട്ടിക്കാലം അവതരിപ്പച്ചത് എറിക്കായിരുന്നു. വയനാടാണ് എസ്തര്‍ അനിലിന്റെ വീടെങ്കിലും ഇപ്പോള്‍ രണ്ടുവര്‍ഷമായി കുടുംബസമേതം കൊച്ചിയിലാണ് താമസം

Loading...

എന്നാല്‍ എത്ര വലുതായി എന്നു പറഞ്ഞാലും മലയാളികള്‍ക്ക് ഇന്നും കൊഞ്ചല്‍ മാറാത്ത കുട്ടിയായി തന്നെയാണ് എസ്തറിനെ കാണുന്നത്. മലയാളത്തില്‍ ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നല്ലവ്വന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നുവരുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് എസ്തര്‍ ശ്രദ്ധിക്കപ്പെടുന്നത്. ദൃശ്യത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകളിലും അഭിനയിച്ചു.
മലയാളത്തില്‍ ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ അവതരികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്

ഇപ്പോള്‍ തമിഴിലും നായികയാകാന്‍ ഒരുങ്ങുകയാണ് നടി. മിന്‍മിനി എന്നാണ് സിനിമയുടെ പേര്. ജോഹര്‍ എന്നൊരു തെലുങ്ക് ചിത്രത്തിലും നായികാ വേഷത്തിലാണ് എസ്‌തെര്‍ അഭിനയിക്കുന്നത്. ഇപ്പോള്‍ സാരിയില്‍ സുന്ദരിയായി നില്‍ക്കുന്ന എസ്‌തെറിന്റെ ഒരുപിടി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വെള്ള ബ്ലൗസിലും പ്ലെയ്ന്‍ മഞ്ഞ സാരിയിലുമാണ് ആണ് എസ്തറിന്റെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എത്തിയത്. ഒരു ചോക്കര്‍ മാത്രമാണ് അക്‌സെസറീസ് എന്ന് പറയാന്‍ വേണ്ടിയുള്ളത്. പുത്തന്‍ മേക്ക് ഓവറില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ കലാകാരി.

മലയാളത്തിലെ എസ്തർ അനിലിന്റെ അടുത്ത റിലീസ് സന്തോഷ് ശിവൻ ഒരുക്കിയ ജാക്ക് ആൻഡ് ജിൽ ആണ്. മഞ്ജു വാര്യർ- കാളിദാസ് ജയറാം ടീം ഒരുമിച്ചു അഭിനയിച്ച ചിത്രമാണ് ഇത്. ഈ ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തിന്റെ മകൾ ആയാണ് എസ്തർ അനിൽ അഭിനയിച്ചിരിക്കുന്നത് എന്നാണ് സൂചന.