എത്യോപ്യന്‍ വിമാന ദുരന്തം, മരിച്ചവരില്‍ നാല് ഇന്ത്യക്കാരും

ആഡിസ്അബാബ: എത്യോപ്യന്‍ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല് ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനത്തില്‍ 33 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുണ്ടായിരുന്നു. കാനഡയില്‍നിന്നുള്ള 18 പേരും എത്യോപ്യക്കാരായ ഒമ്പതുപേരും വിമാനത്തിലുണ്ടായിരുന്നു. ഇറ്റലി, ചൈന, യുഎസ്എ എന്നീ രാജ്യങ്ങളില്‍നുള്ള എട്ടു പേര്‍ വീതവും ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പാസ്‌പോര്‍ട്ടുള്ള ഏഴു പേരും മരിച്ചവരില്‍ ഉള്‍പ്പെടും. ഈജിപ്തുകാരായ ആറു പേരും നെതര്‍ലന്‍ഡ്‌സില്‍നിന്നുള്ള അഞ്ചുപേരും ദുരന്തത്തില്‍ കൊല്ലപ്പെട്ടു.

മരിച്ചവരില്‍ നാലു പേര്‍ യുഎന്‍ പാസ്‌പോര്‍ട്ട് ഉള്ളവരായിരുന്നു. കെനിയക്കാരായിരുന്നു ഏറ്റവും കൂടുതല്‍ വിമാനത്തില്‍ യാത്രക്കാരായുണ്ടായിരുന്നത്. കെനിയക്കാരായ 32 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 157 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ്അബാബയില്‍നിന്ന് കെനിയയിലെ നെയ്‌റോബിയിലേക്കു പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

Loading...