യുഎഇയിലെ ഫോൺ നമ്പറുകള്‍ രണ്ട് അക്കം വരെയാക്കി ചുരുക്കാം

യുഎഇയില്‍ മൊബൈൽ ഫോണുമായി ബന്ധപ്പെട്ട് പുതിയ പദ്ധതി വരുന്നു. മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ രണ്ട് അക്കം വരെയാക്കി ചുരുക്കാന്‍ അവസരം. ഇത്തിസാലാത്താണ് ഹാഷ് ടാഗ് എന്ന പേരില്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. ഹാഷ് ടാഗ് ഉള്‍പ്പെടുന്ന രണ്ട് അക്കം വരെയുള്ള ഫോണ്‍ നമ്പറുകള്‍ ലേലത്തിലൂടെയാവും ആവശ്യക്കാര്‍ക്ക് ലഭിക്കുക. ലേല സ്ഥാപനമായ എമിറേറ്റ്സ് ഓക്ഷനുമായി ചേര്‍ന്നാണ് ഇതിനുള്ള നടപടികള്‍ തുടങ്ങിയിരിക്കുന്നത്.

ഇപ്പോള്‍ ലേലത്തില്‍ വെച്ചിരിക്കുന്ന നമ്പറുകളില്‍ ഏറ്റവും ജനപ്രിയമായ #10 എന്ന നമ്പറിന് 2,00,000 ദിര്‍ഹമാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. നമ്പറുകള്‍ ലേലത്തില്‍ പിടിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഹാഷ് ടാഗ് ഉള്‍പ്പെടുന്ന ഒരു നമ്പറായിരിക്കും ലഭിക്കുക. പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ക്ക് മാത്രമേ ഇത് ലഭ്യമാവൂ. ഇത്തരമൊരു നമ്പര്‍ വാങ്ങിയാല്‍ പിന്നെ നിങ്ങളെ വിളിക്കുന്നവര്‍ക്ക് 10 അക്ക നമ്പര്‍ ഡയല്‍ ചെയ്യുന്നതിന് പകരം ഹാഷ് ടാഗ് ഉള്‍പ്പെടുന്ന ഏതാനും നമ്പറുകള്‍ ഡയല്‍ ചെയ്‍താല്‍ മതിയാവും.

Loading...