NRI News Top one news USA

യൂറോപ്യന്‍ യൂണിയനുമായി സഹകരിക്കുന്നപക്ഷം ബ്രിട്ടനുമായുള്ള വ്യാപാരബന്ധം റദ്ദാക്കുമെന്ന് ട്രമ്പ്

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയുടെ ബ്രെക്‌സിറ്റ് പദ്ധതിയെ എതിര്‍ത്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് രംഗത്ത്. യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള മെയുടെ നീക്കം തങ്ങളുമായുള്ള വ്യാപാരബന്ധത്തെ ഇല്ലാതാക്കുമെന്ന് ട്രമ്പ് മുന്നറിയിപ്പ് നല്‍കി. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന പ്രസിഡന്റ്, തെരേസാ മെയുമൊത്തുള്ള ഡിന്നറിന് മുന്‍പാണ് ഈ പ്രസ്താവന നടത്തിയത്. മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രമ്പിന്റെ പ്രസ്താവന.

യൂറോപ്യന്‍ യൂണിയന്റെ നിയമാവലി അംഗീകരിച്ചുകൊണ്ടുള്ള ഒരു പിന്മാറ്റത്തിനാണ് മെയ് ശ്രമിക്കുന്നതെന്നും അങ്ങിനെയൊരു അവസ്ഥ സംജാതമായാല്‍ യു.എസ് ബ്രിട്ടന് പകരം യൂറോപ്യന്‍യൂണിയനുമായി വ്യാപാരബന്ധം ഉറപ്പിക്കുമെന്നും ട്രമ്പ് തുറന്നടിച്ചു.

2019 ലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പരിപൂര്‍ണ്ണമായി വിടുതല്‍ നേടുക. യു.എസുമായുള്ള വ്യാപാരബന്ധമാണ് ബ്രിട്ടനെ ബ്രെക്‌സിറ്റിന് പ്രേരിപ്പിക്കുന്നത്. ട്രമ്പിന്റെ പ്രസ്താവന ബ്രിട്ടന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിഫലമാക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ട്രമ്പിന്റെ വിമര്‍ശനം പ്രധാനമന്ത്രി തെരേസ മെയുടെ രാഷ്ട്രീയ ഭാവിയ്ക്ക് ഭീഷണിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാര്‍ട്ടിയിലും രാജ്യത്തിനകത്തും മെയ് ഒറ്റപ്പെടാന്‍ ഇത് കാരണമാകുമെന്നാണ് വിദഗ്ദ്ധ മതം. എന്നാല്‍ ട്രമ്പിന് തെരേസ മെയോട് ബഹുമാനമാണെന്നും അവരുടെ കഴിവില്‍ പ്രസിഡന്റിന് വിശ്വാസമുണ്ടെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. ട്രമ്പിനോടൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുകയാണെന്നായിരുന്നു ഇതിനെക്കുറിച്ച് തെരേസമെയുടെ വക്താവ് പറഞ്ഞത്.

Related posts

സ്മിതയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് ആന്റണി സാബു; കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു; ആന്റണിക്ക് ദുബൈയിലെ നിരവധി സ്ത്രീകളുമായി ബന്ധം: ദേവയാനി

subeditor

പ്രളയക്കെടുതി നേരിടുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ പത്രസമ്മേളനമല്ലാതെ ഒന്നും കിട്ടിയില്ലെന്ന് ചെന്നിത്തല

ട്രംപ് പാക്കിസ്ഥാനുള്ള 25 കോടി ഡോളറിന്റെ സഹായം റദ്ദാക്കി പാക്കിസ്ഥാന് അമേരിക്കയുടെ അപ്രതീക്ഷിത നീക്കം വന്‍ തിരിച്ചടി

ജോസഫിനെ ഇടുക്കിയിൽ പൊതു സ്ഥാനാർഥിയാക്കും; കേരളാ കോൺഗ്രസിലെ തർക്കത്തിനു പരിഹാരം

main desk

ജനവിധി താഴ്മയോടെ അംഗീകരിക്കുന്നുവെന്ന് മോദി; ഒപ്പം കോണ്‍ഗ്രസിന് അഭിനന്ദനവും

subeditor10

പള്ളികള്‍ക്ക് പകരം സിനിമാ തിയേറ്ററുകള്‍ നിര്‍മ്മിക്കുന്നു; മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അല്‍ഖ്വയ്ദ

subeditor12

ഫാ.ഡേവിസ് ചിറമേല്‍ നയിക്കുന്ന നോമ്പുകാല ഇടവക വാർഷിക ധ്യാനം സോമർസെറ്റ്‌ ദേവാലയത്തിൽ ഏപ്രിൽ 7,8,9 ദിവസങ്ങളിൽ

Sebastian Antony

സ്ത്രീകളെ ശല്യം ചെയ്യുന്നത് സ്ഥിരം തൊഴിലാക്കിയ അമ്മയ്ക്ക് പ്രിയപ്പെട്ട പാകിസ്ഥാനി ന്യൂയോർക്കിൽ

subeditor

വീട്ടിലെ ജോലിക്കാർ,ട്യൂഷൻ പഠിപ്പിച്ച പ്രായമുള്ള മനുഷ്യൻ,പ്ലേ സ്‌കൂളിലെ ടീച്ചറുടെ ഭർത്താവ് എന്നിവരെക്കെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് മീര വാസുദേവ്

pravasishabdam news

സൗദിയില്‍ വാഹനാപകടത്തില്‍ 5 മലയാളികള്‍ കൊല്ലപ്പെട്ടു

subeditor

വിദ്യാജ്യോതി മലയാളം സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി

Sebastian Antony

റോസമ്മ ഫിന്നി ബെന്‍ടോബ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റിവ് ഡയറക്ടര്‍

subeditor

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് മകള്‍ മരിച്ചു

pravasishabdam online sub editor

ഭഗവാന്‍ ഹനുമാന് പോലും 56 ഇഞ്ച് നെഞ്ചളവുണ്ടോ എന്ന കാര്യം സംശയമാണ്; മോദിയെ പരിഹസിച്ച് പി.ചിദംബരം

ഐജി മനോജ് എബ്രഹാമിനെതിരെ ഭീഷണി; ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

subeditor10

മാത്യു ചുഴലിക്കൊടുങ്കാറ്റ് അമേരിക്കൻ തീരത്തേക്ക് കടന്നു; മരണം 283 ആയി

subeditor

ശബരിമലയുടെ സമഗ്രവികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറ് കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു

subeditor10

സൗദിയില്‍ ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും വേതനം വര്‍ദ്ധിപ്പിച്ചു

subeditor