അരിചാക്കിൽ വിഷ കുപ്പി, അരിയിൽ കീട നാശിനി ചേർക്കുന്ന തെളിവ്

അരിയിൽ കീടനാശിനി ചേർത്താണ്‌ വില്പനക്ക് എത്തുന്നത് എന്ന ആരോപണത്തിനു ഇതാ കൃത്യമായ തെളിവുകൾ പുറത്ത്. മലയാളികൾ അഭിമാനത്തോടെ പറയുന്ന തിന്നുന്ന ചോറ്‌..എന്ന വാക്കും അരിയാഹാരം എന്ന വാക്കും ഒക്കെ ഇനി നാണിച്ചും ഭയത്തോടെയും പറയണം. കാരണം അരിയിൽ കീടനാശിനി കലർത്തുന്നു എന്നതു തന്നെ. സെന്റ് മേരീസ് എൽപി സ്കൂളിൽ ഉച്ചഭക്ഷണത്തിനു കൊണ്ടുവന്ന അരിയിൽ പൊട്ടിക്കാത്ത കീടനാശിനി കുപ്പി ലഭിച്ചതാണ്‌ ഈ ദൃശ്യങ്ങളിൽ. അരി ചാക്കിനകത്ത് കീട നാശിനിയുടെ  കുപ്പി കിടക്കുകയായിരുന്നു. ഓണം അവധികഴിഞ്ഞ് സ്കൂൾ തുറന്ന ഇന്നലെ ഭക്ഷണം പാകം ചെയ്യാൻ അരിയെടുത്തപ്പോഴാണു കുപ്പി കണ്ടെത്തിയത്.

സെൽഫോസ് എന്നപേരിലുള്ള ഒരു കിലോ കീടനാശിനി യും ഈ കുപ്പിക്ക് ഉള്ളിൽ ഉണ്ടായിരുന്നു. ഗുളിക രൂപത്തിലായിരുന്നു കീട നാശിനി. അലുമിനിയ പുറം ചട്ടയിലായിരുന്നു കുപ്പി.ആന്ധ്യയിൽ നിന്നാണ്‌ ഈ അരി കൊണ്ടുവന്നത്. കീട നാശിനി അരിയിൽ കണ്ടെത്തിയത് അറിഞ്ഞവരെ മുഴുവൻ ഞെട്ടിച്ചു. എസ്എൻ പുരം മാവേലി സ്റ്റോറിൽ നിന്നാണ് അരി കഴിഞ്ഞമാസം 17നു സ്കൂളിൽ കൊണ്ടുവന്നത്. സപ്ലൈകോ ഉദ്യോഗസ്ഥർ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ, പൊതുവിദ്യാഭ്യാസ ഓഫിസർ എന്നിവരെ വിവരം അറിയിച്ചു. ഫുഡ് കോർപറേഷൻ തൃശൂർ ഡിപ്പോ മാനേജർ ടി. ബിന്ദുമോളും എഫ്സിഐ ക്വാളിറ്റി കൺട്രോൾ ഓഫിസർ ജെസ്നി ഫിലിപ്പും സ്കൂളിലെത്തി പരിശോധന നടത്തി. കീട നാശിനി കണ്ടെത്തിയ ചാക്കിലെ അരി ഒഴിവാക്കി. എന്നാൽ ഇതേ ലോഡിൽ വന്ന മറ്റ് ചാക്കിലെ അരി സ്കൂളിൽ കുട്ടികൾക്ക് കഞ്ഞി വയ്ക്കാൻ അവിടെ സൂക്ഷിക്കുകയും പാചകം ചെയ്യുകയും ചെയ്തു.സെൽഫോസ് എന്ന കീട നാശിനി കൃഷി ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്നതല്ല. വീടുകളിലേ പാറ്റ, ഉറുമ്പ്, കീടങ്ങൾ,, ചെള്ള് എന്നിവയെ കൊല്ലാനായി ഉപയോഗിക്കുന്ന ഗുളിക രൂപത്തിൽ ഉള്ളതാണ്‌. ഇതാണ്‌ ഒരു മനുഷ്യ പറ്റും ഇല്ലാതെ അരിയിൽ ചേർത്ത് ഫാക്ടറികളിൽ നിന്നും പായ്ക്ക് ചെയ്യുന്നത്.

Loading...

ഇത്തരത്തിൽ കീട നാശിനി ചേർത്ത് വരുന്ന അരി നന്നായി കഴുകാൻ ഹോട്ടലുകാർക്ക് ആകില്ല. കാരണം വെള്ളത്തിന്റെ ലഭ്യതാ കുറവ് തന്നെ. പേരിനു അവർ ഒന്നു കഴുകിയാലായി. ഓർത്ത് നോക്കുക..കീട നാശിനി അരി നമ്മുടെ ഉദരത്തിലേക്ക് വരുന്നതും കിഡ്നി മുതൽ ഹൃദയം, കരൾ , തലച്ചോർ , കണ്ണ്‌ എന്നിവയെ എല്ലാം അത് ബാധിക്കുന്നതും.