സിസറ്റര്‍ അഭയകേസ് കൈകാര്യം ചെയ്തപ്പോള്‍ ഹൈക്കോടതി ജഡ്ജി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും വഴങ്ങാതെ വന്നപ്പോള്‍ തന്നെ നിര്‍ബ്ബന്ധിത വിരമിക്കല്‍ നടത്തിച്ചെന്നുമുള്ള മജിസ്‌ട്രേട്ട് രഘുനാഥിന്റെ വെളിപ്പെടുത്തല്‍ ഈ നാട്ടിലേ മാധ്യമ രാജാക്കള്‍ വിഴുങ്ങി. ഒരു കന്യാസ്ത്രീയെ കൊലപ്പെടുത്തി കിണറിലിട്ടിട്ട് പ്രതികളേ രക്ഷിക്കാന്‍ ഹൈക്കോടതിയേ വരെ വിലയ്‌ക്കെടുത്ത കത്തോലിക്കാ സഭയെ ഭയക്കുന്നവരാണോ ഈ നാട്ടിലേ ചാനലുകളും മാധ്യമങ്ങളും?..ചാനല്‍ ചര്‍ച്ചകളില്‍ എന്തേ ഇതൊഴിവായിപോയി. ഈ നാട്ടിലേ കോടതികളുടെ മഹത്വവും പരിശുദ്ധിയും പള്ളികളിലും അരമനകളിലും തീരുമാനിക്കപ്പെടുമെന്ന് തിരുവെഴുത്ത് നടത്തിയ കത്തോലിക്കാ സഭയുടെ എല്ലാ നിലയിലുമുള്ള സ്വാധീനം കണ്ട് അമ്പരക്കുകയാണ്.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതിന് ശേഷം കാലം ഏതാണ്ട് രണ്ടര പതിറ്റാണ്ടാണ്ടിനോട് അടുക്കുമ്പോള്‍ മീഡിയാ വണ്‍ ചാനല്‍ പുറത്തുവിട്ട മുന്‍ സി.ജെ.എം രഘുനാഥിന്റെ വെളിപ്പെടുത്തലുകള്‍ തീര്‍ച്ചയായും പൊതു സമൂഹത്തില്‍ സ്വോഭാവികമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വിധേയമാക്കപ്പെടേണ്ട ഒന്നാണ്. എന്നാല്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് നേരേ രഘുനാഥ് ഉയര്‍ത്തിവിട്ട ചോദ്യങ്ങള്‍ ഒന്ന്! ഏറ്റുമൂളാന്‍ പോലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇതുവരെയും തയാറായിട്ടില്ല. മാധ്യമ ധര്‍മ്മവും സാമൂഹിക പ്രതിബദ്ധതയും ആര്‍ക്കോവേണ്ടി പൊതിഞ്ഞുകെട്ടി തലയിണക്കീഴില്‍ താഴ്ത്തി അതിന് മുകളില്‍ മലര്‍ന്ന് കിടന്ന്! ഉറക്കം നടിക്കുകയാണവര്‍. ഭീരുക്കള്‍ !!

Loading...

ഇരുപത്തിമൂന്ന്! വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം സെന്റ്.പയസ്‌ടെന്റ്‌കോണ്‍വെന്റില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ അഭയ എന്ന പേരില്‍ അറിയപ്പെട്ട ബീന എന്ന പെണ്‍കുട്ടി കൊലചെയ്യപ്പെടുമ്പോള്‍ പത്തൊന്‍പത് വയസ്സ് മാത്രം ആയിരുന്നു അവര്‍ക്ക് പ്രായം. ഇരുപത്തിമൂന്ന്! വര്‍ഷം പിന്നിടുമ്പോള്‍ നേരിന്റെ വെളിച്ചം എത്താത്തൊരു തുരുത്ത് മാത്രമല്ല ഇന്ന്! സിസ്റ്റര്‍ അഭയ. നീണ്ട ഇരുപത്തിമൂന്ന്! വര്‍ഷക്കാലം സമര്‍ത്ഥമായി കബളിപ്പിക്കപ്പെട്ട നീതിന്യായ വ്യവസ്ഥയുടെ കഥയും. മത സാമുദായിക ചിഹ്നങ്ങള്‍ ഉപകരണങ്ങളാക്കി ജുഡീഷ്യറി വരെയുള്ള അധികാര സ്ഥാപനങ്ങളെ എങ്ങനെ പാവ കളിപ്പിക്കാം എന്നതിന്റെ എഴുതപ്പെടാത്ത രേഖയുമാണിന്ന്! സിസ്റ്റര്‍ ‘അഭയ’. അഭയാ കേസില്‍ വഴിത്തിരിവായേക്കാമായിരുന്ന സുപ്രധാന ഉത്തരവിറക്കിയ മുന്‍ സി.ജെ.എം രഘുനാഥ് കേസിന്റെ നാള്‍വഴികളില്‍ ഹൈക്കോടതി ജെഡ്ജി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നും. അതിന് കഴിയാതെ വന്നപ്പോള്‍ ചട്ടങ്ങള്‍ പോലും മറികടന്ന്! തന്നെ നിര്‍ബന്ധിത വിരമിക്കലിന് വിധേയനാക്കി എന്നും ഇന്ന്! വെളിപ്പെടുത്തുമ്പോള്‍ കൊലയ്ക്ക് പിന്നിലെ കൈകള്‍ അധികാര കേന്ദ്രങ്ങളെ പോലും നിയന്ത്രിക്കാന്‍ കഴിയുന്നവയാണെന്ന നിഗമനത്തിലാണ് നമ്മള്‍ എത്തിച്ചേരേണ്ടത്. സര്‍വ്വിസ് റിക്കോര്‍ഡിനു പകരം വിജിലന്‍സ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ നിലവിലുള്ള ചട്ടങ്ങള്‍ മറികടന്ന്! ആണ്

ഹൈക്കോടതി രഘുനാഥിനെ നിര്‍ബന്ധിത വിരമിക്കലിന് വിധേയനാക്കിയത് എന്നാണ് ആരോപണം. ഇത് ശരിയാണെങ്കില്‍ നീതിയും നിയമവും പരിരക്ഷിക്കേണ്ട നീതിന്യായ കോടതികളെ പോലും ഇനിയങ്ങോട്ട് നാം ഭയന്ന്! തുടങ്ങേണ്ടി ഇരിക്കുന്നു. കേസിന്റെ ആദ്യം മുതല്‍ക്ക് തന്നെ ഏച്ചുകെട്ടലുകളും വൈരുദ്ധ്യങ്ങളും കൊണ്ട് വികൃതമാണ് പോലീസിന്റെയും അനുബന്ധ ഏജന്‍സികളുടെയും അന്വേഷണ റിപ്പോര്‍ട്ടുകളില്‍ ഒട്ടുമിക്കവയും. ഇരുപത് വര്‍ഷമെടുത്ത് പരമാവധി

വികൃതമാക്കിയിട്ടും തെളിവുകളില്‍ അധികവും നശിപ്പിച്ചിട്ടും നേരിന്റെ മായാതെ തെളിഞ്ഞു നില്‍ക്കുന്നൊരു നക്ഷത്ര വെളിച്ചമുണ്ട് അഭയയുടെ കേസ് ഡയറിയില്‍. സാമാന്യ ബുദ്ധി മരവിച്ചു പോയിട്ടില്ലാത്ത ആര്‍ക്കും കാണാന്‍ കഴിയുന്ന സത്യത്തിന്റെ വെള്ളി വെളിച്ചം. 27 മാര്‍ച്ച് 1992 കാലത്ത് 4 മണിക്ക് ഉണര്‍ന്നെഴുന്നേറ്റ് വെള്ളമെടുക്കുന്നതിന് വേണ്ടി അടുക്കളയിലേക്ക് പോയ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ പിന്നീട് കോണ്‍വെന്റിനു സമീപമുള്ള കിണറില്‍ നിന്നും കണ്ടെത്തുമ്പോള്‍ സിസ്റ്റര്‍ ധരിച്ചിരുന്ന സ്ലിപ്പറില്‍ ഒന്ന്! മരിച്ചുകിടന്ന കിണറിനു സമീപവും മറ്റൊന്ന്! അടുക്കളയില്‍ ഫ്രിട്ജിന് കീഴിലും കിടക്കുന്നുണ്ടായിരുന്നു. ഫ്രിട്ജ് അപ്പോഴും തുറന്നു തന്നെ കിടന്നു. ഫ്രിട്ജില്‍ വെള്ളം സുക്ഷിച്ചിരുന്ന പ്ലാസ്റ്റിക്ക് കുപ്പി നിലത്ത് വീണ നിലയിലും.

തുറന്നു കിടന്ന കുപ്പിയില്‍ നിന്നുള്ള വെള്ളം അവിടെമാകെ ഒഴുകി പരന്നിരുന്നു. സിസ്റ്റര്‍ അഭയയുടെ മൃതശരീരം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോ. രാധാകൃഷ്ണന്‍ ശവശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തുകയും സ്വോഭാവിക മരണമല്ലെന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നുണ്ട്. പിന്നീട് ഏപ്രില്‍ 1995ല്‍ അന്വേഷണ സമയത്ത് ഫോറന്‍സിക് വിദഗ്ധന്‍ ഡോ. എസ്.കെ പതക്കും  ഡോ. മഹേഷ് വര്‍മ്മയും (DR.Mahesh Varma) ഡോ. എസ്.ആര്‍ സിംങ്ങും (DR.SR Singh) ചേര്‍ന്നു നടത്തിയ ടെമ്മി ടെസ്റ്റും ഡോ. രാധാകൃഷ്ണന്റെ നിഗമനങ്ങളെ ശരിവയ്ക്കുന്നതാണ്. അദേഹത്തെ പിന്നിട് കേസില്‍ നിന്ന് ഒഴിവാക്കുക പോലും ഉണ്ടായി. പ്രത്യക്ഷത്തില്‍ തന്നെ ഇത്രയേറെ തെളിവുകള്‍ ഉണ്ടായിരിക്കെ ആണ് Crime Branch ലെ മണ്ടന്‍ പോലീസ്സുകാര്‍ അഭയ ആത്മഹത്യ ചെയ്തതാണെന്ന പുത്തന്‍ തിയറിയുമായി അവതരിച്ച് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയത്. ആരുടെയൊക്കെയോ അച്ചാരം വാങ്ങി ഉണ്ടായിരുന്ന തെളിവുകള്‍ നശിപ്പിക്കാനും അവര്‍ മറന്നില്ല. ശവശരീരത്തില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങള്‍, മുറിവുകളുടെ ചിത്രങ്ങള്‍ എന്നിവ അത്തരത്തില്‍ നശിപ്പിക്കപ്പെട്ടവയാണ്.പിന്നീട് കേസ് ഏറ്റെടുത്ത സി.ബി.ഐ കോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ച FIR റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി മൂന്നാവര്‍ത്തിയാണ് മതിയായ തെളിവുകളുടെ അഭാവം മൂലം തള്ളിപ്പോയത്.ആദ്യം മുതല്‍ക്ക് തന്നെ സി.ബി.ഐ സംഘത്തിന് കേസിന്റെ അന്വേഷണത്തിലല്ല മറിച്ച് അരെയൊക്കെയൊ രക്ഷിക്കുന്നതിനായിരുന്നു
താല്പര്യം എന്ന്! അടിവരയിടുന്നതാണ് 30 ഡിസംബര്‍ 1993ല്‍ വിരമിക്കാന്‍ ഏഴു വര്‍ഷം ബാക്കി നില്‍ക്കെ CBI ഉദ്യോഗസ്ഥന്‍ ആയിരുന്ന വര്ഗ്ഗീസ് പി തോമസിന്റെ അപ്രതീക്ഷിത രാജിയും തുടര്‍ന്നുള്ള വെളിപ്പെടുത്തലുകളും. സിബിഐ ലെ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ത്യാഗരാജന്‍ പ്രതിസ്ഥാനത്ത് !!

CBI ഉദ്യോഗസ്ഥരെ പോലും രാജിക്ക് പ്രേരിപ്പിച്ച ബാഹ്യ സമ്മര്‍ദം എന്തായിരുന്നു.? എവിടെ നിന്നായിരുന്നു.? മൂന്ന്! ദിവസം മാത്രം അഭയാ കേസന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച (ഗുജറാത്ത് കലാപത്തെ വിമര്‍ശിച്ചു കൊണ്ട് ‘സെക്കുലര്‍ പോലീസ്’ എഴുതിയ) ജാതവേദന്‍ നമ്പൂതിരി പോലും തന്റെ പുസ്തകത്തില്‍ അഭയ കൊല ചെയ്യപ്പെട്ടതാണെന്ന്! ഉറപ്പിച്ചു പറയുമ്പോള്‍ കൊലപാതകത്തെ ആത്മഹത്യ ആക്കാന്‍ ആര്‍ക്കായിരുന്നു ഇത്ര വൃഗ് ര ത ??

ഒടുവില്‍ ഒരു കന്യാസ്ത്രീയെയും തിരുവസ്ത്രം ഇട്ട രണ്ട് അഛന്മാരെയും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കാലത്ത് വെള്ളമെടുക്കാന്‍ പോയ അഭയ കാണുകയും. പ്രതികള്‍ അഭയയെ മഴുകൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി കിണറ്റില്‍ തള്ളുകയും ആയിരുന്നെന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. മനപ്പൂര്‍വ്വമുള്ള നരഹത്യക്കും തെളിവ് നശിപ്പിച്ചതിനും മൂന്ന് പേരും അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റിലായ സിസ്‌റര്‍ സെഫി HYMENOPLASTY ശാസ്ത്രക്രിയക്ക് വിധേയയായി എന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത മെഡിക്കല്‍ രേഖകള്‍ ചിത്രം വ്യക്തമാക്കുന്നു. ഇവിടെ നീതിയും ന്യായവും അധികാര സ്ഥാപനങ്ങളുമെല്ലാം വേട്ടക്കാരന്റെ പക്ഷം ചേരുമ്പോള്‍ മതസാമുദായിക ചിഹ്നങ്ങള്‍ അവനെ സംരക്ഷണ കവചം പോലെ പൊതിഞ്ഞു പിടിക്കുമ്പോള്‍ ആത്മീയ തീവ്രവാദം പിടിമുറുക്കുകയാണ്. ഒരു തണുത്ത
വെളുപ്പാന്‍ കാലത്ത് അഭയ എന്ന 19കാരിയെ നിര്‍ദാക്ഷ്യണ്യം കൊന്നു തള്ളിയവര്‍ അധികാരകേന്ദ്രങ്ങളെ കൈപ്പിടിയില്‍ ഒതുക്കി ഇന്നും നിയമത്തിന്റെ എല്ലാ കുരുക്കുകളും പൊട്ടിച്ചെറിഞ്ഞ് വിഹരിക്കുകയാണ്.

മാധ്യമ രാജാക്കന്മാര്‍ രഘുനാഥ് ഉയര്‍ത്തിവിട്ട ചോദ്യങ്ങളോട് ലജ്ജകെട്ട മൌനം തുടരുന്ന കാലത്ത് ഇരകളാക്കപ്പെട്ടവരുടെ ശബ്ദം ആകേണ്ടത് നമ്മളല്ലേ.??

മനസാക്ഷി മരിച്ചിട്ടില്ലാത്തവര്‍ ചിന്തിക്കട്ടെ.. നട്ടെല്ലിനു ബലമുള്ളവര്‍ പ്രതികരിക്കട്ടെ..