തൊടുപുഴ: മുന്‍ എം.എല്‍.എയും ഇടുക്കി മുന്‍ ഡി.സി.സി. പ്രസിഡന്റുമായ തൊടുപുഴ താഴത്തുവീട്ടില്‍ എ.സി. ചാക്കോ (103) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തെനംകുന്ന് പള്ളിയില്‍. ഭാര്യ പരേതയായ ത്രേസ്യാമ്മ പൂവരണി പാറക്കാട്ടേല്‍ (കളത്തൂര്‍) കുടുംബാംഗം.
1952-54 ല്‍ കാരിക്കോട് മണ്‌ഡലത്തില്‍നിന്നുള്ള തിരുകൊച്ചിയിലെ കോണ്‍ഗ്രസ് എം.എല്‍.എയായിരുന്നു. 1955 ല്‍ കരിമണ്ണൂര്‍ നിയോജക മണ്‌ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 1970-76 ല്‍ കരിമണ്ണൂര്‍ എം.എല്‍.എയായി പ്രവര്‍ത്തിച്ചു. 1977 ല്‍ തൊടുപുഴയില്‍ പി.ജെ. ജോസഫിനോടു പരാജയപ്പെട്ടു. 1980 മുതല്‍ 1983 വരെ ഇടുക്കി ഡി.സി.സി. പ്രസിഡന്റായിരുന്നു. ഇതിനിടെ 1965 ല്‍ കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1979 ല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി.
മക്കള്‍: ബാബു ജേക്കബ് (റിട്ട. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, കെ.എസ്.ഇ.ബി), ഡോ.ജോയി ജേക്കബ്(റിട്ട. സിവില്‍ സര്‍ജന്‍), അഡ്വ. ജോര്‍ജ് ജേക്കബ്, അഡ്വ.ജോസ് ജേക്കബ്, റാണിമോള്‍ സെബാസ്‌റ്റ്യന്‍. മരുമക്കള്‍: തെരേസ് ബാബു, പ്ലാത്തോട്ടം(ഈരാറ്റുപേട്ട), മറിയമ്മ ജോയി, കീക്കിരിക്കാട്ട് (മണിമല), റോസ്‌മേരി ജോസ്, ചക്കരമാക്കല്‍(ചാവക്കാട്), ആന്‍സി ജോര്‍ജ്, പുലിക്കുന്നേല്‍ (കാഞ്ഞിരപ്പള്ളി), ഡോ. കെ.ജെ. സെബാസ്‌റ്റ്യന്‍, കോഴിക്കോട്ട്(കടനാട്).