Kerala News Top Stories

ഖേദിക്കുന്നുവെന്ന് ഷാഫി .. Ex MP ബോർഡ് പോസ്റ്റ്‌ പിൻവലിക്കുന്നു… പോസ്റ്റ്‌ മുക്കൽ തുടരുന്നു..

തിരുവനന്തപുരം രജിസ്ട്രേഷൻ ഇന്നോവ കാറിലെ Ex MP ബോർഡുമായി ബന്ധപ്പെട്ട പോസ്റ്റ്‌ പിൻവലിക്കുന്നു.
അത്‌ വ്യാജമായിരുന്നു എന്ന് ഇപ്പോൾ വാർത്തകൾ പുറത്ത്‌ വരുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം ഏറ്റെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതില്‍ ജാഗ്രതകുറവുണ്ടായെന്ന് സമ്മതിച്ച ഷാഫി പോസ്റ്റ് പിന്‍വലിക്കുന്നതായും അറിയിച്ചു. പോസ്റ്റ്‌ കണ്ട്‌ തെറ്റിദ്ധാരണ ഉണ്ടായവരോടും വ്യക്തിപരമായ പ്രയാസം ഉണ്ടായവരോടും നിർവ്യാജമായ ഖേദം അറിയിക്കുന്നുവെന്നും വ്യക്തമാക്കിയ ഷാഫി തെറ്റിദ്ധരിക്കപ്പെട്ടയാളുടെ നമ്പറിൽ വിളിച്ച് ഖേദം രേഖപ്പെടുത്തിയെന്നും ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.

ഷാഫിയുടെ കുറിപ്പ്

തിരുവനന്തപുരം രജിസ്ട്രേഷൻ ഇന്നോവ കാറിലെ Ex MP ബോർഡുമായി ബന്ധപ്പെട്ട പോസ്റ്റ്‌ പിൻവലിക്കുന്നു.
അത്‌ വ്യാജമായിരുന്നു എന്ന് ഇപ്പോൾ വാർത്തകൾ പുറത്ത്‌ വരുന്നു.

ഇത്‌ സംബന്ധിച്ച്‌ പല പോസ്റ്റുകളും വന്നതിന്‌ ശേഷവും ഉത്തരവാദിത്തപ്പെട്ട ഒരു നിഷേധക്കുറിപ്പൊ വാർത്തയോ വരാത്തത്‌ കൊണ്ട്‌ അത്‌ ഒറിജിനൽ ആണെന്ന് കരുതിയ ജാഗ്രതക്കുറവ് സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നു .

എന്റെ പോസ്റ്റ്‌ കണ്ട്‌ തെറ്റിദ്ധാരണ ഉണ്ടായവരോടും വ്യക്തിപരമായ പ്രയാസം ഉണ്ടായവരോടും നിർവ്യാജമായ ഖേദം അറിയിക്കുന്നു. ആരുടെയും പേര് പറയാതെ ഇട്ട പോസ്റ്റ് ആയിരുന്നെങ്കിലും ഇത് കാരണം തെറ്റിദ്ധരിക്കപ്പെട്ട അദ്ദേഹത്തിന്റെ നമ്പറിൽ വിളിച്ച് ഖേദം രേഖപ്പെടുത്തി .സ്റ്റാഫ് അംഗമാണ് ഫോണിൽ സംസാരിച്ചത്.

തെരഞ്ഞെടുപ്പിൽ തോറ്റതോടെ എം പി സ്ഥാനം നഷ്ടമായെങ്കിലും എം പി എന്നത് ഉപയോഗിക്കാൻ വേണ്ടി എക്സ്-എംപി എന്ന് എഴുതിയ കാര്‍ സിപിഎം നേതാക്കള്‍ ഉപയോഗിക്കുന്നുവെന്ന വിമര്‍ശനം കോണ്‍ഗ്രസ് യുവ എംഎല്‍എമാര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയത്.

ആറ്റിങ്ങല്‍ എം പിയായിരുന്ന സമ്പത്തിന് നേരെയാണ് വിമര്‍ശനങ്ങള്‍ നീണ്ടത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതാകട്ടെ വി ടി ബല്‍റാം എന്ന യുവ കോണ്‍ഗ്രസ് എം എല്‍ എ ആയിരുന്നു.

KL-01, BR-657 എന്ന നമ്പരിലുള്ള കാറിലാണ് ‘Ex.MP’ എന്ന് പതിപ്പിച്ച ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇത് ഏറ്റെടുത്ത് സിപിഎമ്മിന്‍റെ പാര്‍ലമെന്‍ററി വ്യാമോഹത്തെ രൂക്ഷമായി വിമര്‍ശിച്ച് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

ബല്‍റാമിന്‍റെ പോസ്റ്റിനു പിന്നാലെ ഷാഫി പറമ്പില്‍ അടക്കമുള്ള ജനപ്രതിനിധികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിഷയം ആഘോഷിക്കുകയായിരുന്നു. എന്നാല്‍ ‘Ex.MP’ എന്ന് പതിപ്പിച്ച കാറിന്‍റെ ചിത്രങ്ങള്‍ വ്യാജനാണെന്ന് സമ്പത്ത് തന്നെ പറഞ്ഞിരുന്നു.

ഇപ്പോള്‍ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞതോടെ പോസ്റ്റ് മുക്കിയിരിക്കുകയാണ് തൃത്താല എംഎല്‍എ ആയ ബല്‍റാം. കോണ്‍ഗ്രസിന്‍റെ തന്നെ മറ്റൊരു എംഎല്‍എ ശബരിനാഥന്‍ അടക്കമുള്ളവര്‍ ബല്‍റാമിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ സത്യമാണോയെന്ന് പരിശോധിക്കാതെ ഇത്തരത്തില്‍ പോസ്റ്റിടുന്നത് ശരിയല്ലെന്നാണ് ശബരി വിമര്‍ശിച്ചത്. ഇതിനുപിന്നാലെയാണ് ബല്‍റാം പോസ്റ്റ് മുക്കിയത്.

Related posts

ടാര്‍ഗറ്റ് കൈവരിക്കാത്തതിന് ജീവനക്കാരെ നടുറോഡിലൂടെ മുട്ടിലിഴയിച്ചു; വിചിത്ര ശിക്ഷയുമായി ചൈനീസ് കമ്പനി

subeditor5

ഇന്ത്യ ബിജെപിക്കാരുടെ തറവാട്ടു സ്വത്തല്ലെന്ന് എംവി ജയരാജൻ

ജോമോള്‍ ജോസസഫ് വീണ്ടും, എന്നെ കൂവി തോല്പ്പിക്കാനാവില്ല മക്കളേ, മാനസീക രോഗം മാത്രമാണ്‌ അവർക്കൊക്കെ

subeditor10

കോട്ടയത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു

ഐഎസ്ആര്‍ഒ ചാരക്കേസിലെ വിധിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി

ഷൂട്ടിങ് സെറ്റിലും അതിക്രമം, ജെല്ലിക്കെട്ടിനെതിരെ അഭിപ്രായം പറഞ്ഞ തെന്നിന്ത്യൻ സുന്ദരി തൃഷയ്ക്ക് നേരിടേണ്ടി വന്നത് ആരാധകരുടെ കടുത്ത ഭീഷണി

subeditor

രാജ്യത്ത് ആത്മഹത്യ ചെയ്യുന്നത് കൂടുതലും വിവാഹിതരായ പുരുഷന്മാർ.

subeditor

ലോക്‌നാഥ് ബെഹ്‌റ ഇറക്കിയ ചില ഉത്തരവുകള്‍ പുതിയ മേധാവി ടി.പി.സെന്‍കുമാര്‍ റദ്ദാക്കി; രണ്ട് മണിക്കൂറിനിടെ പുറത്തിറക്കിയത് രണ്ട് ഉത്തരവുകള്‍ !

ആര്‍ത്തവം ശാരീരിക അശുദ്ധിയാണ്; ആറ്റുകാല്‍ പൊങ്കാലയിടാന്‍ പുരുഷന്മാര്‍ക്ക് സാധിക്കുമോ?; വിവാദത്തിന് തിരികൊളുത്തി കെ സുധാകരന്‍

subeditor10

കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല; ബൈക്ക് യാത്രക്കാരനെ പൊലിസ് ലാത്തിയെറിഞ്ഞ് വീഴ്ത്തി

subeditor

നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമാണെന്നാ കരുതിയത് : ട്രംപിന്റെ ‘ലോകവിവരം ‘ വെളിപ്പെടുത്തി യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍

കോതമംഗലത്ത് സ്‌കൂള്‍ ബസിനു മുകളിലേക്കു മരം വീണ് അഞ്ചു കുട്ടികള്‍ മരിച്ചു

subeditor