മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു

ദില്ലി: മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ജസ്വന്ത് സിംഗ് അന്തരിച്ചു. ബിജെപിയുടെ സ്ഥാപക നേതാക്കളിലൊരാള്‍ കൂടിയായിരുന്നു ജസ്വന്ത് സിംഗ്. പാര്‍ലമെന്റിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായിരുന്നു. വാജ്‌പേയ് സര്‍ക്കാരിലെ മന്ത്രിയായിരുന്നു. ധനകാര്യം,വിദേശകാര്യം,പ്രതിരോധം തുടങ്ങിയ നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു അദ്ദേഹം. ധനകാര്യം,വിദേശകാര്യം,പ്രതിരോധം തുടങ്ങിയ വകുപ്പുകളായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തത്.

കരസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു ജസ്വന്ത് സിംഗ്. പിന്നീട് 1960 ഓടെ അദ്ദേഹം സര്‍വീസില്‍ നിന്നും വിരമിച്ച് രാഷ്ട്രീയത്തിലേക്ക് വന്ന വ്യക്തിയാണ് ജസ്വന്ത് സിംഗാണ്. ബിജെപിയുടെ ദേശീയമുഖമായി നിലകൊണ്ട നേതാവ് കൂടിയായിരുന്നു ഇദ്ദേഹം. അഞ്ച് തവണ രാജ്യസഭയിലെത്തിയ ഇദ്ദേഗം നാല് തവണ ലോക്‌സഭയിലേക്കും മത്സരിച്ച് വിജയിച്ചിരുന്നു. 1980,1986,1998,2004 വര്‍ഷങ്ങളിലാണ് ഇദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1990,1991,1996,2009 വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്കും മത്സരിച്ച് ജയിച്ചു. 2004 മുതല്‍ 2009 വരെ രാജ്യസഭ പ്രതിപക്ഷ നേതാവായിരുന്നു. മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിംഗ് തുടങ്ങിയവരും അനുശോചിച്ചു.

Loading...