മഹാരാജാസിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ പരീക്ഷയെഴുതിയ സംഭവം; വിവാദത്തിന് പിന്നാലെ പരീക്ഷ റദ്ദാക്കി

കൊച്ചി:എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ വെളിച്ചത്തിൽ പരീക്ഷയെഴുതിയ സംഭവം വലിയ വിവാദമായിരുന്നു. പിന്നാലെ പരീക്ഷ റദ്ദാക്കി ഉത്തരവിറക്കി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കോളേജിലെ വൈദ്യുതി മു‍ങ്ങിയപ്പോൾ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ വെളിച്ചത്തിൽ പരീക്ഷയെഴുതുകയായിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് പരീക്ഷ റദ്ദാക്കിയത്.

രണ്ടാം വർഷ ബിരുദ, ബിരുദാനന്തരബിരുദ പരീക്ഷയാണു വിവാദമായത്. ഇരുട്ടു വീണ ക്ലാസ് മുറിയിൽ മൊബൈൽ വെളിച്ചത്തിൽ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.ഇന്നലെ രാവിലെ മുതൽ കോളജിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. കനത്ത മഴക്കോളു കൂടിയായതോടെ പരീക്ഷാ ഹാളിൽ ഇരുട്ടായി. ഇതോടെയാണ് വിദ്യാർത്ഥികൾ വെളിച്ചത്തിനായി മൊബൈൽ ഫോണിനെ ആശ്രയിച്ചത്.

Loading...