ഫ്‌ളാറ്റ് പണിയിലെ കെണി, കോണ്‍ക്രീറ്റ് സ്‌ളാബിനു പകരം തെര്‍മോകോള്‍

ഫ്‌ളാറ്റ് നിര്‍മ്മാണത്തിലെ അപാകതയും , സുരക്ഷാ വിഴ്ച്ചയും മനുഷ്യ ജീവനെ പോലും വെല്ലുവിളിച്ച് കൊണ്ടിരിക്കുകയാണ്. തിരുവന്തപുരത്ത് കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തേണ്ട ഫ്‌ളാറ്റ് ഒന്നാം നിലയിലെ സീലിങ്ങ് ഭാഗം നിര്‍മ്മിച്ചിരിക്കുന്നതും അതു മൂലം ഉണ്ടായ അപകടവുമാണ് ഈ വാര്‍ത്തയിലൂടെ ഞങ്ങള്‍ പുറത്ത് വിടുന്നത്. തിരുവനന്തപുരം വഴയിലയിലെ സൗപര്‍ണിക അപ്പാര്‍ട്ട്‌മെന്റില്‍ ഒരു 4 വയസുകാരന്‍ ഫ്‌ളാറ്റില്‍ നിന്നും മുകളിലത്തേ നിലയില്‍ നിനും ഗൗണ്ട് ഫ്‌ളോറിലേക്ക് വീണ് അപകടം ഉണ്ടായതറിഞ്ഞാണ് ഞങ്ങള്‍ അവിടെ എത്തുന്നത്. ഫ്‌ളാറ്റിന്റെ ഉള്ളില്‍ ചെന്നപ്പോള്‍ തന്നെ അന്തേവാസികള്‍ എല്ലാം അപകടത്തില്‍ ആശ്ങ്കയിലായിരുന്നു. കേരളത്തില്‍ ഫ്‌ളാറ്റുകള്‍ കായലും പുഴയും കൈയ്യേറി പണിയുന്ന ഗുണ്ട്യായിസം എന്നു മാത്രമല്ല നിര്‍മ്മിക്കുന്ന ഫ്‌ളാറ്റുകളുടെ ഗുണ നിലവാരം കൂടി ഇല്ല എന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്.

ങ്ങിനെ എങ്കിലും പണിത് ആകാശ വീടുകള്‍ കുറെ വര്‍ണ്ണവും ചാലിച്ച് വയ്ച്ചാല്‍ അത് വാങ്ങാന്‍ മലയാളികള്‍ ധാരാളം എത്തും. ഫ്‌ളാറ്റുകാര്‍ വിരിക്കുന്ന വലയില്‍ ഈച്ചകളേ പോലെയാണ് വീടില്ലാത്തവരും, പണം ധാരാളം കൈയ്യിലുള്ളവരെ പൊലും ചെന്ന് വീണ് കുടുങ്ങുന്നത്.തിരുവനന്തപുരം വഴയിലയിലെ സൗപര്‍ണിക അപ്പാര്‍ട്ട്‌മെന്റില്‍ കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മ്മിക്കേണ്ട ഒന്നാം നിലയിലെ ഉള്ളിലേ സ്‌ളാബുകള്‍ക്ക് പകരം അവര്‍ നിര്‍മ്മിച്ചിരിക്കുന്ന വസ്തു ഏതെന്നോ..ആരും ഞെട്ടരുത്..തെര്‍മോകോള്‍. അതേ കോണ്‍ക്രീറ്റ് കൊണ്ട് ഒന്നാം നിലയും രണ്ടാം നിലയും തമ്മില്‍ തിരിക്കേണ്ട ഉള്ളിലെ വിടവ് ഭാഗങ്ങള്‍ തെര്‍മോകോള്‍ കൊണ്ട് അടച്ച് പണിയില്‍ പണം ലാഭിച്ചിരിക്കുന്നു. കോണ്‍ക്രീറ്റ് സ്‌ളാബിനു പകരം തെര്‍മോകോള്‍ വയ്ച്ച് ഫ്‌ളാറ്റ് പണിത കേരളവും എന്ന് ഇനി വിളിക്കാം. കാരണം നിന്ന നിപ്പില്‍ കൊച്ചിയിലെ 2 പാലങ്ങള്‍ വിഴുങ്ങിയ കള്ളന്മാരും എഞ്ചീയര്‍മാരും വെള്ളം ചേര്‍ന്ന സാങ്കേതിക വിദ്യയുടെയും നാടാണ് നമ്മുടെ കേരളം അവിടെയാണ് തെര്‍മോകോള്‍ കൊണ്ട് ഫ്‌ളാറ്റിന്റെ സ്‌ളാബ് പണിതത്.

Loading...