കേരളത്തിലെ പ്രശസ്ത്മായ വമ്പന്‍ ആശുപത്രിയായ എറണാകുളം ലിസി ഹോസ്പിറ്റലിനെതിരെ ഗുരുതരമായ പരാതി. ചികില്‍സാ പിഴവും അതു മൂലം രോഗി മരിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പുറത്തു വിടുന്നു. സിബിന്റെ പിതാവ് സേവ്യര്‍ ഓഗസ്റ്റ് 6നു എറണാകുളം ലിസി ആശുപത്രിയിലെ വെറ്റിലേട്ടറില്‍ കിടന്ന് മരിക്കുകയായിരുന്നു.പനി ബാധിച്ച് അനശ നിലയിലായ സേവ്യര്‌റിനു വെന്റിലേറ്ററില്‍ നിന്നും ഹാര്‍ട്ട് അറ്റാക്ക് വരികയായിരുന്നു. തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ഡോക്ടര്‍ വരികയോ ചികില്‍സ കിട്ടുകയോ ചെയ്തില്ല. ഈ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയയതിനു സിബിനെതിരെ ലിസി ഹോസ്പിറ്റല്‍ പോലീസില്‍ കേസു കൊടുത്തു. എടുത്ത് വീഡിയോ പുറത്ത് വിട്ടാന്‍ ജാമ്യമില്ലാ വകുപ്പില്‍ ജയിലില്‍ ആകും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ജൂലൈ 27നായിരുന്നു പിതാവിനു പനിയായിട്ട് സിബിന്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്നത്. അണുബാധ ഉണ്ടെന്നും അതിനാല്‍ ഐ.സി.യു സൗകര്യം ഉള്ള ആശുപത്രിയിലേക്ക് മാറ്റണം എന്നും അവിടെ നിന്നും പറഞ്ഞു. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ ലിസി ഹോസ്പിറ്റിലിലേക്ക് പോകുന്നു. രോഗി അതീവ ഗുരുതരാവസ്ഥയയില്‍ ആയതിനാല്‍ ആംബുലന്‍സില്‍ സര്‍ക്കാര്‍ ഡോക്ടര്‍ കൂടി അകമ്പടി പോകുന്നു. എന്നാല്‍ എറണാകുളം ലിസി ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ ഈ രോഗിക്ക് ചികില്‍സ കൊടുക്കാന്‍ വൈകി. ആബുലന്‍സില്‍ തന്നെ മുക്കാല്‍ മണിക്കൂറോളം കിടന്നു. തുടര്‍ന്ന് കൂടെ വന്ന സര്‍ക്കാര്‍ ഡോക്ടര്‍ ബഹളം വയ്ച്ചപ്പോഴാണ് രോഗിയെ ആബ്മുലന്‍സില്‍ നിന്നും ഇറക്കിയത്.
ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 6 വരെ രോഗി വെറ്റിലേറ്ററില്‍ ആയിരുന്നു.6നു രാത്രി 2 മണിക്ക് രോഗിക്ക് വെറ്റിലേറ്ററില്‍ കിടക്കുമ്പോള്‍ തന്നെ ഹാര്‍ട്ട് അറ്റാക്ക് വന്നു. ഉടന്‍ തന്നെ രോഗിയുടെ ബന്ധുക്കളേ അറിയിച്ചു. അവര്‍ ചെന്നപ്പോള്‍ അറ്റാക്ക് വന്ന രോഗിയെ അടിയന്തിരമായി പരിചരിക്കാന്‍ ഡോക്ടര്‍ പോലും ഇല്ല. എറണാകുളം ലിസി ഹോസ്പിറ്റലില്‍ രോഗിക്ക് അറ്റാക്ക്ക് വന്നാല്‍ ബ്ലൂ കോഡ് പുറപ്പെടുവിക്കും. ഇത് ഡ്യൂട്ടിയില്‍ ഉള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും ലഭിക്കും. സേവ്യര്‍ എന്ന രോഗിക്ക് ഇത്തരത്തില്‍ ബ്ലൂകോഡ് പുറപ്പെടുവിച്ചിട്ട് ഒരു മണിക്കൂര്‍ ആയിട്ടും ഡോക്ടര്‍മാര്‍ ആരും ഓടി വന്നില്ല, മെല്ലെ നടന്നും വന്നില്ല. അതായത് നൂറു കണക്കിനു രോഗികള്‍ കിടക്കുന്ന എറണാകുളം ലിസി ആശുപത്രിയില്‍ രാത്രിക്ക് ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ ഇല്ല എന്നാണ് ഇത് തെളിയിക്കുന്നത്. സേവ്യറിനു അറ്റാക്ക് വന്ന് മരിക്കുമ്പോള്‍ അവിടെ ഐ.സി.യുവില്‍ 20 രോഗികള്‍ കിടക്കുന്നു. അവിടെയും ഒരു ഡോക്ടര്‍ പോലും ഇല്ല. ഐ.സിയുവില്‍ 10 രോഗികള്‍ക്ക് ഒരു ഡോക്ടര്‍ വേണം എന്നാണ് ചട്ടം. വെറ്റിലേറ്റരിലും 24 മണിക്കൂര്‍ ഡോക്ടര്‍ സേവനം വേണം. ഇതിനെല്ലാം പണം എണ്ണി എണ്ണി വാങ്ങിക്കുന്നതാണ്. പണം വാങ്ങിക്കും