സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സാ നിഷേധം ലൈവിട്ട യുവാവിനെ ജയിലില്‍ അടച്ചു

അത്യാസന്ന നിലയിലുള്ള സ്വന്തം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിയ ഒരു പാവം പിതാവിനെ ജയിലില്‍ അടച്ചു. വൈകിട്ട് 3 മണിക്ക് ചെന്നിട്ട് 6 മണിയായിട്ടും ഡോക്ടര്‍ ഒന്നു തിരിഞ്ഞ് നോക്കാതിരുന്നപ്പോള്‍ ആശുപത്രിയിലെ ചികില്‍സാ നിഷേധം ഫേസ്ബുക്ക് ലൈവിട്ട കുറ്റത്തിനായിരുന്നു ഈ ക്രൂരമായ പെരുമാറ്റംം. കോഴിക്കോട് ഉള്ളേരി സ്വദേശി ഷൈജുവാണ് ജയിലില്‍ കഴിയുന്നത്.

ഉള്ളേരി സ്വദേശി ഷൈജുവും ഭാര്യയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയില്‍ ചെന്നതായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മെഡിക്കല്‍ ഓഫീസറായ ലേഡി ഡോക്ടര്‍ തിരിഞ്ഞു നോക്കിയില്ല. മാത്രമല്ല വൈകിട്ട് 6 മണി കഴിഞ്ഞിട്ടും ആശുപത്രിയുടെ വരാന്തയില്‍ ചികില്‍സ കിട്ടാതെ അനേകം രോഗികള്‍ അവശ നിലയില്‍ നില്ക്കുന്നു…ഇരിക്കുന്നു. എല്ലാം ചികില്‍സ വൈകിക്കുന്ന ഡോക്ടറുടെ നിലപാട് മൂലം. ഇത് ഒരു പൗരന്‍ എന്ന നിലയില്‍ പുറം ലോകത്തിനു കാണിച്ച് കൊടുക്കാന്‍ ഷൈജു മൊബൈലില്‍ ഫേസ്ബുക്ക് ലൈവ് കൊടുക്കുകയായിരുന്നു. ഒരു മിനുട്ടോളം ലൈവ് വീഡിയോ കൊടുത്തപ്പോള്‍ സെക്യൂരിറ്റി പിടിച്ച് ഇടി കൊടുത്തു. കൈയ്യേറ്റം ചെയ്തു. മൊബൈല്‍ ലൈവ് തറ്റസപ്പെടുത്തി. ഇത് മാത്രമായിരുന്നു സംഭവം. ഇത്രയും ചെയ്ത് കുറ്റത്തിനു ഈ യുവാവിനെ 5 ദിവസത്തിനു ശേഷം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പിട്ട് ജയിലില്‍ അടച്ചു. കോടതി പോലും ഇപ്പോള്‍ ജാമ്യം നിഷേധിച്ചിരിക്കുകയാണ്.സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സക്ക് എത്തുന്ന രോഗികള്‍ക്ക് ചികില്‍സ വൈകുന്നത് രഹസ്യം അല്ല. പരസ്യം ആണ്. ചികില്‍സ വൈകി മരിക്കുന്നത് അനേകം പേര്‍. ചികില്‍സ കിട്ടാതെ മരിക്കുന്നതും അനേകമാളുകള്‍.

Loading...

ഇനി ഷൈജു ചെയ്ത കുറ്റം വ്യക്തമാക്കുന്ന വീഡിയോയിലേക്ക്.