താജ് ഹോട്ടൽ വിറ്റു,ബ്രോക്കരെ പറ്റിച്ച് 8.5 കോടി കവർന്നു

റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിന്റെ ഏറ്റവും പുതിയ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവിടുന്നത്.. കേരളത്തിലെ ഏറ്റവും വലിയ ഹോട്ടലായ തിരുവന്തപുരം താജ് ഹോട്ടല്‍ വില്പന നടത്തിയിരിക്കുന്നു. ഈ റിപോര്‍ട്ട് ഒരു തട്ടിപ്പിന്റെയും ചതിയുടേയും കഥ കൂടിയാണ്.
എന്നാല്‍ ഈ വില്പനക്ക് ഒരു പ്രത്യേകതയുണ്ട്. കച്ചവടം നടത്തിയ 3 ഓളം ചെറുപ്പക്കാര്‍ക്ക് കമ്മീഷന്‍ കൊടുക്കാതെ കോര്‍പറേറ്റ് മുതലാളിമാര്‍ പറ്റിച്ചിരിക്കുന്നു. ഇനി ആരാണ് തിരുവന്തപുരം താജ് ഹോട്ടല്‍ വാങ്ങിയിരിക്കുന്നത് എന്നല്ലേ.. മറ്റാരുമല്ല..കേരളത്തിലേ ഏറ്റവും വലിയ കോറപറേറ്റ് വ്യവസായി. ഏറ്റവും വലിയ പ്രവാസി ബിസിനസുകാരന്‍,. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്റെ വരെ ആത്മാര്‍ഥ സുഹൃത്ത്. പിണറായി വിജയനു സ്വന്തം വിമാനം യാത്ര ചെയ്യാന്‍ നല്കുന്ന കോര്‍പ്പറേറ്റ് വ്യവസായി. അതായത് കേരളത്തിലെ കോര്‍പ്പറേറ്റ് ഭീമന്‍ തിരുവനന്തപുരത്തെ സ്റ്റാര്‍ ഹോട്ടല്‍ വന്‍കിട ഗ്രൂപ്പില്‍ നിന്നും വാങ്ങി ബ്രോക്കര്‍മാര്‍ക്ക പണം നല്‍കാതെ പറ്റിച്ചു. ലോകം മുഴുവന്‍ സൂപ്പര്‍മാര്‍ക്കറ്റുള്ള മഹാനായ മാന്യ ദേഹമാണ് തിരുവന്തപുരത്ത് താജ് ഹോട്ടല്‍ വാങ്ങിയത്. ഈ മഹാനായ വ്യവസായിക്ക് ജോയി എന്ന പേരില്‍ ഒരു മാനേജര്‍ ഉണ്ട്. അയാളാണ് ചതിയന്‍. നീതിമാനായ ആ വ്യവസായിയെ കള്ളനും കൊള്ളരുതാത്തവനും ആക്കി ജനങ്ങള്‍ക്ക് മുന്നില്‍ കരി വാരി തേക്കുന്ന വൃത്തികെട്ട മാനേജര്‍ ആണ് ഈ ജോയിപ്പന്‍ എന്ന വ്യവസായി. ഇത് കേള്‍ക്കുന്നവര്‍ക്ക് ഇതെല്ലാം ഒരു കഥയായി തോന്നാം. എന്നാല്‍ കൂറ്റന്‍ വ്യവസായിയുടെ മാനേജര്‍ ആയ ജോയി ആളൊരു വില്ലനാണ്. നല്ലവനവായ മുതലാളിയുടെ ചോര ഊറ്റി കുടിക്കുന്നയാള്‍.

എന്തായാലും തിരുവന്തപുരത്ത് നടന്ന താജ് ഹോട്ടല്‍ കച്ചവടത്തിന്റെ കമ്മീഷന്‍ ആണിപ്പോള്‍ അണിയറയില്‍ വിവാദം ആകുന്നത്.,ലോകം മുഴുവന്‍ സൂപ്പര്‍മാര്‍ക്കറ്റുള്ള മഹാന്റെ തിരുവനന്തപുരത്തെ മാനേജര്‍ ജോയിയാണ് ഇടനിലക്കാര്‍ക്ക് കിട്ടേണ്ട 8. 4 കോടി രൂപ തട്ടിയെടുത്തത്. താജ് ഹോട്ടലിന്റെ ഉടമയായ റെഡിയില്‍ നിന്നും ആണ് കോര്‍പ്പറേറ്റ് വ്യവസായിയായ മുഖ്യമന്ത്രിയുടേയും കേന്ദ്ര മന്ത്രി വി മുരളീധരന്റെയും അടുത്ത സുഹൃത്തും പ്രവാസി കോര്‍പ്പരേറ്റുമായ ആള്‍ താജ് ഹോട്ടല്‍ വാങ്ങുകയായിരുന്നു. ഏകദേശം ശത കോടികള്‍ ഒരു സെന്റിനു മതിക്കുന്ന 2 ഏക്കറോളാം ഭൂമിയാണ് . ഈ ഭൂമിയും ഹോട്ടലും കച്ചവടം ചെയ്യുന്നതിന്റെ ഇടനിലക്കാരായത് 3 യുവാക്കള്‍ ആയിരുന്നു. അവരായിരുന്നു കേരളത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഭീമനിലേക്ക് ഈ ഹോട്ടല്‍ കച്ചവടം എത്തിച്ചത്. എന്നാല്‍ കച്ചവടം കഴിഞ്ഞതും അതിനു കാരണക്കരായ 3 യുവാക്കളേ എല്ലാവരും ചേര്‍ന്ന് പറ്റിച്ചു. ഹോട്ടലിന് മുന്‍പില്‍ സത്യാഗ്രഹം ഇരിക്കാന്‍ ഒരുങ്ങുകയാണ് മൂന്ന് ചെറുപ്പക്കാര്‍,ഇവരെ പറ്റിച്ചത് താജ് ഹോട്ടല്‍ വാങ്ങിയ വ്യവസായ പ്രമുഖന്റെ മാനേജര്‍ ജോയി എന്നയാളാണ്. കമ്മീഷന്‍ മുഴവന്‍ ജോയി അടിച്ച് മാറ്റി. കഴിഞ്ഞ 8 വര്‍ഷമായി ജോയി ഇത്തരത്തില്‍ തട്ടിച്ചത് നിരവധി പേരെയാണ് പ്രോപ്പര്‍ട്ടി കരാര്‍ എഴുതി കച്ചവടമായ ശേഷവും ബ്രോക്കര്‍മാര്‍ക്ക് ബില്‍ഡിംഗ് ഓണറില്‍ നിന്നും കമ്മീഷന്‍ ലഭിക്കാനുള്ള ഡോക്യുമെന്റ് കൊടുക്കാമെന്ന് ജോയി പറയുന്നുണ്ട്, സ്വന്തം ബന്ധുവിനെപ്പോലും ജോയി പറ്റിച്ചിരിക്കുന്നു. കേരള രാഷ്ട്രീയത്തിലും കേന്ദ്ര ബന്ധവും ഉണ്ടന്ന് പറഞ്ഞാണ് റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കുന്ന ജോയി ഇടനിലക്കാരെ വിരട്ടുന്നത്.

Loading...

കച്ചവടം നടന്നിട്ടും രണ്ട് വര്‍ഷമായി കമ്മീഷന്‍ കിട്ടാതായതോടെ ഇടനിലക്കാര്‍ ബോബെ ആസ്ഥാനമായ കൊട്ടേഷന്‍ ഗ്രൂപ്പിനെ കണ്ടതോടെയാണ് ജോയി ഒളിവില്‍ പോയിരിക്കുന്നത്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വന്‍ സംഘര്‍ഷത്തിലേക്ക് തന്നെ നീങ്ങുകയാണ്. താജ് ഹോട്ടല്‍ വിറ്റ റെഡി പറയുന്നത് വിറ്റു കിട്ടിയ തുകയുടെ 3 % ജോയി വാങ്ങിച്ചു എന്നാണ്. ജോയി ആകട്ടേ ഹോട്ടല്‍ വാങ്ങിയ മലയാളി പ്രവാസി വ്യവസായിയുടെ മാനേജറും വിശ്വസ്സ്ഥനും. തനിക്ക് കിട്ടിയ 8.5 കോടി രൂപയില്‍ ഹോട്ടല്‍ വാങ്ങയോയ കോര്‍പ്പറേറ്റ് വ്യവസായി 4 .25 കോടി തന്നില്‍ നിന്നും വാങ്ങി എന്നാണ് ജോയി പറയുന്നത്. ജോയിയെ കണ്ടാല്‍ വെറുതെ വിടില്ല എന്ന വാശിയിലാണ് കച്ചവടം നടത്തിയ ഇടനിലക്കാരായ യുവാക്കളും. ഏതായാലും തിരുവന്തപുരം താജ് ഹോട്ടല്‍ വില്പനയും ചതിയും. കമ്മീഷന്‍ കൊടുല്ക്കാതെ പറ്റിച്ചതും ഇപ്പോള്‍ അധോലോക കുടിപകയിലേക്ക് നീങ്ങുന്നു. അതില്‍ പകയും കൊലയും, കൊള്ളിവയ്പ്പും ഒക്കെ നടക്കാം. നീതിക്കായി എല്ലാ മാര്‍ഗവും സ്വീകരിക്കാന്‍ ഒരു പക്ഷം ഒരുങ്ങുമ്പോള്‍ അത് അമര്‍ച്ച ചെയ്യാന്‍ സര്‍വ്വ ശക്തിയും എടുത്ത് നീങ്ങുകയാണ് മറുപക്ഷവും. ഇത്രയും കേട്ടതില്‍ നിന്നും ഇതിലെ കഥാപാത്രങ്ങളേ കമന്റ് ബോക്‌സില്‍ ജനങ്ങള്‍ക്ക് രേഖപെടുത്താം. കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ മാത്രമാണ് കൃത്യമായി കുറ്റവാളികളുടെ പേര്‍ ഇവിടെ പരാമര്‍ശിക്കാത്തത്