ശബരിമലയില്‍ വന്‍ അഴിമതി, മാസ്റ്റര്‍ പ്‌ളാന്‍ അട്ടിമറിച്ചു, ഇടതില്‍ തമ്മിലടി

 

ശബരിമലയില്‍ നിയമ വിരുദ്ധ നിര്‍മ്മാണം. അയ്യന്റെ പൂങ്കാവനവും, തീര്‍ഥാടന നഗരികളും മറ്റൊരു മഹാ ദുരന്തത്തിനു വീണ്ടും കാരണമാക്കുന്ന നടപടികള്‍ ആണ് ദേവസ്വം ചെയ്യുന്നത്. ഇനി ശബരിമലയില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കില്ല എന്ന സാംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം ഇതാ ശബരിമലയില്‍ അട്ടിമറിക്കുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പും ശബരിമലയില്‍ അട്ടിമറിക്കുന്നു. നിര്‍മ്മാണവും, പദ്ധതികളും കോണ്‍ക്രീറ്റ് രൂപത്തില്‍ നടപ്പാക്കി അതില്‍ നിന്നും ലാഭം കൊയ്യാനും കമ്മീഷന്‍ വാങ്ങാനും രാഷ്ട്രീയക്കാര്‍ മുതല്‍ കരാറുകാര്‍ വരെ വീണ്ടും രംഗത്ത് വരികയാണ്.

Loading...

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ഈണ് ഇതിനെല്ലാം പിന്നില്‍ എന്നും അദ്ദേഹത്തിനെതിരെ നടപടി വേണം എന്നും ആവശ്യപ്പെട്ട് സി.പി.ഐ പത്തനംതിട്ട ജില്ലാ കമിറ്റി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. മാസ്റ്റര്‍ പ്ലാനിന് വിരുദ്ധമായി പമ്പയില്‍ നിര്‍മിച്ച കെട്ടിടങ്ങളുടെ അവസ്ഥ ഓര്‍ക്കുന്നത് നന്നായിരിക്കും. ശബരിമലയില്‍ ഇനിയും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മിക്കില്ലെന്ന് മുഖ്യമന്ത്രി ശബരിമലയില്‍ പറഞ്ഞിരുന്നു. അത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മറക്കരുതെന്നും ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

അതായത് സി.പി.ഐയുടെ മുന്നറിയിപ്പില്‍ കാര്യങ്ങള്‍ വ്യക്തമാണ്. പമ്പയിലും, ശബരിമലയിലും നിലക്കലിലും ഒക്കെ വന്‍ നിര്‍മ്മാണത്തിനു സി.പി.എം തന്നെ കോപ്പു കൂട്ടുന്നു. ഇതിന്റെ പേരില്‍ കോടികള്‍ ചിലവഴിക്കും. മാത്രമല്ല ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും. വന്‍ അഴിമതിയുടെ സൂചനകള്‍ തന്നെയാണ് ഇടത് മുന്നണിയിലെ പ്രധാന ഘടക കക്ഷി കര്‍മ്മ ന്യൂസുമായി പങ്കുവയ്ക്കുന്നത്. സി.പി.എം ഒരിക്കലും ഇത് അംഗീകരിക്കില്ല എന്നും ശബരിമല ക്ഷേത്ര സന്നിഷിയിലോ പമ്പയിലോ കോണ്‍ക്രീറ്റ് സമുച്ചയങ്ങള്‍ക്ക് സി.പി.ഐ എന്നും എതിരായിരിക്കും എന്നും വ്യക്തമാക്കി.