പട്ടിണിയിലാണ്, വിവരം പുറത്തുവിടാതിരുന്നത് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്താൽ- സൗദിയിൽ നിന്ന് സന്തോഷ്

കോവിഡ് മൂലം സൗദിയിൽ അകപ്പെട്ട ഒരു യുവാവിന്റെ വീഡിയോ ആണ് പുറത്തുവരുന്നത്. രണ്ട് മൂന്ന് ദിവസമായി മരുന്നും ഭക്ഷണവും കയ്യിൽ ഇല്ലെന്നും വിവരങ്ങൾ പുറത്ത് വിട്ടാൽ സൗദിയിൽ എന്തെങ്കിലും അപകടം ഉണ്ടാകുമോ എന്ന ഭയത്താലാണ് പുറത്തുവിടാതിരുന്നതെന്നും സന്തോഷ് പറയുന്നു. തിരുവനന്തപുരം ജില്ലയോടു ചേർന്നുള്ള കേരള തമിഴ്നാട് അതിർതഥിയായ മാർത്താണ്ഡ സ്വദേശിയായ സന്തോഷാണ് സൗദിയിൽ ദുരിതത്തിലായിരിക്കുന്നത്.

അപസ്മാര രോഗം കൂടിയുള്ള ഈ യുവാവിനു അടിയന്തിരമായി മരുന്നു വേണം. മരുന്ന് തീർന്നു പോയതിനാൽ ഇടക്കിടെ ഫിറ്റ്സ് ഉണ്ടാകുന്നു. താമസിക്കുന്നിടത്ത് സഹായത്തിനാരും ഇല്ലെന്നും സന്തോഷ് പറയുന്നു. തിരുവന്തപുരം വിമാനത്താവളത്തിലാണ്‌ സന്തോഷിനു വരേണ്ടത്. തമിഴ് നാട് സർക്കാരിന്റെ സൈറ്റിലും കേരളത്തിന്റെ നോർക്ക സൈറ്റിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സന്തേഷ് പറഞ്ഞു. നാട്ടിലേക്ക് മടങ്ങണം എങ്കിൽ സന്തോഷിന്റെ അടുത്ത് പണവും ഇല്ല. ഈ യുവാവിനു എന്തേലും സംഭവിക്കും മുമ്പേ അദ്ദേഹത്തേ രക്ഷിക്കണം. അപസ്മാരം പോലുള്ള രോഗങ്ങൾക്ക് മരുന്നില്ലാതെ വിഷമിക്കുന്ന ഈ സാധു മനുഷ്യനെ ആരേലും സഹായിക്കണം.

Loading...