തിരുവനന്തപുരം ഒ.കെ എന്നും എന്‍.ഡി.എ പാസായി എന്നും വ്യക്തമായി എല്ലാ എക്സിറ്റ് പോളും വിധിക്കുന്നു. അപ്പോള്‍ ബിജെപി ഏറെ പ്രതീക്ഷ അര്‍പ്പിച്ച പത്തനംതിട്ടയോ. പത്തനംതിട്ട കടക്കാന്‍ എന്‍.ഡി.എക്ക് സാധിക്കില്ല എന്നു തന്നെയാണ് വരുന്ന സൂചനകള്‍. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ വിജയം പ്രവചിക്കുന്നില്ല. എന്നാലും കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം. പിണറായി വിജയന്റെ എല്ലാ തടസങ്ങളേയും അതി ജീവിച്ച് കേരളത്തില്‍നിന്നും ബിജെപി ലോക്സഭയില്‍ എത്തിയിരിക്കുന്നു. അതും ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍. അതും കേരളത്തിന്റെ ഭരണ സിരാകേന്ദ്രം തന്നെ കൈക്കലാക്കി എന്ന നിലയിലാണ് സൂചനക്ള്. പശ്ചിമ ബംഗാള്‍ കേരളത്തിലും ആവര്‍ത്തിക്കും. ബംഗാളിലും തുടങ്ങിയത് ഒന്നും രണ്ടും എന്നുള്ള അക്കത്തില്‍ നിന്നു തന്നെ. ഇന്ത്യയില്‍ ബിജെപി തുടക്കമിട്ടത് 2 സീറ്റില്‍ നിന്നായിരുന്നു. അത് പിന്നെ വളര്‍ന്ന് പെട്ടെന്ന് ഭാരതമാകെ പടര്‍ന്ന് നൂറുകണക്കിനു സീറ്റുകളായി മാറി. അതിനാല്‍ തന്നെ കേരളത്തില്‍ എന്‍.ഡി.എ ഒരു സീറ്റു പിടിച്ചാല്‍ പോലും അതിനു മധുരം ഏറും.
പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ ജയ സാധ്യതയില്‍ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇത് വ്യക്തമായി കര്‍മ്മ ന്യൂസ് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് തിരുത്താന്‍ മിനക്കെടാതെ കല്ലെറിയുകയാണ് ചെയ്തത്. പത്തനംതിട്ടയില്‍ ഇപ്പോള്‍ നടന്ന എക്സിറ്റ് പോള്‍ പ്രവചനം കര്‍മ്മ ന്യൂസ് തിരഞ്ഞെടുപ്പ് വേളയില്‍ പങ്കുവയ്ച്ച കാര്യമാണ്. വ്യക്തമായും കൃത്യമായും സാധ്യതകള്‍ വിലയിരുത്തിയപ്പോള്‍ കെ.സുരേന്ദ്രന്റെ അനുകൂലികള്‍ കര്‍മ്മ ന്യൂസ് പേജില്‍ കയറി മോശമായ കമന്റുകള്‍ ഇടുകയായിരുന്നു. വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നത് ആരെയും നശിപ്പിക്കാന്‍ ആയിരുന്നില്ല. തിരുത്തി മുന്നേറാന്‍ മാത്രമായിരുന്നു. ഏതായാലും പത്തനംതിട്ടയിലെ കെ.സുരേന്ദ്രന്റെ വിജയം ഇനി വോട്ട് എണ്ണി കഴിഞ്ഞാല്‍ മാത്രമേ പറയാനാകൂ. ലഭ്യമായ സൂചകള്‍ പ്രകാരം പത്തനംതിട്ടയില്‍ ചിലപ്പോള്‍ എന്‍.ഡി.എ മൂന്നാം സ്ഥാനം വരെ എത്താം എന്നും റിപോര്‍ട്ടുകള്‍ ഉണ്ട്.
ചുരുക്കത്തില്‍ കേരളത്തില്‍ എ.ഡി.എ ജയിക്കും എന്ന വലിയ പ്രഖാപനമാവുകയാണ് എല്ലാ എക്സി പോളുകളും. കൂടാതെ പത്തനംതിട്ടയില്‍ പ്രതീക്ഷിക്കുന്ന ജയം കെ.സുരേന്ദ്രനു ഉണ്ടാകില്ല. മറ്റൊന്ന് കേരളത്തില്‍ ഇടത് മുന്നണിയുടെ വാട്ടലൂവും ദുരന്തവും ആയി മാറും ഈ തിരഞ്ഞെടുപ്പ് എന്ന് എക്സ്റ്റിറ്റ് പോളുകള്‍ അടിവരയിടുന്നു. അങ്ങിനെ വന്നാല്‍ സി.പി.എമ്മിനു ദേശീയ പാര്‍ട്ടി അംഗീകാരം പോകും. തിരഞ്ഞെടുപ്പ് ചിന്നം പോലും നഷ്ടപെട്ടേക്കാം എന്ന വലിയ സൂചനകള്‍ തന്നെയാണ് വരുന്നത്.