എക്‌സിറ്റ് പോൾ ഫലം;അഞ്ചിൽ നാലിടത്തും ബിജെപി

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. യുപി ഉൾപ്പെടെ അഞ്ചിൽ നാലിടത്തും ബിജെപിക്കാണ് മുൻതൂക്കം. പഞ്ചാബിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും സാധ്യത നിലനിർത്തുന്നു. ഇന്ത്യ ന്യൂസ്-എംആർസിപോളിൽ ഉത്തർപ്രദേശിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം. ബിജെപിക്ക് 185 സീറ്റുകൾ ലഭിക്കും. സമാജ്‌വാദി പാർട്ടി, കോൺഗ്രസ് സഖ്യത്തിന് 120 സീറ്റും മായവതിയുടെ ബിഎസ്പിക്ക് 90 സീറ്റും ലഭിക്കുമെന്ന് പ്രവചിക്കുന്നു. അങ്ങനെയെങ്കിൽ യുപിയിൽ തൂക്കു മന്ത്രിസഭയാകും. പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തുമെന്നാണ് സിവോട്ടറിന്റെ പ്രവചനം. എഎപിക്ക് 59-67 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പറയുന്നത്. 59 സീറ്റാണ് സർക്കാർ രൂപീകരണത്തിന് വേണ്ടത്.മണിപ്പൂരിൽ ബിജെപി 25-31 വരെ സീറ്റുകൾ നേടുമെന്നാണ് ഇന്ത്യ ടിവി-സി വോട്ടർ പ്രവചനം. നിലവിലെ ഭരണകക്ഷിയായ കോൺഗ്രസിന് 17-23 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ. മറ്റുള്ളവർ 9-15 വരെ സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു.ഉത്തരാഖണ്ഡിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ബിജെപിക്കാണ് എംആർസി കൂടുതൽ മുൻതൂക്കം നൽകുന്നത്. ബിജെപി 38 സീറ്റും കോൺഗ്രസ് 30 സീറ്റും നേടുമെന്നാണ് പ്രവചനം.ടൈംസ് നൗവിഎംആർ സർവേയിൽ യുപിയിൽ ബിജെപി 190210 വരെ നേടുമെന്നാണ് പറയുന്നത്. എസ്പി കോൺഗ്രസ് സഖ്യം 110130 വരെ സീറ്റും ബിഎസ്പി 5774 സീറ്റുകളും മറ്റുള്ളവർ എട്ട് സീറ്റും നേടുമെന്നാണ് പ്രവചനം.ഗോവയിൽ ബിജെപിക്ക് 15 മുതൽ 21 വരെ സീറ്റുകൾ ലഭിക്കുമെന്ന് ടിവിസിവോട്ടർ പ്രവചിക്കുന്നു. ആം ആദ്മി പാർട്ടിക്ക് 04 വരെ സീറ്റുകളും മറ്റുള്ളവർക്ക് 28 വരെ സീറ്റുകളും ലഭിക്കുമെന്നുമാണ് പ്രവചനം. ടൈംസ് നൗവിഎംആർ എക്‌സിറ്റ് പോളിൽ ബിജെപി 18 സീറ്റ് നേടുമെന്നാണ് പ്രവചനം. തൊട്ടുപിന്നാലെ കോൺഗ്രസ് 15 സീറ്റ് നേടും. എഎപിക്ക് രണ്ടു സീറ്റും മറ്റുള്ളവർ അഞ്ച് സീറ്റും നേടുമെന്നാണ് പ്രവചനം.പഞ്ചാബിൽ ആം ആദ്മി പാർട്ടി 4251 വരെ സീറ്റുകൾ നേടുമെന്ന് ഇന്ത്യ ടുഡെആക്‌സിസ് എക്‌സിറ്റ് പോൾ പറയുന്നു. അകാലിദൾബിജെപി സഖ്യത്തിന് 47 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ. കോൺഗ്രസ് മികച്ച പ്രകടനം നടത്തി 3271 വരെ സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു.