നാട്ടില്‍ എത്തി നാലാം ദിവസം പ്രവാസി മരിച്ചു

ജിദ്ദ: നാട്ടില്‍ എത്തി നാലാം ദിവസം പ്രവാസി മരിച്ചു. മലപ്പുറം, പുലിക്കല്‍, പെരിങ്ങാവ് കാരിപ്പുറത്തെ വാര്യം തൊടിയില്‍ എ കെ സൈതലവിയാണ് ഞായറാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ വെച്ച് മരിച്ചത്. 50 വയസായിരുന്നു. ഇദ്ദേഹം ജിദ്ദയില്‍ നിനന്നും ഐ സി എഫ് ഹെല്‍പ്പ് ഡസ്‌ക് മുഖേന വിദഗ്ദ്ധ ചികിത്സക്കായി ബുധനാഴ്ചയായിരുന്നു നാട്ടില്‍ എത്തിയത്.

മൂക്കില്‍ ദശ വളര്‍ന്നതിനെ തുടര്‍ന്ന് ജിദ്ദാ നാഷണല്‍ ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയയ്ക്ക് വിധേയവനായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി നാട്ടിലേക്ക് തിരിക്കുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച ആരോഗ്യനില അതീവ ഗുരുതരമാവുകയും മരണപ്പെടുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.

Loading...

പത്ത് വര്‍ഷമായി ജിദ്ദയിലെ ബഹ്‌റയില്‍ ഒരു ഇന്റര്‍നാഷണല്‍ ഫുഡ് കമ്ബനിയില്‍ മെഷീന്‍ ഓപ്പറേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു സൈതലവി. ഭാര്യ: റാഹില. മക്കള്‍: മുഹമ്മദ് ശിബിന്‍ , ശഹ് ല ഷെറിന്‍, ഫാത്വിമ സന്‍ഹ.