ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ നിഷേധിച്ചു;പ്രവാസികളോട് സര്‍ക്കാര്‍ ധാര്‍ഷ്ട്യം

പ്രവാസികളോട് സര്‍ക്കാരിന്റെ ക്രൂരത തുടരുന്നു. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ നിഷേധിക്കുന്നു. സര്‍ക്കാരിന്റെ അനീതിക്കെതിരെ പ്രവാസികള്‍ പ്രതിഷേധിച്ചു. സര്‍ക്കാര്‍ പ്രവാസികളോട് ധാര്‍ഷ്ട്യം തുടരുകയാണ്. നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാണ് എന്നിരിക്കെയാണ് ഇവര്‍ക്ക് ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ നിഷേധിക്കുന്നത്. പ്രവാസി വിഷയത്തില്‍ സര്‍ക്കാരിന്റെ പൊള്ളത്തരങ്ങളെലല്ലാം പുറത്ത് വരികയാണ്. തുടക്കത്തില്‍ മുഖ്യനും കൂട്ടരും തള്ളിമറിച്ചത്. പ്രവാസികള്‍ തിരികെ എത്തട്ടെ അവര്‍ക്ക് വേണ്ടി കേരളം സുസജ്ജമാണെന്നാണ്. സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വീമ്പിളക്കി. എന്നാല്‍ ഇപ്പോള്‍ പ്രവാസികളെ എത്തിക്കാതിരിക്കാനുള്ള നീക്കം നടത്തുകയാണ് സര്‍ക്കാര്‍.

സര്‍ക്കാര്‍ ക്വാറന്റീന്‍ സംവിധാനം നിഷേധിച്ചാരോപിച്ച് കോഴിക്കോടാണ് പ്രവാസികള്‍ പ്രതിഷേധിച്ചത്. കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും കണ്ണൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ എത്തിയ പ്രവാസികള്‍ രോക്ഷാകുലരായി. 47 പേരാണ് ബസുകളില്‍ ഉണ്ടായത്. ഇതില്‍ 17 പേര്‍ക്കാണ് കോഴിക്കോട് സര്‍ക്കാര്‍ ക്വാറന്റീന്‍ സംവിധാനം വേണ്ടിയിരുന്നത്. എന്നാല്‍ ക്വാറന്റീന്‍ ഒരുക്കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്. രണ്ട് മണിക്കൂറിന് ശേഷം അധികൃതരെത്തി 17 പേരെയും സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദങ്ങളിലേക്ക് മാറ്റി. കോഴിക്കോട് ക്വാറന്റീല്‍ കേന്ദ്രം റദ്ദാക്കിയത് അങ്ങേയറ്റം തെറ്റായ നടപടിയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Loading...

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണമെല്ലാം സര്‍ക്കാരിന്റെ കൈയ്യില്‍ നിന്നും പോയി. അതുകൊണ്ട് തന്നെയാണ് പ്രവാസികള്‍ മടങ്ങിയെത്തുന്നതിനെ മുഖ്യമന്ത്രി ഭയക്കുന്നത്. പ്രവാസകള്‍ക്ക് വേണ്ട സൗകര്യം ഒരുക്കുന്നതിന് നിലവില്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. പ്രവാസികളെ സംരക്ഷിക്കാന്‍ കേരളം തയ്യാറെന്ന് വീമ്പിളക്കിയമുഖ്യനും കൂട്ടരും തകര്‍ന്ന് നില്‍ക്കുകയാണ്. കേരളത്തില്‍ രോഗികള്‍ ദിനംപ്രതി പെരുകുകയാണ്. കോവിഡ് ടെസ്റ്റുകള്‍ അവതാളത്തിലാണ്. ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ നിറഞ്ഞ് കവിയുന്നു. കോവിഡ് രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു. സംസ്ഥാന ദുരന്തത്തിലേക്ക് നീങ്ങുന്നു. ഈ അവസരത്തില്‍ പ്രവാസികള്‍ കൂടി എത്തുന്നതോടെ സര്‍ക്കാര്‍ വലയും. അതിനാണ് പ്രവാസികളോട് അനീതി തുടരുന്നത്.

പ്രാവസികളുടെ വിഷയത്തില്‍ ഓരോ ദിവസും നിലപാട് മാറ്റിക്കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി. ആദ്യം കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി പ്രാവസികളെ വലച്ചു. ഇതിനെതിരെ പ്രതിഷേധം ശ്ക്തമായപ്പോള്‍ ട്ര്ൂനാറ്റ് ടെസ്റ്റും കൊണ്ട് വന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിലവിലില്ലാത്ത ട്രൂനാറ്റ് ടെസ്റ്റിന് വേണ്ട് വാശി പിടിച്ചു. അതും പ്രവാസികളോടുള്ള കടുത്ത അനീതിയെന്ന് വാദം ഉയര്‍ന്നു. കോവിഡ് രോഗികള്‍ക്ക് പ്രത്യേക വിമാനം വേണമെന്ന വാദവുമായി എത്തി. ഇപ്പോഴത്തെ അവസ്ഥയില്‍ പ്രായോഗികമല്ലാത്ത ആവശ്യങ്ങളാണ് മുഖ്യന്‍ നിരത്തിയത്. പിപിഇ കിറ്റുകള്‍ ധരിച്ച് പ്രവാസികള്‍ എത്തണമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഓരോ ദിവസവും ഓരോ നിര്‍ദ്ദേശമാണ് മുഖ്യന്‍ മുന്നോട്ട് വെക്കുന്നത്. ക്വറന്റീന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കാതെ പ്രവാസികളോട് കടുത്ത അനീതി തുടരുകയാണ് സര്‍ക്കാര്‍.

പ്രവാസികളെ സ്വീകരിക്കുമെന്ന് കൊട്ടിഘോഷിച്ച് പറഞ്ഞവര്‍ ഇപ്പോള്‍ അവരെ തിരിഞ്ഞ് പോലും നോക്കുന്നില്ല. പ്രവാസികളുടെ ദുഃഖത്തിനും കണ്ണീരിനും കാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും താന്തോന്നിത്തരവുമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കൊവിഡ് കാലം നാടിന് ദുരിതമാണെങ്കില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും കൊയ്ത്തുകാലമാണ്. നോര്‍ക്ക അഞ്ച് ലക്ഷം പേരേ തിരികെ കൊണ്ട് വരാന്‍ രജിസ്‌ടേഷന്‍ നടത്തി എന്നാണ് പറഞ്ഞത്. കൊട്ടിഘോഷിച്ച് സ്വീകരിക്കാന്‍ തയാറെന്ന് പറഞ്ഞവര്‍ യു ടേണ്‍ അടിച്ചു. വിമാന കമ്പനികള്‍ പിപി ഇ കിറ്റിന്റെ ചിലവ് വഹിക്കണമെന്ന് പറയുന്നത് അതിന്റെ പേരില്‍ തര്‍ക്കമുണ്ടാക്കി വൈകിപ്പിക്കാനാണെന്നും കോണ്‍ഗ്രസ്സ് തുറന്നടിക്കുന്നു.