പ്രവാസികള്‍ക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനും രാജ്യത്ത് നിന്ന് പുറത്തേക്ക് പോകാനും കൊവിഡ് വാക്സിനേഷന് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍. സൗദിയിലേക്ക് തിരികെ മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് വാക്സിനേഷന് നിര്‍ബന്ധമില്ല. സൗദിയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാന്‍ പ്രവാസികള്‍ക്ക് സാധുതയുള്ള വിസയും പാസ്പോര്‍ട്ടും ഉണ്ടാവണം.
യാത്ര പോകുന്ന രാജ്യത്തെ പ്രവേശന നിബന്ധനകള്‍ പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്ട്ട്സ് അറിയിച്ചു. പക്ഷേ ഇവരുടെ കൈവശം സാധുതയുള്ള വിസയും റെസിഡന്‍സി ഐഡിയും ഉണ്ടായിരിക്കണമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. അടുത്തിടെ കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെല്ലാം സൗദി നീക്കിയിരുന്നു.
Loading...