Featured Gulf

സൗദി അറേബ്യയില്‍ പ്രതിമാസം ശരാശരി ഒരു ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു

ജിദ്ദ: സൗദി അറേബ്യയില്‍ പ്രതിമാസം ശരാശരി ഒരു ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുണ്ടെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 3.13 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസങ്ങളില്‍ 5.12 ലക്ഷം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.

ആദ്യപാദത്തില്‍ 1,99,500 പേരും രണ്ടാം പാദത്തില്‍ 3,13,000 തൊഴിലാളികളുമാണ് തൊഴില്‍രഹിതരായത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ചെയ്തവരുടെ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് അധികൃതര്‍ പുറത്തുവിട്ടത്. എന്നാല്‍ രജിസ്ട്രേഷന്‍ ഇല്ലാത്ത ചെറുകിട സ്ഥാപനങ്ങളിലെ നൂറുകണക്കിന് ജീവനക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടൊണ് വിലയിരുത്തപ്പെടുത്.

കഴിഞ്ഞവര്‍ഷം 5.86 ലക്ഷം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. 18 മാസത്തിനിടെ 11 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നും ഗോസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ഗോസിയില്‍ രജിസ്റ്റര്‍ചെയ്തവരുടെ എണ്ണം 96.86 ലക്ഷമാണ്. എന്നാല്‍ ഈവര്‍ഷം രണ്ടാംപാദത്തെ കണക്കുകള്‍ പ്രകാരം ഇത് 91.29 ലക്ഷമായി കുറഞ്ഞു.

വിദേശികള്‍ക്ക് ഗണ്യമായി തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അതിന് ആനുപാതികമായി സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷത്തിനിടെ 58,400 സ്വദേശി പൗരന്‍മാര്‍ക്ക് മാത്രമാണ് സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭിച്ചതെന്നും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related posts

കടുത്ത ശൈത്യത്തില്‍ വീടിനു പുറത്തു നിര്‍ത്തിയ ഏഴു വയസ്സുകാരന്‍ ഹൃദയാഘാതം വന്നു മരണമടഞ്ഞു അമ്മയും അവരുടെ അമ്മാവനും അറസ്റ്റില്‍

കാമുകി സ്നേഹത്തോടെ കടിച്ചാല്‍ മരിക്കുമോ ?

Sebastian Antony

പോള്‍ റയന് റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ അനായാസ വിജയം

Sebastian Antony

ജിദ്ദയില്‍ ആശുപത്രി കോംമ്പൗണ്ടിനകത്ത് ബോംബ് സ്‌ഫോടനം.

subeditor

ഐക്യരാഷ്ട്രസഭയെയും, അമേരിക്കൻ ഏജൻസിയെയും അവസാന റൗണ്ടിൽ പിന്തളളി കേരള പൊലീസിന്റെ നേട്ടം, ലോക ഗവൺമെന്റ് ഉച്ചകോടിയിൽ അഭിമാനാർഹമായ പുരസ്കാരം

ഗൾഫിൽ 20 വർഷം പിന്നിട്ട മലയാളി നഴ്സുമാരെ ആദരിക്കുന്നു

subeditor

സലാലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവിനെ കാണാതായി

subeditor

രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ സൈനികന്റെ വീട്ടുകാരെ നേരിട്ട് കണ്ട് അനുശോചനം അറിയിച്ച് അബുദാബി ഭരണാധികാരി

എന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരുടെ എല്ലാ പിന്തുണയും സ്‌നേഹവും ഒപ്പമുണ്ടാകണം ; മഞ്ജുവാര്യര്‍

റസ്്‌റ്റോറന്റിൽ വെച്ച് യുവനടിക്കെതിരെ പീഡന ശ്രമം

പുതു ജീവിതത്തിലേക്ക് പ്രവേശിക്കാനാവാതെ സൗദി ജയിലിൽ കഴിയുന്നത് ഒട്ടനവധി ഇന്ത്യാക്കാർ

കിടക്കനിർമാണ ഫാക്ടറിയിൽ അഗ്നിബാധ; വൻ നാശനഷ്ടം

subeditor

ബി.ജെ.പി. മുന്നണിയുമായുള്ള ബാന്ധവം ഉപേക്ഷിക്കാനാരുങ്ങി ബി.ഡി.ജെ.എസ്

കാലാവധി തീര്‍ന്ന എക്സിറ്റ് റീ-എന്‍ട്രി വിസ ഇനി നാട്ടില്‍ നിന്ന് തന്നെ പുതുക്കാം.

subeditor

പട്ടാളഭരണകാലത്ത് ‘മോഷ്ടിക്കപ്പെട്ട’ കുഞ്ഞ് നാലു പതിറ്റാണ്ടിനു ശേഷം തന്റെ ബന്ധുക്കളെ കണ്ടെത്തി

മോർ ഇഗ്നാത്തിയോസ് നൂറോനോ ബാവായുടെഓർമ്മപ്പെരുന്നാൾ ജനുവരി 6 ,7 തീയതികളിൽ.

subeditor

സൗദി വനിതകൾക്കായി നീക്കിവയ്ച്ച തൊഴിലുകൾ വിദേശീയർ ജോലിചെയ്യരുത്.

subeditor

വനിതാ ലീഗ് പഞ്ചായത്തംഗത്തെ ലീഗ് നേതാവ് പഞ്ചായത്ത് ഹാളിൽ വെച്ച് പീഡിപ്പിച്ചു,ദൃശ്യം കാണിച്ച് സുഹ്യത്തും