സെപ്റ്റംബര്‍ പകുതിയോടെ കേരളത്തിലെ കൊവിഡ് വ്യാപനം കുറയുമെന്ന് വിദഗ്ധസമിതി

തിരുവനന്തപുരം: കേരളത്തിലെ നിലവിലെ നിയന്ത്രണങ്ങള്‍ ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ സെപ്റ്റ്ംബര്‍ പകുതിയോടെ തന്നെ കേരളത്തിലെ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. കേരളസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി അധ്യക്ഷന്‍ ഡോക്ടര്‍ ഇക്ബാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ സര്‍ക്കാരിന്റെ നടപടികളും കേരളത്തിലെ വ്യാപന പ്രവണതയും വിലയിരുത്തിയാണ് ഡോ.ബി. ഇക്ബാലിന്റെ വിലയിരുത്തല്‍.

എന്നാല്‍ ആരോഗ്യമേഖലയില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമാണുള്ളത്. അതേസമയം തന്നെ ഈ മാസം അവസാനത്തോടെ കേസുകള്‍ പാരമ്യത്തിലെത്തുന്നത് മുന്നില്‍ക്കണ്ടുകൊണ്ട് നടപടികള്‍ ശക്തമാക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാരും. കേരളത്തില്‍ ഇപ്പോഴും കൊവിഡ് നിയന്ത്രണത്തില്‍ തന്നെയെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്ന വ്യാപന പ്രവണത കൂടി വിലയിരുത്തിയാണ്, സെപ്തംബര്‍ മധ്യത്തോടെ വ്യാപനനിരക്ക് കുറഞ്ഞു തുടങ്ങാമെന്ന വിലയിരുത്തല്‍ ഡോ. ബി ഇക്ബാല്‍ പങ്കുവെക്കുന്നത്.

Loading...

അതേസമയം തന്നെ സര്‍ക്കാരാകട്ടെ പൊലീസിന് കൂടുതല്‍ ചുമതല നല്‍കി നടപടികള്‍ ശക്തമാക്കിയിരിക്കുകയുമാണ്. കര്‍ശന ക്വറന്റീന്‍, പ്രായമായവരെയടക്കം സംരക്ഷിക്കുന്ന റിവേഴ്‌സ് ക്വറന്രീന്‍ ശക്തമായി നടപ്പാക്കണം. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും വിദഗ്ദ ചികിത്സയ്ക്ക് കൊവിഡ് ആശുപത്രികളും സജ്ജം. ഒരുമിച്ചുള്ള കോവിഡ് പ്രതിരോധത്തോടൊപ്പം ഡിസംബറോടെ വാക്‌സിനും പ്രതീക്ഷിക്കാം. ഇതാണ് വിദഗ്ദ സമിതിയംഗം ഡോ ബി ഇക്ബാല്‍ പങ്കുവെക്കുന്ന കുറിപ്പിന്റെ ചുരുക്കം.