പ്ലസ് വൺ സീറ്റുകൾ കൂട്ടില്ല; 60 കുട്ടികളെ ഒരുമിച്ചിരുത്തുന്നത് വെല്ലുവിളിയെന്ന് വിദ​ഗ്ധർ

കോഴിക്കോട്: പ്ലസ്‍വൺ സീറ്റുകൾ കൂട്ടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിദ​​ഗ്ധർ രം​ഗത്ത്. സീറ്റുകൾ കുറവുളള ജില്ലകളിൽ സീറ്റുകൾ കൂട്ടാനായിരുന്നു മന്ത്രിസഭ തീരുമാനം. എന്നാൽ ഇത് നടപ്പാകുന്നതോടെ ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം അറുപതായി ഉയരും. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്രയും കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് ഒട്ടും ആശാസ്യമല്ലെന്നാണ് വിദ​ഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

പഠനം ഓൺലൈൻ ആയാലും ഓഫ് ലൈൻ ആയാലും കുട്ടികളുടെ എണ്ണക്കൂടുതൽ വലിയ വെല്ലുവിളിയെന്ന് അധ്യാപകരും ഈ രംഗത്തെ വിധഗ്ധരും പറയുന്നു. ഹയർസെക്കൻഡറി ക്ലാസുകളിൽ പരമാവധി 50 കുട്ടികൾ മാത്രമെ പാടുളളൂ എന്നായിരുന്നു പ്രൊഫസർ പിഒജെ ലബ്ബ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട്.
കുട്ടികളുടെ എണ്ണം പെരുകുന്നത് പഠന നിലവാരത്തെ ബാധിക്കും. കൊവിഡ് കാലത്ത് വിദ്യാർത്ഥികൾ തിങ്ങിനിറഞ്ഞ ക്ലാസ് മുറികളിൽ സാമൂഹിക അകലം പാലിക്കാനുമാകില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും പ്രതിസന്ധിയുണ്ട്.

Loading...