ബെംഗളൂരു വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പ്രതി കീഴടങ്ങി

ബെംഗളൂരു: ബെഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ചതായി സംശയിക്കുന്നയാള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. ആദിത്യറാവു എന്നയാളാണ് ബംഗളൂരു പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. ബുധനാഴ്ച രാവിലെയാണ് ആദിത്യറാവും പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വിശദമായ ചോദ്യംചെയ്യലിന് ബെംഗളൂരു പോലീസിന് ഇയാളെ കൈമാറും.സ്ഫോടകവസ്തുക്കള്‍ എത്തിച്ചയാളുടെ ദൃശ്യങ്ങള്‍ വിമാനത്താവളത്തിലെ സി.സി.ടി.വി.യില്‍നിന്ന് ലഭിച്ചിരുന്നു. കര്‍ണാടകയിലെ വിമാനത്താവളങ്ങളില്‍ മുമ്പുണ്ടായ വ്യാജ ബോംബ് ഭീഷണികള്‍ പരിശോധിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. 2018ല്‍ ബെംഗളൂരു വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ ആളെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇയാള്‍ ശിക്ഷയുമനുഭവിച്ചിരുന്നു.

Loading...

കഴിഞ്ഞ ദിവസം മംഗളൂരുവിലെ സിസിടിവിയില്‍ പതിഞ്ഞ രൂപത്തിന് 2018ലെയാളുമായി സാദൃശ്യമുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. പോലീസ് സംശയിച്ച ഇയാള്‍ തന്നെയാണോ കീഴടങ്ങിയ ആദിത്യ റാവു എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.വിമാനത്താവളുമായി ബന്ധപ്പെട്ട് ജോലിക്കു വേണ്ടി നൽകിയ അപേക്ഷ തള്ളിക്കളഞ്ഞതാണ് 2018ലെ വ്യാജ ബോംബ് ഭീഷണി സംഭവത്തിലേക്ക് അന്നത്തെ പ്രതിയെ നയിച്ചത്. തിങ്കളാഴ്ചയാണ് ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന സ്ഫോടകവസ്തുക്കള്‍ ലാപ്ടോപ് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ മംഗളൂരു അന്താരാഷ്ട്രവിമാനത്താവളത്തില്‍ കണ്ടെത്തിയത്. വിമാനത്താവളത്തിന്റെ കെഞ്ചാര്‍ ടെര്‍മിനലിലെ ടിക്കറ്റ് കൗണ്ടറിന് സമീപമാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഇത് സ്വയം പൊട്ടിത്തെറിക്കില്ലെങ്കിലും പലിശീലനം ലഭിച്ചയാള്‍ക്ക് സ്ഫോടനം നടത്താന്‍ ഉപയോഗിക്കാനാവും.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ബാഗ് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സ്ഫോടകവസ്തുക്കളാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. യാത്രക്കാരെയും മാറ്റി. ബോംബ് സ്‌ക്വാഡെത്തി സ്ഫോടകവസ്തുക്കള്‍ കസ്റ്റഡിയിലെടുത്ത് കെഞ്ചാര്‍ മൈതാനത്തേക്ക് മാറ്റി നിര്‍വ്വീര്യമാക്കുകയായിരുന്നു.