പ്രമേഹം കാഴ്ച്ച ഇല്ലാതാക്കാതിരിക്കാൻ, മരിക്കും വരെ കാണാൻ

ഇന്നത്തെ സമൂഹത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം അഥവാ ഷുഗർ. ജീവിത ശൈലി മുതൽ പാരമ്പര്യം വരെ ഈ രോഗത്തിന് കാരണമാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുന്ന അവസ്ഥയെ ആണ് പ്രമേഹം അഥവാ ഷുഗർ എന്ന് പറയുന്നത് . ഇന്ന് കേരളത്തിൽ പത്തിൽ ഒരാളിൽ ഈ അസുഖം കാണപ്പെടുന്നു എന്ന് പറയുന്നത് ഷുഗർ രോഗികളുടെ പെരുപ്പം എത്ര കണ്ട് ഉയർന്നു എന്നതിന് ഉത്തമ ഉദാഹരണമാണ്.

പല രീതിയിലുള്ള ശാരീരിക അസ്വസ്ഥതകളും പ്രമേഹം മൂലം ഉണ്ടാകാറുണ് . അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കാഴ്ച മങ്ങൽ. ഡയബെറ്റിക്ക് റെറ്റിനോപ്പതി എന്നാണ് ഈ രോഗാവസ്ഥയുടെ പേര്. ചെറിയതോതിൽ മങ്ങുന്ന കാഴ്ച്ച പിന്നീട് അന്ധത വരെ ഉണ്ടാക്കുന്ന സാഹചര്യങ്ങൾ വളരെ കൂടുതലാണ്. മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ കണ്ണ് സംരക്ഷിക്കുക എന്നത് ഏറ്റവും വലിയ ഒരു കാര്യമാണ്.


പ്രമേഹം മൂലം കാഴ്ച്ച നഷ്ടപ്പെടാതിരിക്കാൻ ഇനി പറയുന്ന പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

ഒന്നാമതായി ഷുഗർ എന്ന അവസ്ഥ ഉണ്ടെന്നറിഞ്ഞാൽ ഉടൻ തന്നെ ഇൻ ഡയറക്റ്റ് ഒഫ്താൽമോ സ്കോപ്പി എന്ന ടെസ്റ്റിന് വിധേയമാക്കുക. കാരണം പ്രമേഹ ബാധിതനായ ഒരാളിൽ ഈ രോഗ സാധ്യത വർഷങ്ങളോളം ഒളിഞ്ഞിരിക്കും ആരോ ഏഴോ വർഷങ്ങൾക്കു ശേഷം പെട്ടന്നായിരിക്കും അന്ധത ബാധിച്ചു തുടങ്ങുന്നത് അതിനാൽ ഈ രോഗം മുൻകൂട്ടി അറിയുന്നതിനായുള്ള ടെസ്റ്റാണ് ഡയറക്റ്റ് ഒഫ്താൽമോ സ്കോപ്പി. കണ്ണിൽ മരുന്നൊഴിച്ച് നടത്തുന്ന ഈ ടെസ്റ്റ് വളരെ ലളിതമാണ്.
രോഗം ഉണ്ടെങ്കിൽ അപ്പോൾ തന്നെ ചികിത്സ തുടങ്ങിയാൽ അസുഖത്തെ പൂർണ്ണമായും ഭേദമാക്കാവുന്നതാണ്.

Top