അമേരിക്കന്‍ മലയാളി കാര്‍ഷിക നാടന്‍പാട്ട്

(മലകളുടെയും ആഴികളുടെയും മധ്യെ അതിമനോഹരമായി വില്ലു പോലെ വളഞ്ഞ് വ്യാപിച്ചു കിടക്കുന്ന കേരം തിങ്ങും കേരളത്തിന് ഒരു കാര്‍ഷിക സംസ്‌കാരവും പാരമ്പര്യവുമുണ്ട്. ഏഴാം കടലിനക്കരയുള്ള അമേരിക്കന്‍ മലയാളികളും കാര്‍ഷിക വൃത്തിയേയും കാര്‍ഷിക വിഭവങ്ങളെയും ആസ്പദമാക്കിയുള്ള ഗൃഹാതുരത്വമുള്ള തനി നാടന്‍ പാട്ടുകള്‍ ഇന്നും ആസ്വദിക്കുന്നുണ്ട്. അത്തരത്തിലോ അതിനടുത്തുപോലുമോ ഏത്താന്‍ തക്ക യോഗ്യതയില്ലെന്നു വരികില്‍ കൂടി ഒരു അമേരിക്കന്‍ മലയാളി നാടന്‍ പാട്ടിന്റെ ശ്രമമാണ് താഴത്തെ വരികള്‍. അമേരിക്കന്‍ മലയാളികളുടെ അടുക്കളതോട്ട കൃഷി ആരംഭിക്കുന്ന ഈ കാലഘട്ടത്തെ ആസ്പദമാക്കി ചേര്‍ത്തു വേണം ഈ ഗൃഹാതുര നാടന്‍ പാട്ടിനെ വിലയിരുത്താന്‍. അമേരിക്കനൊ ഇന്ത്യനൊ ആയ തണ്ണി അടിച്ചോ അടിക്കാതെയോ ആര്‍ക്കും പാടാവുന്നതാണ്.)

Loading...

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ…
ഏഴാം.. കടലിന്നക്കരെയുള്ളൊരു.. മലയാളി മനസ്സേ…
അമേരിക്കന്‍ പ്രവാസി മലയാളി മനസ്സേ.. മനസ്സുകളേ…

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ…
ഒരുമയോടെ കൈകോര്‍ക്കൂ ഒരേ സ്വരമായ് ഒരേ മനസ്സായ്…
മലയാള നാടിന്‍ പ്രവാസികള്‍ നമ്മള്‍ ഈ നാടിന്‍ വാസികള്‍…

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ…
അധ്വാനിക്കും വിയര്‍പ്പൊഴുക്കും വിളകൊയ്യും ഈ നാട് നമ്മുടെ നാട്..
ഐക്യം നമ്മുടെ ശക്തി അമേരിക്കന്‍ ഐക്യനാട് നമ്മുടെ നാട്….

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ…
നമ്മള്‍ വസിക്കും നാടിന്‍ മണ്ണില്‍ പൊന്നു വിളയിക്കും മലയാളികള്‍…
ഉണരുണരൂ…ഉണരട്ടങ്ങനെ..ന്യുയോര്‍ക്ക് ന്യുജേഴ്‌സി മലയാളി നമ്മള്‍..

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ..
ഉണരുണരൂ തുയിലുണരൂ ചിക്കാഗൊ ഡല്ലാസ് ഹ്യൂസ്റ്റണ്‍ മലയാളി..
ഉണരുണരൂ തുയിലുണരൂ മയാമി ഒര്‍ലാന്റോ താമ്പാ മലയാളി..

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ…
ഉണരുണരൂ സാന്‍ഫ്രാന്‍സിസ്‌കോ സിയാറ്റില്‍ എല്‍എ മലയാളി..
ഉണരുണരൂ വാഷിംഗ്ടണ്‍ ജോര്‍ജിയാ പെന്‍സില്‍വാനിയാ മലയാളി…

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ…
ഉണരൂ.. തുയിലുണരൂ.. ബോസ്റ്റണ്‍ അരിസോണ കാനഡാ മലയാളി..
ഉണരുണരൂ തുയിലുണരൂ ഫോമാ…ഫൊക്കാനാ…കൂട്ടാളികളെ….

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ…
ആമോദമോതിടാം നൂറുമേനി വിളയിക്കാം ഈ വസന്തം…
വീടിന്റെ പിന്നാമ്പുറത്തിറങ്ങടാ ചെല്ലപ്പാ…

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ…
തൂമ്പായും.. കൂതാലിയുമെടുക്കെടി.. ചെല്ലമ്മേ… ചെല്ലക്കുട്ടി..
മടക്കി… കേറ്റി… കുത്തടീ… നിന്‍ മേലാടയും പൂവാടയും…

തെയ്യകം തെയ്യകെ തെയ്യകം തെയ്യകം താരാ…
ഒത്തുപിടിക്കാം… ആനപ്പാറ ചാക്കോച്ചാ സ്വന്തം ചാക്കോച്ചാ…
ഒത്തുപിടിക്കാം ഫൊക്കാനാ.. ഫോമാ…എലിവാലില്‍ ഏലിക്കുട്ടീ…

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ…
വീട്ടില്‍ പിന്നാമ്പുറ പൂമുഖം മോഹനം മനോഹരം…
സസ്യലതാദി പച്ചക്കറി തോപ്പായി മാറ്റിടാം കൂട്ടരെ…

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ…
ചീര… വാഴാ… വഴുതന.. തക്കാളി… മുളക്.. നല്ല കാന്താരി…
പാവക്കാ കോവക്കാ ചുണ്ടക്കാ വെള്ളരി നല്ല മത്തനും…

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ…
മുരിങ്ങ മുന്തിരി കാച്ചില് കാച്ചിക്കാ പടവലം പിന്നെ കൂര്‍ക്കയും..
ചേനയും ചേമ്പും തണ്ണിമത്തനും ഇഞ്ചിയും നല്ല പപ്പായയും…

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ…
ചക്കയും കൊത്തചക്കയും പേരക്കയും അണ്ടിയും പീച്ചിങ്ങായും
കറിവേപ്പും ഓറഞ്ചും ആപ്പിളും നല്ല കടച്ചക്കയും…

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ…
കോഴയല്ലാ വാഴയും നല്ല പൂവന്‍ വാഴയും മാങ്ങയും തേങ്ങയും
വാഴക്കുളം പൈനാപ്പിളും നെല്ലിക്കായും അമ്പഴവും…

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ…
കൊല്ലം കണ്ടാലില്ലം വേണ്ടാ..കശുവണ്ടിയും പിന്നെ പറങ്കിമാങ്ങയും…
കൊച്ചി കണ്ടാലച്ചി വേണ്ടാ.. അച്ചിങ്ങയും പിന്നെ നീളന്‍ തുവരയും…

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ…
വീടിന്‍ പിന്നാമ്പുറതോട്ടം ഹരിതാഭമാം പച്ചക്കറി പൂങ്കാവനം…
മോഹന സ്വപ്നത്തില്‍ അടുക്കള തന്‍ ഏദന്‍ തോട്ടം…

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ…
വിളയട്ടങ്ങനെ വിളയട്ടെ.. പത്തിന് നൂറുമേനി വിളയട്ടെ…
മലയാളി മനസ്സില്‍ ആമോദം ..കാ..പത്ത് പറിക്കാം..ആസ്വദിക്കാം പങ്കിടാം…

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ…
തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ…