കൊട്ടിയൂർ പീഢനം; ‘എനിക്ക് തെറ്റുപറ്റി ‘സഹതടവുകാർക്ക് മുന്നിൽ കുറ്റസമ്മതം നടത്തി റോബിൻ വടക്കുംചേരി

കണ്ണൂർ: കൊട്ടിയൂരിലെ പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർഥിനി അമ്മയായ കേസിൽ റിമാൻഡിൽ കഴിയുന്ന ഫാ. റോബിൻ വടക്കുംചേരി സഹതടവുകാർക്കു മുന്നിൽ കുറ്റസമ്മതം നടത്തി. തനിക്കു തെറ്റുപറ്റിയെന്ന് ഇയാൾ ഏറ്റുപറഞ്ഞു.കണ്ണൂർ സ്പെഷൽ സബ് ജയിലിൽ എ ബ്ലോക്കിലാണു വിവിധ കേസുകളിലെ വിചാരണത്തടവുകാരുടെ കൂടെ െവെദികനെ പാർപ്പിച്ചിരിക്കുന്നത്. മറ്റു അഞ്ചുപേരാണ് ഈ ബ്ലോക്കിലുള്ളത്. എല്ലാവരോടും സൗഹൃദപരമായാണു പെരുമാറ്റം. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡി.എൻ.എ. പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ഇപ്പോൾ പട്ടുവത്തെ സർക്കാർ അനാഥമന്ദിരത്തിൽ കഴിയുന്ന കുഞ്ഞിന്റെയും റിമാൻഡിൽ കഴിയുന്ന െവെദികന്റെയും രക്തസാമ്പിളുകൾ ശേഖരിച്ചാണു പരിശോധന നടത്തുക. എന്നാൽ, പരിശോധന ഭയന്ന് കുഞ്ഞിനെ ചിലർ മാറ്റിയതായി ആരോപണമുണ്ട്. തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിൽ പ്രസവിച്ച ഉടൻ ചോരക്കുഞ്ഞിനെ മാനന്തവാടി രൂപതയുടെ കീഴിലുള്ള വയനാട്ടിലെ അനാഥാലയത്തിൽ എത്തിച്ചിരുന്നു. 12 ദിവസത്തിനുശേഷമാണ് കുഞ്ഞിനെ ഇവിടെനിന്നു പേരാവൂർ പോലീസ് രക്ഷപ്പെടുത്തി കൊട്ടിയൂർ പട്ടുവത്തെ സർക്കാർ അനാഥാലയത്തിൽ എത്തിച്ചത്.രൂപതയുടെ പി.ആർ.ഒ: ഫാ. തോമസാണ് വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷൻ. ഈ കമ്മിറ്റി അംഗമായ കന്യാസ്ത്രീക്കാണ് അനാഥാലയത്തിന്റെ ചുമതല. ഇവർ രണ്ടുപേരും നേരത്തേ തന്നെ വൈദികനെ രക്ഷിക്കാൻ ശ്രമം നടത്തിയതായി ആരോപണം ഉയർന്നിരുന്നു. അതുകൊണ്ടു തന്നെ കുട്ടിയെ മാറ്റിയിട്ടുണ്ടെങ്കിൽ ഡി.എൻ.എ. പരിശോധനാഫലം പ്രതിക്ക് അനുകൂലമാകും. ഇതോടെ, കേസ് തള്ളാമെന്ന ആശങ്കയുണ്ട്. കുട്ടിയെ മാറ്റിയെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇതേക്കുറിച്ച് പോലീസ് വ്യക്തമായ അന്വേഷണം നടത്തും. കുഞ്ഞിനെ അനാഥാലത്തിൽ എത്തിച്ചാൽ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നാണ് നിയമം. ഇതു അധികൃതർ പാലിച്ചില്ല.കഴിഞ്ഞ ദിവസം മാനനന്തവാടിയിലുള്ള അനാഥാലയത്തിൽ എത്തി തെളിവെടുത്തിരുന്നു.കൂടുതൽ പേർ സംഘത്തിൽ ഉണ്ടോ എന്നറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്.

Loading...