മൊബൈല്‍ രജിസ്‌ട്രേഷന് മുഖം സ്‌കാന്‍ ചെയ്യണം… ചൈനീസ് പൗരന്മാർ നിരീക്ഷണ വലയത്തിൽ

ബീജിങ്: ചൈനീസ് ജനതയ്ക്ക് ഇനി മൊബൈല്‍ രജിസ്‌ട്രേഷന് തങ്ങളുടെ മുഖം സ്‌കാന്‍ ചെയ്യേണ്ടതായി വരും.രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ കണക്കെടുക്കുന്നതിന്റെ ഭാഗമായാണ് ഇത്.

ചൈനീസ് സര്‍ക്കാര്‍ സെപ്റ്റംബറില്‍ പ്രഖ്യാപിച്ച നടപടി പ്രാബല്യത്തില്‍ വരുത്താന്‍ പോവുകയാണെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈബര്‍ സ്‌പേസില്‍ രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറയുന്നത്.

Loading...

രാജ്യത്തെ ജനസംഖ്യാ തോത് നിരീക്ഷിക്കുന്നതിനു വേണ്ടിയും കുറ്റവാളികളെ എളുപ്പം കണ്ടു പിടിക്കുന്നതിനു വേണ്ടിയും പൊതു സ്ഥലങ്ങളില്‍ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ ചൈന നിലവില്‍ ഉപയോഗിക്കുന്നുണ്ട്.

മുമ്പ് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനോ ഡാറ്റാ കണക്ഷന്‍ എടുക്കുന്നതിനോ ചൈനീസ് പൗരര്‍ക്ക് തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ഇതിനായി പൗരര്‍ക്ക് തങ്ങളുടെ മുഖം സ്‌കാന്‍ ചെയ്യേണ്ടി വരും.

രാജ്യത്തെ ജനസംഖ്യാ തോത് നിരീക്ഷിക്കുന്നതിനു വേണ്ടിയും കുറ്റവാളികളെ എളുപ്പം കണ്ടു പിടിക്കുന്നതിനു വേണ്ടിയും പൊതു സ്ഥലങ്ങളില്‍ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ ചൈന നിലവില്‍ ഉപയോഗിക്കുന്നു.

കഴിഞ്ഞ വര്‍ഷം 60000 ജനങ്ങളുടെ ഇടയില്‍ നിന്നും ഒരു അഭയാര്‍ഥിയെ നിഷ്പ്രയാസം കണ്ടെത്താന്‍ ചൈനീസ് പൊലീസിനെ സഹായിച്ചത് ഈ സാങ്കേതിക വിദ്യയാണ്.
പുതിയ നിയമം കൂടി വരുന്നതോടെ രാജ്യത്തെ ജനള്‍ അടി മുടി നിരീക്ഷണ വലയത്തിലാക്കുകയാണ്.

രാജ്യത്തെ ജനങ്ങളുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കുന്ന ചൈനീസ് നടപടിയില്‍ വലിയ ആശങ്കയാണ് വിദഗ്ദര്‍ കാണിക്കുന്നത്. 170 മില്യണ്‍ സിസിടിവി ക്യാമറകളാണ് ചൈനയില്‍ ഇതു വരെ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ മിക്കവയും മുഖം തിരിച്ചറിയല്‍ സാങ്കതിക വിദ്യ ഉള്ളതാണ്. 2020ല്‍ ഇതു 400 മില്യണ്‍ ആക്കാന്‍ ഉദ്ദേശിക്കുന്നു.

ലോകത്തിലെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും പ്രധാനപ്പെട്ട മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യ. ഏറ്റവും കൂടുതൽ സ്മാർട്ട്ഫോൺ വിൽക്കപ്പെടുന്ന രാജ്യവും ഇന്ത്യ തന്നെയാണ്.

ലോകത്ത് സ്മാർട്ട്ഫോൺ വിൽക്കുന്ന മൊബൈൽ കമ്പനികളിൽ മുന്നിട്ടുനിൽക്കുന്ന ഷവോമിയും സാംസങും ഇപ്പോഴും ലക്ഷ്യം വെക്കുന്നതും ഇന്ത്യയെയാണ്.എന്നാല്‍ ഇപ്പോൾ ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പനയുടെ മൂന്നില്‍ രണ്ടു ഭാഗവും ചൈനീസ് കമ്പനികള്‍ സ്വന്തമാക്കി കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയില്‍ വില്‍ക്കുന്നതില്‍ 66 ശതമാനം ഫോണുകളും ചൈനീസ് സ്മാർട്ട്ഫോണുകളാണ്. ഏപ്രിൽ 26ന് കൗണ്ടര്‍പോയിന്റ് റിസേർച്ചാണ് ഈ കണക്കുകൾ പുറത്തുവിടുന്നത്.

ഓണർ,വിവോ, റിയൽമി, ഓപ്പോ ഷവോമി എന്നീ 5 ചൈനീസ് കമ്പനികളാണ് ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ പിടി മുറുക്കിയിരിക്കുന്നത്. സാംസങ് സൗത്ത് കൊറിയൻ കമ്പനിയാണ്.

ഫീച്ചര്‍ ഫോണുകളിൽ മുൻപിൽ ജിയോയാണ്. പ്രീമിയം ഫോണുകളുടെ കാര്യത്തിൽ വൺ പ്ലസ്സിനെ പിന്തള്ളിയാണ് സാംസങ് മുന്നിലെത്തുന്നത്. രാജ്യത്തെ 30 ശതമാനം ഫീച്ചര്‍ ഫോണുകളും ജിയോയുടെ അധീനതയിലാണ്. ഫീച്ചര്‍ ഫോണ്‍ വില്‍പനയില്‍ സാംസങും മുൻവർഷത്തെ അപേക്ഷിച്ച് നേരിയ മുന്നേറ്റം നേടിയിട്ടുണ്ട്.