Crime

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് തുടക്കം; വാട്‌സ് ആപ്പിലൂടെ ചാറ്റിങ് നടത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു; റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി അധ്യാപികയില്‍ നിന്ന് കവര്‍ന്നത് 12 ലക്ഷം രൂപ

ബേഡകം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സ്‌കാര്യ സ്‌കൂള്‍ അധ്യാപികയില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്നതായി പരാതി. 12.47 ലക്ഷം രൂപയാണ് കവര്‍ന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബേഡകം പൊലീസ് അന്വേഷണം തുടങ്ങി. ജോണ്‍ ബ്ലാക്ക് എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി അതിലൂടെ പരിചയപ്പെട്ടാണ് പണം തട്ടിയത്.അധ്യാപികയില്‍നിന്ന് വാട്‌സ് ആപ്പിലൂടെ ചാറ്റിങ് നടത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് സൗഹൃദം ഉണ്ടാക്കിയത്.

“Lucifer”

വിദേശ അക്കൗണ്ടില്‍നിന്ന് മൂന്നുകോടി രൂപ വന്നിട്ടുണ്ടെന്നും നികുതി അടച്ചാല്‍ പണം ലഭിക്കുമെന്നും അധ്യാപികയെ അറിയിച്ചു. ഇത് വിശ്വസിച്ച് ആദ്യം ഒന്നരലക്ഷം രൂപയും പിന്നീട് പലരില്‍നിന്നും വാങ്ങി നാലുഘട്ടങ്ങളിലായി വിവിധ അക്കൗണ്ടുകളിലേക്ക് ആകെ 12.47 ലക്ഷം രൂപ അടച്ചു.

എന്നിട്ടും ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉടമ പറഞ്ഞ മൂന്നു കോടി രൂപ കിട്ടിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപികയ്ക്ക് തട്ടിപ്പിനിരയായതായി മനസ്സിലായത്. അപ്പോഴേക്കും അടച്ച പണം വിവിധയിടങ്ങളില്‍നിന്നായി പിന്‍വലിച്ചിരുന്നു. എല്ലാ അക്കൗണ്ടുകളും വ്യാജമായിരുന്നു.

Related posts

കണ്ണൂരിൽ വീണ്ടും കൊലരാഷ്ട്രീയം: ഒരു മണിക്കൂറിനുള്ളിൽ 2കൊലപാതകം

subeditor

ബലാൽസംഗത്തിന്‌ വഴങ്ങാതിരുന്ന സ്ത്രീയുടെ സ്വകാര്യ ഭാഗത്ത് അയൽവാസി കുപ്പി കയറ്റി

subeditor

വൺ, ടു, ത്രി കൊല മണി കൊലകേസിൽ പ്രതി തന്നെ കോടതി വിട്ടയച്ചില്ല

subeditor

പീഢനത്തിൽ നിന്നും ജീവൻ രക്ഷിക്കാൻ 8വയസുകാരി മരിച്ചതായി അഭിനയിച്ചു

subeditor

നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്ത്: ദുബായിലെ കണ്ണികളെ കസ്റ്റംസ് തിരിച്ചറിഞ്ഞു

subeditor

ഹണി ട്രാപ്പ് സംഘം വിലസുന്നു: പുരോഹിതരും പോലീസുകാരും വിദ്യാര്‍ഥികളും ഇരകള്‍

കൊച്ചിയിലെ യുവാവിന്റെ മരണം; ആൾക്കൂട്ട കൊലപാതകമെന്ന് പൊലീസ്

പട്ടാമ്പിയിൽ അക്രമി സംഘം വെട്ടി പരിക്കേൽപ്പിച്ച ഡി.വൈ.എഫ്.എ നേതാവ് മരിച്ചു.

subeditor

വണ്ണപ്പുറം കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രൊഫഷണല്‍ കൊലയാളികളെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

ദമാമിൽ മനം നൊന്ത് മരിച്ച ഷാജിക്കെതിരേ ഇറങ്ങിയത് വ്യാജ വീഡിയോ,വീഡിയോക്ക് പിന്നിൽ ഒരു പോർട്ടൽ ഉടമയുടെ പണകൊതി

subeditor

 ആറുവയസ്സുകാരിയെ തട്ടികൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി 

subeditor

ടെലിവിഷൻ താരം അനൂജ് സക്സേനയെ സിബിഐ പൊക്കി, അനൂജ് നടത്തിയത് 175 കോടിയുടെ തട്ടിപ്പ്

subeditor