പ്രണയം തുറന്നു പറയാന്‍ മടിയുണ്ടോ, സഹായവുമായി ഫേസ്ബുക്കിന്റെ സീക്രട്ട് ക്രഷ് ഡേറ്റിങ് ഫീച്ചര്‍

നിലവില്‍ ഫേസ്ബുക്കിന് ഉപയോക്താക്കളുടെ എണ്ണം കുറവാണ് . ഈ സാഹചര്യത്തില്‍ ഫേസ്ബുക്കിലേയ്ക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിന് വേണ്ടി അടിമുടി മുടി മാറ്റവുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്. നിലവിലുള്ള ഫേസ്ബുക്കിന്റെ നീല നിറത്തില്‍ മാറ്റം വരുത്തി പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി സ്വീകാര്യത വര്‍ധിപ്പിക്കാനാണ് ഫേസ്ബുക്കിന്റെ നീക്കം.

പ്രണയം നേരിട്ട് പറയാന്‍ മടിക്കുന്നവര്‍ക്ക് അക്കാര്യം മറ്റൊരു വഴിക്ക് അറിയിക്കാനുള്ള സൗകര്യമാണ് ഫെയ്സ്ബുക് ഒരുക്കുന്നത്. ടിന്‍ഡര്‍ പോലുള്ള ഡേറ്റിങ് വെബ്സൈറ്റുകളുടെ രീതിയാണ് ഫെയ്സ്ബുക്കിന്റെ സീക്രട്ട് ക്രഷും പരിഗണിക്കുന്നത്. എന്നാല്‍ ഫ്രണ്ട് ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമാണ് ഫെയ്സ്ബുക് ഈ സേവനം നല്‍കുന്നത്.18 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രമാണ് ഡേറ്റിങ് സേവനം ലഭിക്കുക. ഇത് തികച്ചും സൗജന്യമായിരിക്കുമെന്നും പരസ്യങ്ങളുടെ ശല്യമുണ്ടാവില്ലെന്നുമാണ് ഫെയ്സ്ബുക് അവകാശപ്പെടുന്നത്. നിലവില്‍ ചില പെയ്ഡ് ഡേറ്റിങ് വെബ്സൈറ്റുകള്‍ ഉണ്ടെങ്കിലും ഈ മേഖലയില്‍ വന്‍ മാറ്റമായിരിക്കും ഫെയ്സ്ബുക് കൊണ്ടുവരിക. ഇഷ്ടപ്പെട്ട പങ്കാളികളെ കണ്ടെത്തി ഓണ്‍ലൈനിലൂടെയും അല്ലാതെയും ഡേറ്റിങ് നടത്തി സുഖ ജീവിതം നയിക്കാനാണ് ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്നത്.

Loading...

നിലവില്‍ 19 രാജ്യങ്ങളിലാണ് ഫെയ്‌സ്ബുക്ക് ഡേറ്റിങ് ഫീച്ചറായ സീക്രട്ട് ക്രഷ് അവതരിപ്പിക്കുക. എന്നാല്‍ ഇക്കൂട്ടത്തില്‍ ഇന്ത്യ, യുകെ, അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഇല്ല.