ഷെയ്‌ന് വിനയമില്ലെന്ന് അന്നേ തോന്നി; അബിയുടെ സുഹൃത്ത് പറയുന്നു

Loading...

ഷെയ്ന്‍ നിഗമുമായി ബന്ധപ്പെട്ട വിഷയമാണ് കുറച്ച് ദിവസങ്ങളായി മലയാള സിനിമ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഇപ്പോള്‍ ഷെയിന്‍ നിഗത്തെ കണ്ട് കഥ പറഞ്ഞ അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് അബിയുടെ സഹപ്രവര്‍ത്തകനായ വിനയന്‍ എസ്.ജി. ഷെയ്‌നുമൊത്ത് സിനിമ ചെയ്യാന്‍ അബിയുള്ള കാലത്ത് അവരുടെ വസതിയില്‍ പോയ കഥയും പിന്നീട് ഉണ്ടായ സംഭവങ്ങളും കുറിപ്പില്‍ പറയുന്നു. റോബര്‍ട്ട് ബ്രൗണിങ് എന്ന ലോക പ്രശസ്ത കവിയുടെ Pide piper of hamelin എന്ന കവിതയുടെ മലയാള പതിപ്പായി താറാവ് തൊമ്മന്‍ എന്ന സിനിമ നിര്‍മിക്കുക എന്ന ഉദ്ദേശത്തോടെ പോയി കഥ പറഞ്ഞു എങ്കിലും മറ്റേതൊക്കെയോ പ്രൊജക്ടുകള്‍ ഞങ്ങളെക്കാള്‍ പേരും പെരുമയുമുള്ള പലരും അവതരിപ്പിച്ചു തീരുമാനമെടുക്കാന്‍ കാത്തിരിക്കുന്നതിനാല്‍ നമുക്കിത് കുറച്ചു കഴിഞ്ഞു ആലോചിച്ചാല്‍ പോരെ എന്ന് വിനയപുരസ്സരം പറഞ്ഞൊഴിയുന്നതു കണ്ടപ്പോഴേ അബിക്കയുടെ മകന്‍ വാപ്പച്ചിയുടെ നൈര്‍മല്യമുള്ള മകനല്ല എന്ന് ഞങ്ങള്‍ മൂവരും ഒരേ സ്വരത്തില്‍ പറഞ്ഞു. വിനയന്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

Loading...

അബിക്കയെ പരിചയമുണ്ട് . പല തവണ ഒരുമിച്ചു എന്റെ പഴയ കോണ്ടെസ്സ കാറില്‍ യാത്ര ചെയ്തിട്ടുണ്ട് . മദ്യപിക്കാത്ത , പുകവലിക്കാത്ത സാത്വികനായ മനുഷ്യനെ പ്രിയ സുഹൃത്തു സുനീഷ് വാരനാട് ആണ് 2004 ഇല്‍ പരിചയപ്പെടുത്തിയത് .

പില്‍ക്കാലത്തു 2014 ഇല്‍ അബിക്കയുടെ ഇളമക്കരയിലെ വീട്ടിലേയ്ക്ക് ഇപ്പോഴത്തെ പ്രശസ്തമായ ജെല്ലിക്കെട്ട് സിനിമയുടെ എഴുത്തുകാരായ എസ് ഹരീഷും ആര്‍ ജയകുമാറുമൊത്തു ഞാന്‍ വീണ്ടും പോയത് അബിക്കയുടെ മകന്‍ ഷെയ്ന്‍ നിഗത്തിനെ കാണാനും അവന്റെ രണ്ടാമത്തെ സിനിമയ്ക്ക് കഥ പറയാനുമായിരുന്നു . റോബര്‍ട്ട് ബ്രൗണിങ് എന്ന ലോക പ്രശസ്ത കവിയുടെ ജശറല piper of hamelin എന്ന കവിതയുടെ മലയാള പതിപ്പായി ‘താറാവ് തൊമ്മന്‍’ എന്ന സിനിമ നിര്‍മിക്കുക എന്ന ഉദ്ദേശത്തോടെ പോയി കഥ പറഞ്ഞു എങ്കിലും മറ്റേതൊക്കെയോ പ്രൊജെക്ടുകള്‍ ഞങ്ങളെക്കാള്‍ പേരും പെരുമയുമുള്ള പലരും അവതരിപ്പിച്ചു തീരുമാനമെടുക്കാന്‍ കാത്തിരിക്കുന്നതിനാല്‍ നമുക്കിത് കുറച്ചു കഴിഞ്ഞു ആലോചിച്ചാല്‍ പോരെ എന്ന് വിനയപുരസ്സരം പറഞ്ഞൊഴിയുന്നതു കണ്ടപ്പോഴേ അബിക്കയുടെ മകന്‍ വാപ്പച്ചിയുടെ നൈര്‍മല്യമുള്ള മകനല്ല എന്ന് ഞങ്ങള്‍ മൂവരും ഒരേ സ്വരത്തില്‍ പറഞ്ഞു . അബിക്ക അന്നൊത്തിരി ക്ഷമ ചോദിക്കുകയും ചെയ്തു .

പിന്നീട് 2017 ഇല്‍ ഖത്തറില്‍ വച്ച് ഒരു സിനിമാ സംബന്ധിയായ ചടങ്ങില്‍ വച്ച് അബിക്കയെയും മകനെയും കണ്ടപ്പോഴും താറാവ് തൊമ്മന് ഷെയ്‌നിനെ വേണമെന്ന് തമാശ പോലെ പറഞ്ഞു പിരിഞ്ഞു . പോയ രണ്ടു വര്ഷം ഷെയിന്‍ വടവൃക്ഷം പോലെ വളര്‍ന്നു മലയാള സിനിമയില്‍ പടര്‍ന്നു പന്തലിച്ചു .
ഇന്ന് മലയാള സിനിമയില്‍ നിന്നും അടിവേരറുത്തു ചിതലരിക്കാന്‍ മാറ്റിയിട്ട പടുവൃക്ഷം കണക്കെ ഷെയിനിനെ കാണുമ്‌ബോള്‍ ആ പഴയ 18 കാരന്റെ കൂര്‍മ്മ ബുദ്ധി പ്രവര്‍ത്തിക്കുന്നില്ല എന്നതില്‍ വേദനയുണ്ട്.

ഞാന്‍ അറിഞ്ഞ ഷെയിന്‍ 7 കോടി രൂപ നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കി മുടങ്ങിപ്പോയ കുര്‍ബാനി + വെയില്‍ എന്നീ സിനിമകള്‍ സ്വന്തം പേരിലേക്ക് ഉടമസ്ഥാവകാശ കരാറെഴുതി പുതിയ ബാനറില്‍ റിലീസ് ചെയ്ത് തന്റെ വിലക്ക് നീക്കി ബാക്കി സിനിമകളിലും കൂടെ അഭിനയിച്ചു തന്റെ നെടുങ്കന്‍ നില്‍പ്പ് വന്യമാക്കുയായിരുന്നു വേണ്ടത് . 7 കോടി രൂപയ്ക്കു രണ്ടു വന്‍ സിനിമകള്‍ ഇന്നത്തെ മാര്‍ക്കറ്റില്‍ 4 കോടി രൂപ ലാഭം തരുന്ന വമ്ബന്‍ വ്യവഹാരമാണ് . ഇനി അഥവാ 7 കോടി എടുക്കാന്‍ നിര്‍വ്വാഹമില്ലെങ്കില്‍ പേടിക്കണ്ട . ഈ വ്യാപാരം പറഞ്ഞാല്‍ പണം മുടക്കാന്‍ ആളുകള്‍ ക്യു ആയിരിക്കും, ഐഡിയ പറഞ്ഞു തന്നതിന് വാപ്പച്ചിയുടെ പഴയ സഥീര്‍ത്യന് ഷെയിന്‍ 1 കോടി രൂപ ലാഭവിഹിത ഇനാം നല്‍കിയേക്കും . അല്ലേ ? ? ഇത് വായിക്കുന്ന ആരേലും പറഞ്ഞു കൊടുക്കുമായിരിക്കും .