‘അവളൊരു സവര്‍ണ്ണ സ്വരൂപ ബിംബമല്ല, കവിതകട്ടെഴുതി മാനം കളഞ്ഞവളുമല്ല, രമ്യ ഹരിദാസിനെതിരെയുള്ള പോസ്റ്റ് സ്വന്തമായി എഴുതിയതാണോ അതോ’, ദീപാ നിശാന്തിനെന്തിരെ വീണ്ടും കുറിപ്പ്

പാട്ടുപാടി വോട്ട് ചോദിക്കുന്നതിനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കഴിഞ്ഞ ദിവസമാണ് ദീപാ നിശാന്ത് രംഗത്തെത്തിയത്. രമ്യ ഹരിദാസിനെ പരിഹസിച്ചുകൊണ്ടാണ് ദീപാ നിശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ശകതമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ദീപാ നിശാന്തിനെതിരെ യൂത്ത് കോണഗ്രസ് നേതാവ് റിജില്‍ ചന്ദ്രന്‍ മാക്കുട്ടി എഴുതിയ കുറിപ്പാണ് വീണ്ടും ശ്രദ്ധനേടുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദീപ നിശാന്ത് എന്ന കവിതാ മോഷ്ടാവിനോട്
ചില ചോദ്യങ്ങള്‍
#രമ്യ_ഹരിദാസ് പാട്ടുപാടി വോട്ടുചോദിക്കുമ്‌ബോള്‍ ദീപയുടെ ഏത് ഭാഗത്താണ് കുരു പൊട്ടുന്നത്. രമ്യ രമ്യമായി പ്രചാരണം നടത്തുമ്‌ബോള്‍ ദീപയുടെ ഏത് ഹര്‍മ്യമാണ് പൊളിഞ്ഞു വീഴുന്നത്. പറയണം കുളിര്‍ മിസ്സേ…ഇടതുപക്ഷ രാഷ്ട്രീയം കപടമുഖം ചാര്‍ത്തിയ ചിരിയല്ല രമ്യയുടേത്. കസവിട്ട സാരികളുടെ കുടമാറ്റമല്ല അവളുടെ വസ്ത്രരീതി. കറ്റാര്‍വാഴ കുഴമ്ബിട്ട് കൈതപ്പൂ ചൂടിയ മുടിയല്ല രമ്യയുടേത്. അവളുടെ നിറം വെയിലുകൊള്ളാതെ വെളുപ്പിച്ച് എടുത്തുമല്ല. അവളുടെ ഉടല്‍ ക്യാറ്റ് വോക്കില്‍ ശീലിച്ചതുമല്ല. അവളൊരു സവര്‍ണ്ണ സ്വരൂപ ബിംബമല്ല. സര്‍വോപരി അവളരുടെയും ഒരു വരി കവിത കട്ട് എഴുതി മാനം കളഞ്ഞവളുമല്ല. അവള്‍- ഗാന്ധിജി സ്‌നേഹത്തോടെ, അനുകമ്ബയോടെ, അതിലേറെ അഭിമാനത്തോടെ ഈ നാടിന്റെ നെഞ്ചോട് ചേര്‍ത്തു വിളിച്ച ഹരിജനങ്ങളില്‍ ഒരുവളാണ്..അവളെകുറിച്ച് ഇനി ഒരക്ഷരം മോശം പറഞ്ഞാല്‍ അവനവന്റെ കുഴികുത്തല്‍ ആയിത്തീരും ദീപേ…
ഇടതുപക്ഷം ചേര്‍ന്ന് നടന്നാല്‍ ഹൃദയപക്ഷമെന്നു സഖാക്കളെ പറ്റിക്കാം. ഞങ്ങള്‍ക്ക് അത് കപടപക്ഷവും ഉദരനിമിത്തവും ആയിട്ടേ കാണാന്‍ ആകു. ഭൂതകാലത്തെ കുളിരല്ല, വര്‍ത്തമാന കാലത്തെ ചൂടാണ് രാഷ്ട്രീയം. അല്ലാതെ ഭാവി ഓര്‍ത്തുള്ള വിറയലല്ല.

ഒരു കാര്യം കൂടി പറയാം. മാന്യമായ മറുപടി ലഭിക്കണമെങ്കില്‍ മാന്യമായി സംസാരിക്കുക. അല്ലെങ്കില്‍ ഞങ്ങള്‍ വേറെ ആളെ വിളിക്കും. പിന്നെ ‘മീരാ’വിലാപം നടത്തി ആളെ കൂട്ടരുത്.

പറ്റിയത് പറ്റി, ഒന്നുല്ലേലും ഒരു ടീച്ചര്‍ ആണെന്നല്ലേ വെപ്പ്. സത്യം പറ ടീച്ചര്‍, രമ്യ ഹരിദാസിനെതിരെയുള്ള പോസ്റ്റ് സ്വന്തമായി എഴുതിയതാണോ അതോ….. ഇനി ആ ‘ചിത്രഗുപ്തന്‍’ എങ്ങാനും…?? സത്യം പറഞ്ഞോ ഇല്ലേല്‍ കുളിരൊക്കെ നിമിഷങ്ങള്‍ കൊണ്ട് മലരാകും, മറക്കണ്ട…