Tech

മലപ്പുറത്ത് ക്ഷേത്രം തകര്‍ത്തു, ശിവലിംഗം നെടുകെ പിളര്‍ത്തി. ശ്രീകോവിലില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തി ; രണ്ടാം മാപ്പിള ലഹളയ്ക്ക് സ്‌കോപ്പുണ്ട് ;ഭീകരം ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

തിരുവനന്തപുരം: പൂക്കോട്ടും പാടത്ത് ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തില്‍ രാജാറാം മോഹന്‍ദാസ് പോറ്റി എന്ന ഈശ്വരനുണ്ണി ആണ്  അറസ്റ്റിലായിട്ടുള്ളത്. എന്നാല്‍ ഇയാള്‍ അറസ്റ്റിലാകുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍ ആയിരുന്നു.

പല സംഘപരിവാര്‍ ഗ്രൂപ്പുകളിലും ഇത്തരം ചര്‍ച്ചകളും നടന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണങ്ങളും. അത്തരത്തില്‍ ഒന്ന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമാണ് സൃഷ്ടിച്ചിട്ടുള്ളത്. നിലപാടിൽ ഉറച്ച് നിൽക്കുന്നു എന്ന് അവസാനം വരെ പറഞ്ഞെങ്കിലും കക്ഷി ഒടുവിൽ കാല് മാറ്. പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തു.

ഉണ്ണികൃഷ്ണന്‍ കാര്‍ത്തികേയന്‍ എന്ന പേരുള്ള ഒരു പ്രൊഫൈലില്‍ നിന്നാണ് ഇത്തരം ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മലപ്പുറത്ത് ക്ഷേത്രം തകര്‍ത്തു, ശിവലിംഗം നെടുകെ പിളര്‍ത്തി. ശ്രീകോവിലില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തി- പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്.

തെക്കന്‍ കേരളത്തില്‍ ഹൈന്ദവര്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറക്കാന്‍ സന്നദ്ധരാവുക എന്നാണ് അടുത്ത ആഹ്വാനം. മലബാര്‍ മതേതര ഭീകരവാദികളുടെ പിടിയിലായിക്കഴിഞ്ഞു എന്നും പറയുന്നുണ്ട്.ഒരു രണ്ടാം മാപ്പിള ലഹളയ്ക്ക് എല്ലാ സ്‌കോപ്പും ഉണ്ട് എന്നാണ് ഇയാള്‍ പറയുന്നത്. ഒന്നാം മാപ്പിള ലഹള സ്വാതന്ത്ര്യ സമരം ആയത്, ചോദിക്കാനും പറയാനും ആരും ഇല്ലാത്തതുകൊണ്ടും ഹിന്ദുക്കള്‍ ജന്തുക്കല്‍ ആയതുകൊണ്ടും ആണെന്നാണ് ഇയാളുടെ കണ്ടെത്തല്‍. രണ്ടാം മാപ്പിള ലഹളയും സ്വാതന്ത്ര്യ സമരം ആകണോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും ഇയാള്‍ക്കെതിരെ കേസ് എടുക്കണം എന്നും ആവശ്യം ഉയര്‍ത്തി ഇപ്പോള്‍ തന്നെ പലരും രംഗത്തെത്തിയിട്ടുണ്ട്.എന്തൊക്കെ പറഞ്ഞാലും തന്റെ നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ലെന്ന് പറഞ്ഞ് ഒരു വിശദീകരണ കുറിപ്പും എഴുതിയിട്ടുണ്ട്.

പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുനിഷ്ഠമാണത്രെ. മതേതര ഭീകരവാദം മലബാറില്‍ ശക്തമാകുന്നു എന്നാണ് താന്‍ പറഞ്ഞത്. ഇപ്പോള്‍ പിടിക്കപ്പെട്ടതും ഇത്തരത്തിലുള്ള ആളാണെന്ന് നിസംശയം പറയാമെന്നും പറയുന്നുണ്ട്. മലബാറിലെ ഹിന്ദു നാമധാമരികള്‍ എല്ലാം ഹിന്ദുമത വിശ്വാസികള്‍ ആണെന്ന് വിശ്വസിക്കാന്‍ സമീപകാല സംഭവങ്ങള്‍ വച്ച് നോക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ട് എന്നാണ് ഇയാള്‍ പറയുന്നത്.

ലോക ഐസിസ് മതേതരവാദത്തിന് ഭാരതത്തില്‍ നിന്ന് ഏറ്റവും സംഭാവന നല്‍കിയത് കേരളം ആണെന്നും അതില്‍ മലബാറിന്റെ വിശാല മനസ്‌കത ഏറെയാണെന്നും ഇയാള്‍ പറയുന്നുണ്ട്. ഇതില്‍ ഏറയും അന്യ മതങ്ങളില്‍ നിന്ന് ബ്രെയിന്‍ വാഷിങ്ങിലൂടേയും പ്രലോഭനങ്ങളിലൂടേയും അടര്‍ത്തിയെടുത്ത മനോരോഗികള്‍ ആയിരുന്നു എന്നും പറയുന്നുണ്ട്.മലബാറില്‍ നടന്ന ക്ഷേത്ര ആക്രമണങ്ങളില്‍ അധികവും ചെയ്തത് നേരത്തെ പറഞ്ഞതുപോലെ ഉപയോഗിക്കപ്പെടുന്നവര്‍ ആണെന്ന് ‘നിസംശയം പറയാം’ എന്നാണ് ഉണ്ണികൃഷ്ണന്റെ കണ്ടെത്തല്‍.

തുര്‍ക്കിയിലെ ഖലീഫയുടെ പാത പിന്തുടര്‍ന്ന് ഇതര മതസ്ഥരെ നിര്‍ദ്ദയം കൊന്നൊടുക്കി ദൈവരാജ്യം സൃഷ്ടിച്ചത് സ്വാതന്ത്ര്യസമരമായി പ്രശംസിച്ച് പെന്‍ഷന്‍ കൊടുക്കാന്‍ പദ്ധതിയിടുന്ന നിലയിലേക്ക് കേരളം മാറിക്കഴിഞ്ഞെങ്കില്‍ ഓര്‍ക്കാന്‍ മറക്കണ്ട്, കേരളം മതേതര ഭീകരവാദത്തിന്റെ പിടിയിലാണ്. കശ്മീരിലേക്ക് ഇനി അധികം ദൂരമില്ലെന്നും ഇയാള്‍ പറയുന്നുണ്ട്.

മലബാറിന്റെ തീരപ്രദേശമായ താനൂരില്‍ ലനിന്ന് ഒഴിഞ്ഞ് പോവേണ്ടി വന്ന 40,000 അരയ വംശജരെ സ്മരിച്ചുകൊണ്ട് പറയട്ടെ, മലബാറില്‍ മതേതര ഭീകരവാദം അതിന്റെ അത്യുന്നത അവസ്ഥയിലാണ്. ഭീകരവാദത്തിന്റെ സുരക്ഷിത ഫാക്ടറിയും- ഉങ്ങനെയാണ് ഉണ്ണികൃഷ്ണന്‍ കാര്‍ത്തികേയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Related posts

ഞെട്ടിപ്പിക്കുന്ന ആ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് രഞ്ജിനി ..

ഇന്ന് ബീഫ് ഉണ്ടാക്കരുത്, കഴിക്കരുത്, അത് രാജ്യദ്രോഹമാണ്. പൊറോട്ടയുടെ കൂടെ വല്ല ചക്കയോ മാങ്ങയോ തേങ്ങയോ വച്ച് അഡ്ജസ്റ്റ് ചെയ്യെടോ ; വൈറലാകുന്ന വീഡിയോ..

പരവൂര്‍ ദുരന്തം; ഫെയ്‌സ്ബുക്ക് സേഫ്റ്റി ചെക്ക് പേജ് തുടങ്ങി

subeditor

ഗൂഗിൾ ജീവനുള്ള പാവനിർമ്മാണം നടത്തുന്നു.

subeditor

ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്

subeditor

വൈറ്റ്‌ ഹൌസ്‌ സയന്‍സ്‌ ഫെയറില്‍ ഇന്ത്യന്‍ യുവ ശാസ്‌ത്രജ്‌ഞര്‍ക്ക്‌ ഒബാമയുടെ അഭിനന്ദനം

subeditor

സുക്കര്‍ബര്‍ഗിന് ഒരാഴ്ച കൊണ്ട് നഷ്ടമായത് 67000 കോടി രൂപ

subeditor12

സോണിയുടെ അള്‍ട്രാ അള്‍ട്രാ മൊബൈല്‍ അത്ഭുതമാകുന്നു .

subeditor

ഫേസ്ബുക്ക് മെസഞ്ചര്‍ 2016ൽ പുതിയ സവിശേഷതകളുമായി വരുന്നു.

subeditor

വാഹനത്തിന്റെ ഒരു താക്കോല്‍ സ്ത്രീക്ക്, കിടിലന്‍ പദ്ധതിയുമായി ടാറ്റ!

subeditor5

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ 104 ആന്‍ഡ്രോയിഡ് ആപ്പുകളില്‍ ട്രോജന്‍ വൈറസുകളെ കണ്ടെത്തി

subeditor

സൂക്ഷിക്കുക; ഒറ്റ മെസേജിലൂടെ നിങ്ങളുടെ ഐ ഫോൺ തകർക്കാവുന്ന വൈറസ് പരക്കുന്നു.

subeditor

ബുള്ളറ്റ് ട്രയിൻ 1ലക്ഷം കോടി രൂപ ഇന്ത്യക്ക് വായ്പ തരാമെന്ന് ജപ്പാൻ.വെറും 1%പലിശക്ക്.

subeditor

മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയറില്‍ പ്രായമളന്നാല്‍; മമ്മൂട്ടിക്ക് 36, ദുല്‍ഖറിന് 43

subeditor

എന്താണ് ഫേസ്ബുക്കിന്റെ ലോഗോ അർത്ഥമാക്കുന്നത്?

subeditor

ഈ വെബ്സൈറ്റ് മുഖം നോക്കി പ്രായം പ്രവചിക്കും

subeditor

11 മിനിറ്റില്‍ ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടനിലേക്ക്

subeditor

സോഷ്യല്‍ മീഡിയയിലെ താരമാകാന്‍ രാഹുല്‍ ഗാന്ധി, ട്വിറ്ററിലേക്ക് ഫോളോവേഴ്‌സിന്റെ തിക്കും തിരക്കും

subeditor