പോലീസിന്റെ ലാത്തിക്കും ബൂട്ടിനും മുന്നിൽ മുദ്രാവാക്യം വിളിച്ചു വളർന്നതാണ് ചിന്ത ജെറോം; ചിന്തയ്ക്കില്ലാത്ത കുറ്റങ്ങളില്ല, കുറിപ്പ്

പിഎച്ച്ഡി നേടിയ ചിന്ത ജെറോമിനെതിരെ പല തരത്തിലുള്ള വിമർശനങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകളും നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിനിടയ്ക്കാണ് യുവാവിന്റെ കുറിച്ച് വൈറൽ ആകുന്നത്. ചിന്തയെ പിന്തുണച്ച് ശ്രീകാന്ത് പി കെ എന്ന യുവാവെഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ചിന്താ ജെറോമിന് കേരള സർവ്വകലാശാലയിൽ നിന്ന് തന്റെ ഗവേഷണ പ്രബന്ധത്തിന് അംഗീകാരവും ഡോക്ടറൽ ഡിഗ്രിയും കിട്ടി. അഞ്ചോ ആറോ വർഷം സമയവും അധ്വാനവും മാനസികാരോഗ്യവും ചിലവഴിച്ചു അത്യാവശ്യം നല്ല രീതിയിൽ പണിയെടുത്തു തന്നെയാണ് നല്ലൊരു പി.എച്.ഡി ഗവേഷക/ൻ ഡോക്റേറ്റ് നേടുന്നത്.ചിലപ്പോഴോ പലപ്പോഴൊ ഗവേഷണ വിഷയങ്ങളൊന്നും വേണ്ടത്ര നിലവാരം പുലർത്തുന്നില്ലെന്ന വിമർശനമുന്നയിക്കാം.പക്ഷേ അവരാരും പണിയെടുക്കുന്നില്ലെന്ന് മാത്രം പറയരുത്.ചിന്താ ജെറോം യുവജന കമ്മീഷൻ ചെയർപേഴ്‌സണാണ്.അവർ ആ സ്ഥാനത്തേക്ക് നിയമിതയായത് ഒരു രാജകുടുംബക്കാരുടെയും ടാലന്റ് ഹണ്ടിലൂടെയല്ല.എസ്.എഫ്.ഐ – യുടെ യൂണിറ്റ് കമ്മറ്റിയിൽ നിന്ന് തുടങ്ങി സംസ്ഥാന നേതൃ നിരയിലേക്ക് സമര സംഘാടനത്തിലൂടെ വളർന്നു വന്ന് പോലീസിന്റെ ലാത്തിക്കും ബൂട്ടിനും മുന്നിൽ കൈയ്യുയർത്തി മുദ്രാവാക്യം വിളിച്ചു വളർന്നതാണ്. ഇന്ന് യുവജന സംഘടനയായ ഡി.വൈ.എഫ്
ഐ യുടെ സംസ്ഥാന സെക്രട്ടറിയേറ്റിലിരിക്കുമ്പോഴും ആ രാഷ്ട്രീയ വഴികളാണ് ചിന്ത ജെറോമിന്റെ മൂലധനം.

Loading...

പക്ഷേ ടി. എൻ പ്രതാപന്റെ മകളുടെ എം.ബി.ബി.എസ് ഡിഗ്രിക്ക് മുന്നിൽ നാല് തുള്ളി കണ്ണീർ തൂക്കി പൂക്കളർപ്പിച്ച ഭൂരിഭാഗത്തിനും ചിന്തയുടെ ഡോക്റേറ്റ് പരിഹാസ വിഷയം മാത്രമാണ്.വാ തുറന്നാൽ പൊളിറ്റിക്കൽ കറക്റ്റ്നെസും സ്ത്രീ പക്ഷ രാഷ്ട്രീയത്തിന്റെ അട്ടിപ്പേറും കൊണ്ട് നടക്കുന്ന സകല എണ്ണവും ഇക്കൊല്ലത്തെ വലിയ തമാശ കണ്ട നിലയിൽ ആർത്ത് ചിരിക്കുകയാണ്.ചിന്ത ജെറോമിനില്ലാത്ത കുറ്റങ്ങളില്ല,രണ്ട് പിജി ഡിഗ്രികളുള്ള ചിന്ത ജെറോമിന്റെ അക്കാദമിക് കരിയർ പരിശോധിച്ചാൽ മാത്രം മതി വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്താനത്തിന്റെ നേതൃ നിരയിൽ നിൽക്കുമ്പോഴും എന്ത് മിടുക്കിയായാണ് തന്റെ വിദ്യാഭ്യാസം അവർ പൂർത്തിയാക്കിയതെന്ന്.

പിതാവ് മരണപ്പെട്ടപ്പോഴും അമ്മയുമൊത്ത് സ്വന്തം പ്രയത്നത്താൽ പഠിച്ചു ഇന്ന് ഒരു ഡോക്ടറൽ ഡിഗ്രി പേരിന് കൂടെ ചേർക്കുമ്പോൾ അവരെന്ത് സന്തോഷിക്കുന്നുണ്ടാകും.പാരമ്പര്യ തറവാട്ട് മഹിമയും,സ്വത്തും,സവർണ്ണ ശരീരവും,ഉടയാത്ത ഖദറും,വള്ളുവനാടൻ മലയാളവും പേറുന്ന കോണ്ഗ്രസ് നേതാക്കളുടെ മക്കളുടെ അത്രയും വരാത്തത് കൊണ്ടാണ് ലത്തീൻ കത്തോലിക്കൻ കുടുംബത്തിൽ പിറന്ന വള്ളുവനാടൻ ഭാഷാ ശുദ്ധി പേറാത്ത ഒരു ഇടതുപക്ഷ വനിത ഇത്ര മാത്രം പരിഹസിക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്നത് എന്നെനിക്ക് അഭിപ്രായമില്ല.
പെങ്ങളൂട്ടി രമ്യ ഹരിദാസ് ഇഗ്നോയിൽ നിന്നോ മറ്റോ ഡിസ്റ്റൻസ് എജുക്കേഷൻ വഴി ഒരു ഡിഗ്രി എടുത്താൽ മതി.ഈ കൂട്ടം തന്നെ നൂറ്റാണ്ടിന്റെ ഡിഗ്രിയായി അതിനെ കുറിച്ചു വാഴ്ത്തുപാട്ട് പാടാൻ.ചിന്ത ജെറോം,എസ്.എഫ്.ഐ ആയിപ്പോയി,ഡി.വൈ.എഫ്
ഐ ആയിപ്പോയി,സി.പി.ഐ.(എം) ആയിപ്പോയി.