ദുബായി: മുഹമ്മദ് നബി(സ)യെയും ഇസ്ലാമിനെയും ഫേസ്ബുക്കിലൂടെ നിന്ദിച്ച കുറ്റത്തിന് ഇന്ത്യാക്കാരന്‍ അറസ്റ്റില്‍. 41-കാരനായ എസ്.ജി എന്നുമാത്രം പോലീസ് വെളിപ്പെടുത്തിയിട്ടുള്ള ഇദ്ദേഹം കഴിഞ്ഞ ജൂലൈയില്‍ നടന്ന ഇറാക്ക് യുദ്ധത്തിന്റെ വാര്‍ത്ത കണ്ടയുടന്‍ തന്റെ ഫേസ്ബുക്കില്‍ മുഹമ്മദ് നബി(സ)യ്ക്കെതിരെ നിന്ദാ വാചകങ്ങളും ശാപവാക്കുകളും എഴുതിയെന്നതാണ് കുറ്റം. എസ്.എം എന്നു പേരുള്ള മറ്റൊരു ഇന്ത്യാക്കാരനാണ് ഇദ്ദേഹത്തെ പോലീസിനു ഒറ്റിക്കൊടുത്തത്.
ശിക്ഷിച്ചാല്‍ 7 വര്‍ഷം വരെ കഠിനതടവും രണ്ടരലക്ഷം മുതല്‍ ഒരു മില്യന്‍ ദീര്‍ഹം പിഴകിട്ടാവുന്ന കുറ്റമാണ് ഇദ്ദേഹത്തിനുമേല്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്.
Loading...