രഹസ്യമായി പോണ്‍ വീഡിയോ കാണാമെന്ന് ഇനി ആരും കരുതേണ്ടാ

ഇന്റർനെറ്റിൽ പോണ്‍ വീഡിയോ കാണുന്ന ആളുകളുടെ പ്രായം തിരിച്ചറിയുന്നതിനായി മുഖം സ്‌കാന്‍ ചെയ്യുന്ന പുതിയ സംവിധാവുമായി ഓസ്ട്രലിയന്‍ സർക്കാർ. ഓസ്‌ട്രേലിയയിലെ നിയമം പ്രായപൂര്‍ത്തിയാവാത്ത ആളുകള്‍ പോണ്‍ വീഡിയോ കാണുന്നത് തടയുന്നില്ല. പക്ഷെ വീഡിയോ കാണുന്നതിന് മുമ്പ് ആളുകള്‍ അവരുടെ പ്രായം തെളിയിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

രാജ്യത്തെ ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. നെറ്റിൽ പോൺ വീഡിയോ കാണുന്ന ആളുകളുടെ മുഖം കമ്പ്യൂട്ടറിലെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളിലെ മുഖവുമായി ഒത്തുനോക്കി പ്രായം കണ്ടെത്തുകയായിരിക്കും ചെയ്യുക എന്നാണ് കരുതപ്പെടുന്നത്.

Loading...

പക്ഷെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളില്‍ നേരത്തേ മുഖങ്ങള്‍ എങ്ങനെയാണ് ശേഖരിക്കുകയെന്ന കാര്യം എവിടെയും പറയുന്നില്ല. അതേസമയം ആഭ്യന്തര വകുപ്പിന് നേരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് വകുപ്പ് ഇതുവരെയും മറുപടികളും നൽകിയിട്ടില്ല.

എന്നാല്‍ സ്വകാര്യതയ്ക്കുമേലുളള കടന്നുകയറ്റമാണ് പുതിയ നിര്‍ദേശമെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമുളള പ്രതിഷേധങ്ങള്‍ ശക്തമായതോടെ അവര്‍ ഈ നീക്കം ഉപേക്ഷിച്ചിരുന്നു.

എന്നാല്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശമനുസരിച്ച്‌ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായിരിക്കും പോണ്‍ വീഡിയോകള്‍ കാണാനാവുക. ഇതനുസരിച്ച്‌ ഓണ്‍ലൈനില്‍ പോണ്‍ വീഡിയോ കാണുന്നവര്‍ മുഖം സ്‌കാന്‍ ചെയ്യണം. അവരുടെ സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖയിലെ പ്രായവുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് ഇതിലൂടെ പരിശോധിക്കും.ഇതിനായൊരു ഫെയ്‌സ് വെരിഫിക്കേഷന്‍ സര്‍വീസ് ആഭ്യന്തര മന്ത്രാലയം വികസിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതുവഴി ഒരു വ്യക്തിയുടെ പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയിലെ ഫോട്ടോകളുമായി മുഖം പൊരുത്തപ്പെടുത്തിക്കൊണ്ട് അവരുടെ വ്യക്തിത്വം സ്ഥിരീകരിക്കാന്‍ കഴിയും.

അതേസമയം, പുതിയ നിര്‍ദേശവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും പ്രതികരിക്കാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറലിന്റെ ഓഫിസിനോട് ചോദിച്ചപ്പോള്‍, ആഭ്യന്ത്രമന്ത്രാലയത്തിലേക്കാണ് എല്ലാ ചോദ്യങ്ങളും കൈമാറിയത്.