വില്‍ജിയോണ്‍ ഇന്ന് കളിക്കുന്നില്ല, അദ്ദേഹം എന്റെ സഹോദരിക്കൊപ്പം കിടപ്പറയിലാണ്; ഞെട്ടിച്ച് ഡുപ്ലെസിസ്

കേപ് ടൗണ്‍: പലപ്പോഴും ക്രിക്കറ്റില്‍ പ്ലെയിംഗ് ഇലവണില്‍ മാറ്റമുള്ളപ്പോള്‍ അല്ലെങ്കില്‍ പ്രഖ്യാപിക്കുക ക്യാപ്റ്റനാണ്. ചിലപ്പോഴൊക്കെ പഴയ ടീമിനെ നിലനിര്‍ത്തായിലും മറ്റ് ചിലപ്പോള്‍ ടീമില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. പരിക്ക് പറ്റിയ താരങ്ങളെയോ ഫോമില്ലാത്ത താരങ്ങളെയോ ആയിരിക്കും പലപ്പോഴും പുറത്താക്കുക. ഈ താരങ്ങള്‍ക്ക് പകരം മറ്റ് താരങ്ങള്‍ ഇടം പിടിക്കുകയും ചെയ്യും. എന്നാല്‍ ഫാഫ് ഡുപ്ലെസിസ് തന്റെ പ്ലെയിംഗ് ഇലവനെ പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ വലിയ വാര്‍ത്തയായിരിക്കുന്നത്.

മാന്‍സി സൂപ്പര്‍ ലീഗിനിടെ ദക്ഷിണാഫ്രിക്കന്‍താരം ഫാഫ് ഡു പ്ലെസിസ് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു വെളിപ്പെടുത്തലാണ് നടത്തിയത്. കാണികളേയും അവതാരകനേയുമെല്ലാം ചിരിപ്പിക്കുന്നതായിരുന്നു ഈ കാരണം. മാന്‍സി സൂപ്പര്‍ ലീഗില്‍ പാള്‍ റോക്ക്‌സും നെല്‍സണ്‍ മണ്ടേല ബേ ജയന്റ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ടോസിനായി ഇരുക്യാപ്റ്റന്‍മാരേയും ഗ്രൗണ്ടിലേക്ക് ക്ഷണിച്ചു. ടോസ് നഷ്ടപ്പെട്ട പാള്‍ റോക്ക്‌സിന്റെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനോട് ടീമിനെ കുറിച്ച് അവതാകരന്‍ ചോദിച്ചു. ഈ സമയത്താണ് ഡു പ്ലെസിസ് എല്ലാവരേയും ഞെട്ടിച്ച മറുപടി നല്‍കിയത്.

Loading...

‘വില്‍ജിയോണ്‍ ഇന്ന് കളിക്കുന്നില്ല. അദ്ദേഹം എന്റെ സഹോദരിക്കൊപ്പം കിടപ്പറയിലാണ്. അവരുടെ വിവാഹം ഇന്നലെയായിരുന്നു’ഡു പ്ലെസിസിന്റെ ഈ അപ്രതീക്ഷിത വിശദീകരണം കേട്ട് അവതാരകന് ചിരിയടക്കാനായില്ല. 2019 ഏപ്രിലിലാണ് ഹാര്‍ഡസ് വില്‍ജിയോണും ഡു പ്ലെസിസിന്റെ സഹോദരി റേമി റയ്‌നേഴ്‌സും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരായി.

മത്സരത്തില്‍ പാള്‍ റോക്ക്‌സ് 21 റണ്‍സിന് വിജയിച്ചു. ഡു പ്ലെസിസ് 19 പന്തില്‍ 22 റണ്‍സ് നേടി. 20 ഓവറില്‍ ടീം അഞ്ചു വിക്കറ്റില്‍ 168 റണ്‍സും അടിച്ചു. എന്നാല്‍ നെല്‍സണ്‍ മണ്ടേല ബേ ജയന്റ്‌സിന് 156 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.