മെലിഞ്ഞ രൂപത്തില്‍ പുത്തന്‍ മേക്കോവറുമായി ഫഹദ്, വൈറലായി ചിത്രങ്ങള്‍

തന്റെ സിനിമയിലെ കഥാപാത്രത്തിന് വേണ്ടി അങ്ങേയറ്റം കഷ്ടപ്പെടുന്ന നടനാണ് ഫഹദ് ഫാസില്‍. താന്‍ ചെയ്യുന്ന ഏത് കഥാപാത്രം ആയാലും അത് ഭംഗിയായി ചെയ്യാറുല്‌ള താരം. കഥാപാത്രത്തിന് ആവശ്യമായ രൂപമാറ്റം ഏതാണെങ്കിലും ഫഹദ് അത് എത്ര കഠിന ശ്രമത്തിലൂടെയാണെങ്കിലും നേടിയെടുക്കാറുമുണ്ട്. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഫഹദിന്റെ ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ‘ജോജി’ യുടെ ഷൂട്ടിങ്ങാണ് ഇപ്പോള്‍ എരുമേലിയില്‍ പുരോഗമിക്കുന്നത്.എന്നാല്‍ ഈ ചിത്രത്തിനുവേണ്ടി ഫഹദ് നടത്തിയ മേക്കോവറാണ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ കൂടുതല്‍ മെലിഞ്ഞുള്ള ഫഹദിന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുളള ഫഹദിന്റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Loading...

സംവിധായകന്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബെത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ജോജി’ ഒരുങ്ങുന്നത്, ചിത്രത്തില്‍ ശ്യാം പുഷ്‌കരനാണ് തിരക്കഥ ഒരുക്കുന്നത്.