പൊലീസ് സേറ്റഷനിൽ നിരന്തരം വിളിച്ച് തെറി പറഞ്ഞു; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കോ​ഴി​ക്കോ​ട്‌: പൊലീസ് സ്റ്റേഷനിലേക്ക് നിരന്തരം വിളിച്ച് തെറി പറഞ്ഞയാൾ അറസ്റ്റിൽ. കോഴിക്കോട് ആണ് സംഭവം. ഒ​രാ​ൾ നി​ര​ന്ത​രം സ്​​റ്റേ​ഷ​നി​ലേ​ക്ക്​ വി​ളി​ച്ച്‌​ തെ​റി പ​റ​യു​ന്ന​തും പൊ​ല്ലാ​പ്പു​ക​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തു​മാ​യിരുന്നു വ​നി​ത പൊ​ലീ​സു​കാ​രെ​യ​ട​ക്കം വ​ല​ച്ച​ത്. ഏ​റെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്ലാണ്​ പൊ​ലീ​സി​നെ വ​ട്ടം​ക​റ​ക്കി​യ പൊ​ക്കു​ന്ന്‌ സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദി​നെ​ (സു​ഡാ​നി -29) പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ ല​ഹ​രി​ക്ക​ടി​മ​യാണെന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്.

അ​സ​ഭ്യ​ങ്ങ​ൾ പ​റ​ഞ്ഞാ​യി​രു​ന്നു ഓ​രോ വി​ളി​യു​മെ​ന്ന​തി​നാ​ൽ വ​നി​ത പൊ​ലീ​സു​കാ​ർ​ക്ക്‌ ഫോ​ണെ​ടു​ക്കാ​ൻ ക​ഴി​യാ​താ​യി. നൂ​റി​ല​ധി​കം കോ​ളു​ക​ളാ​യി​രു​ന്നു പ​ല ദി​വ​സ​വും വ​ന്ന​ത്. കോ​ള​ർ ഐ.​ഡി ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ളി​ക്കു​ന്ന​യാ​ളു​ടെ ന​മ്പ​ർ വ്യ​ക്ത​മാ​യി​ല്ല. പി​ന്നീ​ട്​ സൈ​ബ​ർ സെ​ൽ ന​മ്പ​ർ ക​ണ്ടെ​ത്തി​യെ​ങ്കി​ലും 2ജി ​ഫോ​ണാ​യ​തി​നാ​ൽ ട​വ​ർ ലൊ​ക്കേ​ഷ​നേ കി​ട്ടി​യു​ള്ളൂ. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ പേ​രി​ലു​ള്ള ഫോ​ണാ​യ​തി​നാ​ൽ ആ​ളെ ക​ണ്ടെ​ത്താ​നു​മാ​യി​ല്ല.അ​വ​സാ​നം ശ​നി​യാ​ഴ്‌​ച രാ​വി​ലെ പ​ത്ത​ര​യോ​ടെ മൊ​ഫ്യൂ​സി​ൽ ബ​സ്​ സ്​​റ്റാ​ൻ​ഡി​ൽ തീ​പി​ടി​ത്ത​മു​ണ്ടെ​ന്ന്​ പ​റ​ഞ്ഞ്‌ സ്​​റ്റേ​ഷ​നി​ലേ​ക്ക്‌ വി​ളി​യെ​ത്തി.

Loading...

പൊ​ലീ​സ്​ സ്​​റ്റാ​ന്‍​ഡി​ല്‍ കു​തി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ്‌ ഫോ​ണ്‍ സ​ന്ദേ​ശം വ്യാ​ജ​മെ​ന്ന്​ വ്യ​ക്ത​മാ​യ​ത്‌. തി​രി​ച്ചെ​ത്തി​യ പൊ​ലീ​സ്‌ തെ​റ്റാ​യ വി​വ​രം കൈ​മാ​റി​യ​തി​ന്‌ കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തു. തു​ട​ര്‍​ന്ന്‌ സൈ​ബ​ര്‍ സെ​ല്‍ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഒ​ടു​വി​ല്‍ സി.​ഐ ഫോ​ണി​ല്‍ പ്ര​തി​യെ വി​ളി​ച്ച​പ്പോ​ള്‍ ചേ​ട്ട​ന്‌ വേ​റെ പ​ണി​യി​ല്ലേ, എ​ന്നെ ത​പ്പി ന​ട​ക്കാ​നെ​ന്നാ​യി മ​റു​പ​ടി. ആ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ സൈ​ബ​ര്‍​സെ​ല്‍ പ്ര​തി​യു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.