വളാഞ്ചേരിയില്‍ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍മാണത്തിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങള്‍;ലാബ് ഉടമ അറസ്റ്റില്‍

വളാഞ്ചേരി: വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്മിച്ചത് ലക്ഷങ്ങള് തട്ടിയെടുത്ത ലാബ് ഉടമ അറസ്റ്റില്. വളാഞ്ചേരിയിലാണ് സംഭവം. വ്യാജ കൊവിഡ് സര്ട്ടിഫിക്കറ്റ് നല്കി അരക്കോടിയോളം രൂപയാണ് ഇയാള് തട്ടിയെടുത്തത്.
വളാഞ്ചേരിയിലെ അര്‍മ ലാബ് ഉടമ ചെര്‍പ്പുളശ്ശേരിക്കടുത്ത് തൂത സ്വദേശി സുനില്‍ സാദത്ത് എന്നയാളാണ് അറസ്റ്റിലായത്. പരിശോധനപോലും നടത്താതെ ഒരുടെസ്റ്റിന് 2750 രൂപവീതം രണ്ടായിരത്തോളം പേരില്‍നിന്ന് പണം തട്ടിയെന്നാണ് കേസ്.

പരിശോധന നടത്തേണ്ടിയിരുന്ന 2500 സാമ്പിളുകളില്‍ 496 സാമ്പിളുകളേ കോഴിക്കോട്ടെ പ്രധാനലാബിലേക്ക് ഇയാള്‍ നല്‍കിയുള്ളൂ. ബാക്കിയുള്ളവ വളാഞ്ചേരിയിലെ അര്‍മ ലാബില്‍ത്തന്നെ നശിപ്പിച്ചു. തുടര്‍ന്ന് കോഴിക്കോട്ടെ ലാബിന്റെ ലെറ്റര്‍ഹെഡില്‍ വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ കൃത്രിമമായി നിര്‍മിച്ചുനല്‍കുകയും ചെയ്തു.
ഇയാളുടെ മകനും ലാബ് നടത്തിപ്പുകാരനുമായ സജിത് എസ്. സാദത്ത്, കൂട്ടുപ്രതി മുഹമ്മദ് ഉനൈസ്, ലാബ് ജീവനക്കാരന്‍ അബ്ദുള്‍നാസര്‍ എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

Loading...