നഗ്‌നഫോട്ടോയും വീഡിയോയും സൈബര്‍സെല്ലിന്റെ കൈയില്‍കിട്ടിയെന്ന് വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി: പ്രതി പിടിയില്‍

പാലോട് : നഗ്നഫോട്ടോയും വീഡിയോയും സൈബര്‍സെല്ലിന്റെ കൈയില്‍കിട്ടിയെന്ന് വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി പിടിയിലായി. സൈബര്‍സെല്‍ പൊലീസ് ചമഞ്ഞാണ് പ്രതി വീട്ടമ്മയെ ഭീഷണിപ്പെടുത്തി 10ലക്ഷം രൂപ തട്ടിയത്. പ്രതി മടത്തറ ഇലവുപാലം തേരിയില്‍ ബര്‍ക്കത്ത് മന്‍സിലില്‍ അബ്ദുല്‍ഷിബു(44)വാണ് പൊലീസിന്റെ പിടിയിലായത്. ഒന്നര വര്‍ഷം മുന്‍പാണ് സംഭവം. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തായിരുന്ന പ്രതി കഴിഞ്ഞ ദിവസം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവച്ച് വലിയതുറ പൊലീസിനു കൈമാറുകയായിരുന്നു.

പിന്നീട് പാലോട് സിഐ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പ്രതിയും സംഘവും പാലോട് സ്വദേശിയായ വീട്ടമ്മയെ നിരന്തരം ഫോണില്‍ വിളിച്ചു കുടുംബത്തിന്റെ നഗ്ന ഫോട്ടോകളും വീഡിയോയും സൈബര്‍ സെല്ലിനു കിട്ടിയതായും ഇത് നശിപ്പിച്ചു കളയാന്‍ സര്‍ക്കാരിലേക്ക് 10ലക്ഷം കെട്ടിവയ്ക്കണമെന്നും പറഞ്ഞാണ് രണ്ടു തവണയായി പണം തട്ടി ആര്‍ഭാടജീവിതം നയിച്ചിരുന്നത്. രണ്ടാം പ്രതി ഷിബുവിന്റെ ഭാര്യ മദീന, മൂന്നും നാലും പ്രതികളായ ഷാന്‍, മുഹമ്മദ്ഷാഫി എന്നിവരെ എട്ടു മാസങ്ങള്‍ക്കു മുന്‍പ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Loading...