വ്യാജ ഡിഗ്രി കേസ്, അബിൻ സി രാജിന്റെ മാലിയിലെ ജോലി തെറിച്ചു , വർക്ക് പെർമിറ്റ് റദ്ദാക്കി മാലി ഭരണകൂടം

കായംകുളം : വ്യാജ ഡിഗ്രി കേസിൽ പ്രതിയതിന് പിന്നാലെ മുൻ എസ്എഫ്ഐ നേതാവ് അബിൻ സി.രാജിന്റെ മാലിയിലെ ജോലി നഷ്ടമാതായി റിപ്പോർട്ട്. അബിന്റെ സിമ്മും വർക്ക് പെർമിറ്റും മാലിദ്വീപ് ഭരണകൂടം റദ്ദാക്കിയതായാണ് വിവരം. അബിൻ മാലിദ്വീപിൽ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു . എസ് എഫ് ഐ മുൻ ഏരിയ പ്രസിഡൻ്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായിരുന്നു അബിൻ.

കേസിൽ രണ്ടാം പ്രതിയായ അബിനെ കഴിഞ്ഞ ദിവസം രാത്രിയോടെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മാലിദ്വീപിൽനിന്ന് എത്തിയപ്പോൾ തിങ്കളാഴ്ച രാത്രി 11.30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കേസെടുത്തതോടെ ഇയാളെ നാട്ടിലെത്തിക്കുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകിക്കയത് അബിൻ ആണെന്ന നിഖിൽ തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ കേസിൽ രണ്ടാം പ്രതിയാക്കുകയായിരുന്നു.

Loading...

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതി നിഖിലിനെ, സർട്ടിഫിക്കറ്റ് ലഭിച്ച എറണാകുളത്തെ ഒറിയോൺ ഏജൻസിയിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കേയാണ് രണ്ടാം പ്രതി കൂടിയായ അബിനെ കുടി കസ്റ്റഡിയിലെടുക്കാനായത്. രണ്ട് ലക്ഷം രൂപ വാങ്ങി അബിൻ സി. രാജാണ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് നിഖിൽ തോമസിന്റെ മൊഴിയാണ് അബിനെ കേസിൽ കുടുക്കിയത്.

കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് അബിൻ മാലിദ്വീപിൽ നിന്ന് വിമാനം കയറിയത്. ചെന്നൈയിൽ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു. തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ പൊലീസ് പിടികൂടി.
രണ്ട് വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്ന് പാർട്ടി ഇയാൾക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നതായാണ് വിവരം.