പതിനാറുകാരന് ചികിത്സ നൽകാൻ ഡോക്ടർ വേഷംകെട്ടി ആംബുലൻസിൽ കയറിയത് എ സി മെക്കാനിക്ക്; ഒടുവിൽ

Loading...

എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാനിരുന്ന 16 കാരന്‍ അസുഖം മൂര്‍ച്ഛിച്ച്‌ മരണമടഞ്ഞ സംഭവത്തില്‍ ഡോക്ടറായി ചമഞ്ഞ് ചികിത്സ നടത്തിയ എസി മെക്കാനിക്കിനെതിരേ കേസ്. വ്യാഴാഴ്ച രാത്രി ബംഗാളില്‍ നടന്ന സംഭവത്തില്‍ ബിര്‍ഭൂമില്‍ നിന്നുള്ള അരിജിത് ദാസ് എന്ന കൗമാരക്കാരനാണ് മരണമടഞ്ഞത്. ബര്‍ദ്വാനില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നഴ്സിംഗ് ഹോമില്‍ നിന്നും കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു പോകുമ്പോഴായിരുന്നു സംഭവം. ബര്‍ദ്വാനിലെ നബാഭാത് നഴ്സിംഗ്ഹോമിലേക്ക് കൊണ്ടുപോകാന്‍ അരിജിത് ദാസിന്റെ കുടുംബം ആംബുലന്‍സും ഡോക്ടറും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊല്‍ക്കത്ത ആശുപത്രിയില്‍ എത്തിയപ്പോഴാണ് അരിജിത്തിനൊപ്പം ഡോക്ടര്‍ എന്ന പേരില്‍ ആംബുലന്‍സില്‍ കയറി ഇരുന്നത് എ സി മെക്കാനിക്കാണെന്ന് കുടുംബം തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് അരിജിത്തിന്റെ കുടുംബം പുര്‍ബാ യാദവ്പൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 25 കാരന്‍ സര്‍ഫാറജുദ്ദീനെതിരേയും ആംബുലന്‍സ് ഡ്രൈവറായ താരാ ബാബു ഷായ്ക്കുമെതിരേ കേസെടുത്തു. തിങ്കളാഴ്ച പത്താം ക്ളാസ്സ് പരീക്ഷയ്ക്ക് ഒരു ദിവസം മുമ്ബായിരുന്നു അരിജിത്തിന് കടുത്ത പനി പിടിപെട്ടത്. പല ശാരീരിക ബുദ്ധിമുട്ടിനൊപ്പം പുറം വേദനയും തുടങ്ങി. അരിജിത്തിന്റെ പിതാവ് റാംപുറാത്ത സബ് ഡിവിഷണല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Loading...

എന്നാല്‍ എല്ലാത്തരത്തിലുമുള്ള രക്തപരിശോധനയും നടത്തിയിട്ടും അസുഖം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അരിജിത്തിനെ ബുര്‍ദ്വാനിലെ അന്നപൂര്‍ണ്ണ് നഴ്സിംഗ് ഹോമിലേക്ക് മാറ്റി. അരിജിത് പിന്നീട് നെഞ്ചുവേദന അനുഭവപ്പെടുന്നു എന്ന് പറയാന്‍ തുടങ്ങിയതോടെ രബീന്ദ്രനാഥ് ടാഗോര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കാര്‍ഡിയാക്ക് സയന്‍സസിലേക്ക് മാറ്റാന്‍ പിതാവ് തീരുമാനിച്ചു. ഇവിടെ നിന്നും 105 കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയിലേക്ക് ഒരു വിദഗ്ദ്ധ ഡോക്ടറുടെ സാന്നിദ്ധ്യത്തോടു കൂടിയുള്ള ആംബുലന്‍സാണ് ആവശ്യപ്പെട്ടത്. ഇതിനായി ആംബുലന്‍സ് വാടകയായ 8000 ന് പുറമേ ഡോക്ടര്‍ക്കും മറ്റൊരു 8000 കൊടുക്കാനും സമ്മതിച്ചു. എന്നാല്‍ ആംബുലന്‍സിനുള്ളില്‍ അരിജിത്തിനൊപ്പം ഇരിക്കാന്‍ പിതാവിനെയും സഹോദരനെയും ഡ്രൈവര്‍ ബാബു ഷാ അനുവദിച്ചില്ല. പകരം ഇവരോട് മറ്റൊരു വാഹനത്തില പിന്നാലെ വരാന്‍ ആവശ്യപ്പെട്ടു.

അതിന് ശേഷം ഡോക്ടറെ മാത്രം വാഹനത്തിനുള്ളില്‍ കയറ്റി. ഡോക്ടര്‍ക്ക് പകരം ഡ്രൈവര്‍ തന്നെ രോഗിക്ക് ഓക്സിജന്‍ നല്‍കുന്നത് കണ്ടപ്പോള്‍ തന്നെ വീട്ടുകാര്‍ സംശയം ഉണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിയതോടെ രോഗി മരിച്ചതായി കണ്ടെത്തി. താന്‍ ആശുപത്രിയിലെ സാങ്കേതിക വിദഗ്ദ്ധനാണെന്നും അന്നപൂര്‍ണ്ണ നഴ്സിംഗ് ഹോമില്‍ ഡോക്ടര്‍മാരുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നെന്നും ആദ്യം വ്യക്തമാക്കിയ സര്‍ഫാറാജുദ്ദീന്‍ പിന്നീട് താന്‍ എയര്‍ കണ്ടീഷണിംഗ് മെക്കാനിക്ക് ആണെന്ന് തുറന്നു പറഞ്ഞു.