ഫേസ്ബുക്കിലെ വ്യാജ പോലീസുകാരനെ കേരളം പോലീസ് പൊക്കി

ഫേസ്ബുക്കിലെ പ്രൊഫൈലില്‍ തെറ്റായ വിവരം രേഖപ്പെടുത്തി ആള്‍മാറാട്ടം നടത്തിയ യുവാവിനെ പോലീസ് കയ്യോടെ പൊക്കി…ഫേസ്ബുക് പോലെയുള്ള സോഷ്യല്‍ മീഡിയയകളില്‍ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങുന്നവര്‍ ഇനി കുറച്ചു ശ്രദ്ധിക്കണം അല്ലെങ്കില്‍ നല്ല എട്ടിന്റെ പണി കിട്ടും.. പൊലീസില്‍ സൈബര്‍ സെക്യൂരിറ്റി സ്‌പെഷലിസ്റ്റ് ആണെന്ന തെറ്റായ വിവരം ഫെയ്‌സ്ബുക് പ്രൊഫൈലില്‍ നല്‍കിയ യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. കമ്പളക്കാട് കുനിങ്ങാരാത്ത് മുഹമ്മദ് അസ്ലം ആണു പിടിയിലായത്.

കേരള പൊലീസ് സൈബര്‍ ഡോം ഫെയ്ക്ക് സോഷ്യല്‍ മീഡിയ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണു കള്ളി വെളിച്ചത്തായത്.ഫെയ്‌സ്ബുക് അക്കൗണ്ടില്‍ ജോലിയുടെ കോളത്തില്‍ സൈബര്‍ സെക്യൂരിറ്റി സ്‌പെഷലിസ്റ്റ് ആന്‍ഡ് കേരള പൊലീസ് സൈബര്‍ ഡോം എന്നു രേഖപ്പെടുത്തിയായിരുന്നു ആള്‍മാറാട്ടം. എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ ജോലിയുള്ള യുവാവിനെ കമ്പളക്കാട് സിഐ എം.വി.പളനി, എസ്‌ഐ പി.ജി.രാംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.നാലും അഞ്ചും ഫെയ്‌സ്ബുക്ക് ഐഡിയൊക്കെ വച്ച് ‘പലവിധ ബിസിനസുകള്‍’ നടത്തുന്നവര്‍ മലയാളികള്‍ക്കിടയില്‍ തന്നെ ധാരാളമുണ്ട്. ‘യഥാര്‍ഥ ജീവിതത്തില്‍ തങ്ങളെങ്ങനെയാണോ അങ്ങനെത്തന്നെ ഓണ്‍ലൈനിലും തങ്ങളെ പ്രദര്‍ശിപ്പിക്കുന്ന ആളുകള്‍ കുറച്ചുകൂടി ഉത്തരവാദിത്തം ഉള്ളവരാണ്..

Loading...

ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ തലവേദന ആണ് ഫേക്ക് ഐഡികള്‍…സാധാരണയായി ഒട്ടുമിക്ക പ്രശസ്തര്‍ക്കും ഉണ്ടാകും കള്ളപേരില്‍ അവരറിയാതെ കുറെ ഫേക്ക്‌ഐഡികള്‍ .എന്നാല്‍ ഇതിനു പരിഹാരമായി ഫേസ്ബുക്ക് തന്നെ ഫേക്ക് ഐഡി ആണെന്ന് കണ്ടെത്തിയാല്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുകയും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയും ചെയ്യുന്ന സംവിധാനത്തഗിലേക്ക് വന്നു എന്നിട്ടും വ്യാജ പ്രൊഫൈലുകള്‍ക്ക് വലിയ കുറവൊന്നും ഉണ്ടാകുന്നില്ല .കൂടാതെ 2019 ഫെബ്രുവരിയില്‍ പാകിസ്താനി ഇന്റലിജന്‍സ് ഏജന്‍സിയായ ഐ.എസ്.ഐ ഇന്ത്യന്‍ വനിതകളുടെ പേരുകള്‍ വ്യാജമായി ഉപയോഗിച്ച് ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ നിര്‍മിച്ച് ‘ഹണിട്രാപ്പ്’ എന്ന കെണിയില്‍ ഇന്ത്യന്‍ പ്രധിരോധ വകുപ്പിലുള്ള ഉദ്യോഗസ്ഥരെ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെയാണ് പാക്കിസ്ഥാന്‍ ഇറങ്ങി തിരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

സ്ത്രീകളുടെ പേരുകളില്‍ നിര്‍മിച്ച ഫേസ്ബുക് അക്കൗണ്ടുകള്‍ വഴി ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും തുടര്‍ന്ന് അവരുമായി അടുപ്പത്തിലായി പ്രധിരോധ സേനയുടെ നീക്കങ്ങള്‍ അറിയുക എന്ന ദൗത്യമാണ് ഇവര്‍ക്കുണ്ടായിരുന്നത്. അത്തരമൊരു ഫേസ്ബുക്ക് പ്രൊഫൈല്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു…അതിനിടെ കഴിഞ്ഞ ദിവസം സമൂഹ മാധ്യമ അക്കൗണ്ടുകള്‍ താത്കാലികമായി ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു . ട്വിറ്ററിലൂടെയാണ് മോദി സമൂഹ മാധ്യമ അക്കൗണ്ടുകള്‍ താത്കാലികമായി ഉപേക്ഷിക്കുന്നതിനെപ്പറ്റി സൂചന നല്‍കിയത്.ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഞായറാഴ്ച മുതല്‍ ഉപേക്ഷിക്കുന്നകാര്യം ആലോചിക്കുന്നുവെന്നാണ് മോദി ട്വിറ്റില്‍ കുറിച്ചത്. ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ ജനങ്ങളെ ഞായറാഴ്ച അറിയിക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. അതേസമയം താത്കാലിക പിന്‍മാറ്റത്തിന്റെ കാരണം വ്യക്തമല്ല.